twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    സ്വപ്നങ്ങളുടെ മഞ്ഞുവിരിപ്പുകളിലേക്ക് പരസ്പരം നുഴഞ്ഞുകേറുന്ന രണ്ടുപേർ.. On body & soul ശൈലന്റെ റിവ്യൂ

    |

    ശൈലൻ

    കവി
    കവിതയെ സ്നേഹിക്കുന്നവർക്കും സോഷ്യൽ മീഡിയയിൽ സജീവമായവർക്കും മുന്നിൽ ശൈലനെ അവതരിപ്പിക്കാൻ ഒരു മുഖവുരയുടെ ആവശ്യമില്ല. പച്ചമനുഷ്യനായി സിനിമയെ സമീപിക്കുന്ന ശൈലന്റെ സിനിമ കാഴ്ചാനുഭവങ്ങൾ ഏറെ ശ്രദ്ധേയമാണ്.

    ഇത്തവണ രാജ്യാന്തര ചലച്ചിത്ര മേളയില്‍ ലോകസിനിമാ വിഭാഗത്തില്‍ പ്രദര്‍ശിപ്പിച്ച സിനിമയായിരുന്നു 'ഓണ്‍ ബോഡി ആന്റ് സോള്‍'. ഡ്രാമ ചിത്രമായി നിര്‍മ്മിച്ച ഈ ഹംഗേറിയന്‍ സിനിമയ്ക്ക് 67-ാമത് ബെര്‍ലിന്‍ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ ഗോള്‍ഡന്‍ ബെയര്‍ പുരസ്‌കാരം കിട്ടിയിരുന്നു. മാത്രമല്ല മികച്ച വിദേശഭാഷ ചിത്രമായി തിരഞ്ഞെടുക്കപ്പെട്ട സിനിമയെ കുറിച്ച് ശൈലൻ എഴുതിയ റിവ്യൂ വായിക്കാം...

    സത്യമില്ലാത്ത തെരഞ്ഞെടുപ്പുകളോടുള്ള ചോദ്യം! തോക്കിന്‍ കുഴലിലെ ജനാധിപത്യത്തിന്റെ കാഴച അഥവാ ന്യൂട്ടന്‍സത്യമില്ലാത്ത തെരഞ്ഞെടുപ്പുകളോടുള്ള ചോദ്യം! തോക്കിന്‍ കുഴലിലെ ജനാധിപത്യത്തിന്റെ കാഴച അഥവാ ന്യൂട്ടന്‍

     പ്രണയത്തിന്റെ പുതുമയും കാല്പനിക സൗന്ദര്യവും

    പ്രണയത്തിന്റെ പുതുമയും കാല്പനിക സൗന്ദര്യവും

    പശുക്കളെ കശാപ്പ് ചെയ്യുകയും അറവുചോര ചീട്ടിത്തെറിച്ച് ഒഴുകിപ്പരക്കുകയും മാംസം പീസു പീസാക്കുകയും ചെയ്യുന്ന ദൃശ്യങ്ങളാൽ നിറഞ്ഞ ഒരു സ്ലോട്ടർ ഹൗസ്. അവിടെ മാനേജർ ആയി ജോലി ചെയ്യുന്ന എൻഡ്രെ. ഹൈജീൻ ഇൻസ്പെക്ടർ ആയി പുതിയതായി ജോയിൻ ചെയ്യുന്ന മരിയ. രണ്ടുപേരും തമ്മിൽ അവരുടെ രാത്രി സ്വപ്നങ്ങളിൽ എങ്ങനെ ബന്ധിതരായിരിക്കുന്നു എന്നതാണ് 'ഓൺ ബോഡി ആന്റ് സോൾ' എന്ന ഹംഗേറിയൻ സിനിമ കൈകാര്യം ചെയ്യുന്ന പ്രണയത്തിന്റെ ഫ്രെഷ്നസ്സും കാല്പനിക സൗന്ദര്യവും.

    യൗവനത്തിന്റെയും മധ്യവയസ്കതയുടെയും വ്യത്യസ്തകൾ

    യൗവനത്തിന്റെയും മധ്യവയസ്കതയുടെയും വ്യത്യസ്തകൾ

    എൻഡ്രെ തികച്ചും മധ്യവയസ്കതയുടെ സായാഹ്നങ്ങളിൽ എത്തി നിൽക്കുന്ന ആളാണ്. ശാരീരികമായി അയാൾ ചടച്ചു തുടങ്ങിയിട്ടുണ്ട്. ഒരു കയ്യിന് ചലനശേഷി കുറവുമാണ്. മരിയ ആകട്ടെ യൗവനത്തിന്റെ ആരംഭഘട്ടങ്ങളിൽ ആണ്. സുന്ദരിയും അതീവ ലജ്ജാലുവും ആണ്. ഹൈജീൻ ഇൻസ്പെക്ടർ എന്ന ജോലിയുടെ എല്ലാവിധ ചിട്ടവട്ടങ്ങളും പരാധീനതകളും ജീവിതത്തിൽ പുലർത്തുന്നവളുമാണ്. (അഹം എന്ന സിനിമയിലെ മോഹൻലാലിന്റെയും 24 നോർത്ത് കാതത്തിലെ ഫഹദിന്റെയും ഒരു മിനിയേച്ചർ).

    ഗോൾഡൻ ബെയർ പുരസ്കാരം

    ഗോൾഡൻ ബെയർ പുരസ്കാരം

    ഇൽദികോ എനിയേദി എന്ന ഹംഗേറിയൻ സംവിധായക എൻഡ്രെയും മറിയയും തമ്മിലുള്ള റിലേഷൻ അവർ കാണുന്ന സ്വപ്നങ്ങളാൽ ബന്ധിപ്പിച്ച് നെയ്തിരിക്കുന്നത് വിസ്മയാവഹമാകും വിധമാണ്. അതുകൊണ്ടുതന്നെയാവും സിനിമയ്ക്ക് ഇക്കൊല്ലത്തെ ബെർലിൻ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ ഗോൾഡൻ ബെയർ പുരസ്കാരവും ഫിപ്രസി അവാർഡും ഒരുമിച്ച് ലഭിക്കുകയുണ്ടായി.

    ഇൽദികോ എനിയേദി

    ഇൽദികോ എനിയേദി


    ബുഡാപെസ്റ്റിൽ നിന്നുള്ള ഇൽദികോ എനിയേദി എന്ന 62കാരി കാൻ (ക്യാമറാ ഡി ഓർ) ഉൾപ്പടെ സുവിദിതമായ അന്താരാഷ്ട്ര ചലച്ചിത്രമേളകളിൽ മുൻപും പുരസ്കൃതയായിട്ടുള്ള സംവിധായികയാണ്. ഒൻപത് വർഷത്തെ ഇടവേള കഴിഞ്ഞ് ബോഡിയുടെയും സോളിന്റെയും അതീതതലങ്ങളെക്കുറിച്ചുള്ള നരേഷനുമായി വരുമ്പോഴും സ്ക്രിപ്റ്റിംഗിലും മെയ്ക്കിംഗിലും സിഗ്നേച്ചർ കൊത്തിയിടുന്നു.

     മറവുകളില്ലാത്ത കാഴ്ചകളിലേക്ക്

    മറവുകളില്ലാത്ത കാഴ്ചകളിലേക്ക്


    പശുവിനെ വെട്ടിയരിയുന്നതിന്റെയും ചോരയൊഴുകി പരക്കുന്നതിന്റെയും ക്രൂരവും ബീഭൽസവുമായ മറവുകളില്ലാത്ത കാഴ്ചകളിലേക്ക് തന്നെയാണ് സംവിധായക മറിയയുടെയും എൻഡ്രെയുടെയും സമാനസ്വപ്നങ്ങളിലെ കാല്പനികസൗന്ദര്യങ്ങളെയും മിക്സ് ചെയ്തിരിക്കുന്നത്. സ്നോഫോളിങ്ങ് നടക്കുന്നതും മഞ്ഞുവിരിപ്പിട്ടതുമായ മലനിരകളിലൂടെ ശാന്തഗംഭീരനായ ഒരു കലമാനിനെയും അവനെ തേടി വരുന്ന മൃദുശരീരിണിയായ ഒരു പേടമാനിനെയും ആദ്യം മുതലേ കാണിക്കുന്നുണ്ട്. അവൻ അവളെ പച്ചപ്പുള്ള പുൽമേടുകളിലേക്കും അവർക്ക് മാത്രമായുള്ള ജലാശയത്തിലേക്കും വഴിനടത്തി വിശപ്പും ദാഹവുമകറ്റുന്നുണ്ട് എപ്പോഴും.

    ഒരേ സ്വപ്നം

    ഒരേ സ്വപ്നം

    പിന്നീട് ഒരു പ്രത്യേക ഘട്ടത്തിലെത്തുമ്പോഴാണ് ഇത് അവരിരുവരും ഒരേസമയം ഉറക്കത്തിൽ കാണുന്ന കോമൺ ഡ്രീം ആണെന്നും ഇത് മിക്ക ദിവസങ്ങളിലും ആവർത്തിക്കുന്നുണ്ടെന്നും അവർ (നമ്മളും) തിരിച്ചെറിയുന്നത്. സ്ലോട്ടർ ഹൗസിൽ നടന്ന ഒരു മോഷണവും ക്ലാര എന്നൊരു സുന്ദരിയായ പോലീസ് സൈക്കോളജിസ്റ്റിന്റിന്റെ വിചിത്രമായ ചോദ്യം ചെയ്യലുകളുമാണ് അതിലേക്ക് വഴിവെക്കുന്നത്. തെല്ലൊരു ഹ്യൂമറസായിട്ടാണ് സംവിധായക ഈ പോർഷൻ കൈകാര്യം ചെയ്തിരിക്കുന്നത്. (പടത്തിന് മൊത്തത്തിൽ തന്നെയും ഈയൊരു ലാളിത്യത്തിന്റെ ഫ്ലേവർ ഉണ്ട് എന്നത് വേറെകാര്യം).

    സൗഹൃദ ജീവിതത്തിലെ ലാളിത്യ-സങ്കീർണതകൾ

    സൗഹൃദ ജീവിതത്തിലെ ലാളിത്യ-സങ്കീർണതകൾ

    സ്വപ്നങ്ങളിൽ പരസ്പരം കണ്ടുമുട്ടി അഭിരമിക്കുന്നുവെന്ന് തിരിച്ചറിയപ്പെട്ട പ്രായത്തിന്റെ അപകർഷതയും ചപലതകളുമുള്ള പുരുഷന്റെയും വിഷാദത്തിന്റെതായ ബഹുവിധ കോമ്പ്ലക്സുകളുള്ള യുവതിയുടെയും തുടർന്നുള്ള സഹപ്രവർത്തക/സൗഹൃദ ജീവിതത്തിലെ ലാളിത്യ-സങ്കീർണതകളാണ് പിന്നീടങ്ങോട്ടുള്ള സിനിമ. മരിയയായും എൻഡ്രെയായും വരുന്ന നടീനടന്മാരുടെ ഗംഭീരൻ പെർഫോമൻസ് കൂടിയാണ് പടത്തെ റിമാർക്കബിൾ ആക്കുന്നത്. അലക്സാണ്ഡ്ര ബോബ്ലി എന്ന നടിയ്ക്ക് മരിയയെ വിഷാദമധുരമാക്കിയതിന് മികച്ച നടിക്കുള്ള യൂറോപ്യൻ ഫിലിം അവാർഡ് കിട്ടിയത്രേ. ഗെസാ മോർക്സാനി ആണ് എൻഡ്ര.

     ഐ എഫ് എഫ് കെ യിലേക്ക്

    ഐ എഫ് എഫ് കെ യിലേക്ക്

    ഐ എഫ് എഫ് കെ യിൽ മൽസരവിഭാഗത്തിൽ അല്ല ലോകസിനിമാ വിഭാഗത്തിൽ ആണ് "ഓൺ ബോഡി ആന്റ് സോൾ" പ്രദർശിപ്പിക്കുന്നത്. ഇതിനെക്കാളൊക്കെ എത്രയെത്രയോ ലോ ലെവലിലുള്ള പടങ്ങൾ കോമ്പറ്റീഷൻ സെക്ഷനിൽ കാണുകയും ചെയ്തു. അതൊക്കെ അങ്ങനെ കിടക്കും. എൻഡ്രെയെയും മറിയയയെയും ഇൽദികോ എനിയേദിയെയും ഒന്ന് ചേർത്തുപിടിച്ച് ഉമ്മവെച്ച് വിടാം. അത്രന്നെ..

    English summary
    On body & soul movie review
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X