Just In
- 5 min ago
ശ്രീലങ്കന്‍ ദിനങ്ങളുടെ ചിത്രങ്ങളുമായി ഭാവന, വൈറലായി നടിയുടെ ഫോട്ടോസ്
- 35 min ago
അര്‍ജുനെക്കുറിച്ച് സൗഭാഗ്യ വെങ്കിടേഷിന്റെ തുറന്നുപറച്ചില്‍, ചക്കപ്പഴത്തോട് ബൈ പറയാന്‍ കാരണം ഭാര്യയല്ല
- 38 min ago
മഞ്ജു വാര്യർ അവതരിപ്പിച്ച പ്രിയദർശിനി രാംദാസായി തെലുങ്കിൽ എത്തുന്നത് തെന്നിന്ത്യയുടെ സൂപ്പർ നായിക
- 1 hr ago
ബിഗ് ബോസ് സീസണ് 3ല്‍ മത്സരിക്കുന്നുണ്ടോ? മറുപടിയുമായി രജിത് കുമാര്‍, വീഡിയോ വൈറല്‍
Don't Miss!
- News
വിവാദ കാര്‍ഷിക ബില്ല്: വിവരങ്ങള്‍ നിഷേധിച്ച നിതി ആയോഗ് നടപടി വിചിത്രമെന്ന് പി ചിദംബരം
- Finance
രാജ്യത്തെ ആദ്യ എയര്‍ ടാക്സി സര്‍വീസ് ഹരിയാനയില്‍; ടിക്കറ്റ് നിരക്ക് 1755 രൂപ മുതല്‍
- Sports
IND vs AUS: ഇന്ത്യ എയും ശാസ്ത്രിയുടെ വാക്കുകളും- വിജയരഹസ്യം തുറന്നു പറഞ്ഞ് ശര്‍ദ്ദുല്‍ താക്കൂര്‍
- Automobiles
2021 RSV4, RSV4 ഫാക്ടറി മോഡലുകളെ വെളിപ്പെടുത്തി അപ്രീലിയ
- Lifestyle
അകാരണമായി തര്ക്കങ്ങളില്പ്പെടാം; ഇന്നത്തെ രാശിഫലം
- Travel
ഉള്ളിലെ സാഹസികതയെ കെട്ടഴിച്ചുവിടാം...ഈ സ്ഥലങ്ങള്‍ കാത്തിരിക്കുന്നു
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
ഫേസ്ബുക്കില്‍ അമ്മക്കെതിരെ പ്രചാരണം കൊഴുക്കുന്നു
തിരുവനന്തപുരം: മാതാ അമൃതാനന്ദമയിക്കെതിരെ ഫേസ്ബുക്കില്‍ പ്രചാരണ നടത്തുന്നവര്‍ക്കെതിരെ പോലീസ് കേസെടുത്തെങ്കിലും ഫേസ്ബുക്ക് ആക്ടിവിസ്റ്റുകള്‍ കടുത്ത നിലപാടുകളുമായി പ്രചാരണങ്ങള്‍ തുടരുന്നു. നിയമ നടപടി ഉണ്ടാവുകയാണെങ്കില്‍ സഹായം വാഗ്ദാനം ചെയ്തുകൊണ്ടുള്ള പോസ്റ്റുകളും സജീവമാണ്.
കേസെടുത്താല്‍ എടുക്കട്ടെ എന്ന് പരസ്യമായി പ്രഖ്യാപിക്കുന്നതാണ് പല പോസ്റ്റുകളും. നേരത്തെ ഗെയ്ല് ട്രെഡ്വലിന്റെ പുസ്തകത്തെ അധികരിച്ച് അഭിപ്രായം പറഞ്ഞിരുന്ന പലരും ഇപ്പോള്‍ പോലീസ് നടപടിക്കെതിരെയാണ് ഫേസ്ബുക്കിലൂടെ കയര്‍ക്കുന്നത്.
അമ്മ അനുകൂലികളും മോശമല്ല. ഗെയ്ല് ട്രെഡ്വലിനെ കുറിച്ച് വളരെ മോശം പരാമര്‍ശങ്ങള്‍ ഭക്തരുടെ ഭാഗത്ത് നിന്നും വരുന്നുണ്ട്. അമ്മയില്‍ നിന്ന് നേടാവുന്നതെല്ലാം നേടിയെടുത്തതിന് ശേഷമാണ് ഗെയ്ല് ട്രെഡ്വല്‍ ഇപ്പോള്‍ അപവാദ പ്രചാരണങ്ങള്‍ നടത്തുന്നതെന്നാണ് ഇവരുടെ പക്ഷം.
ഇത്തിള്‍ക്കണ്ണി പോലെ ആശ്രമത്തില്‍ പറ്റിപ്പിടിച്ച് സ്വന്തം ചികിത്സയും മറ്റും ആശ്രമത്തിന്റെ ചെലവില്‍ നടത്തിയ വ്യക്തി എന്ന രീതിയിലാണ് ഗെയ്ലിനെ അമ്മ ഭക്തരില്‍ പലരും വിശേഷിപ്പിക്കുന്നത്. ഗെയ്ലിനെക്കുറിച്ച് അമ്മയുടെ മറ്റ് വിദേശികളായ ശിഷ്യര്‍ എഴുതിയ കുറിപ്പുകളുടെ പരിഭാഷകളും ഫേസ്ബുക്കില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
അമ്മയുടെ ഭക്തര്‍ കരുനാഗപ്പള്ളി പോലീസ് സ്റ്റേഷനിലാണ് സോഷ്യല്‍ മീഡിയയിലെ പ്രപാരണങ്ങള്ക്കെതിരെ പരാതി നല്‍കിയിരിക്കുന്നത്. പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയിട്ടുണ്ടെങ്കിലും ഇതുവരെ ആരേയെങ്കിലും അറസ്റ്റ് ചെയ്തതായി വിവരമില്ല.