twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    കിംകി ഡൂക്കിന് ദ്വിഭാഷി; കൂലി 6200

    By Soorya Chandran
    |

    തിരുവനന്തപുരം: ലോക പ്രശസ്ത സംവിധായകന്‍ കിംകി ഡൂക്കിനെ ചലചിത്രോത്സവത്തിലേക്ക് ക്ഷണിക്കുമ്പോള്‍ പ്രിയദര്‍ശനും കൂട്ടരും ഇത്രക്കൊന്നും വിചാരിച്ച് കാണില്ല എന്തായാലും. കിംകി ഡൂക്കിനെ കൊണ്ടു വരുന്നതിനേക്കാള്‍ മേളയുടെ നടത്തിപ്പുകാര്‍ ബുദ്ധിമുട്ടിയത് അദ്ദേഹത്തിനായി ഒരു ദ്വിഭാഷിയെ കണ്ടെത്താനാണ്.

    ചലച്ചിത്രോത്സവത്തിന്റെ ക്ഷണം സ്വീകരിക്കുമ്പോള്‍ തന്നെ കിം കി ഡൂക്ക് ദ്വിഭാഷിയുടെ കാര്യം ആവശ്യപ്പെട്ടിരുന്നു. കൊറിയന്‍ സംവിധായകനായ ഡൂക്കിന് ഇംഗ്ലീഷ് കേട്ടാല്‍ മനസ്സിലാകുമെങ്കിലും അത്ര സുഗമമായി ഉപയോഗിക്കാന്‍ അറിയില്ല.

    Kim Ki Duk

    ചെന്നൈയിലെ ഇന്തോ-കൊറിയ സ്റ്റഡി സെന്ററില്‍ നിന്നുള്ള ഒരു കൊറിയന്‍ വിദ്യാര്‍ത്ഥിനിയെയാണ് ഏറ്റവും ഒടുവില്‍ ഭാഷാ പ്രശ്‌നം പരിഹരിക്കാനായി മേളയുടെ നടത്തിപ്പുകാര്‍ കണ്ടെത്തിയത്. ഹയോങ് സോങ് എന്നാണ് പെണ്‍കുട്ടിയുടെ പേര്. കിംകി ഡൂക്കിന്റെ വലിയ ആരാധികയാണ് ഹയോങ്. പക്ഷേ ഒരു ദിവസത്തെ ഇവരുടെ ശമ്പളം 100 ഡോളറാണ്. ശരിക്കും പറഞ്ഞാല്‍ 6200 ഇന്ത്യന്‍ റുപ്പീ.

    ചെന്നൈയില്‍ നിന്ന് തിരുവനന്തപുരത്ത് എത്താനുള്ള വിമാന ടിക്കറ്റും, ഇവിടത്തെ താമസവും, ഭക്ഷണവും ഒക്കെ വേറെ നല്‍കണം. മൂന്ന് ദിവസമാണ് കിംകി ഡൂക് തിരുവനന്തപുരത്ത് ഉണ്ടാവുക. അപ്പോള്‍ ദ്വിഭാഷിക്ക് മാത്രം 18600 രൂപ നല്‍കേണ്ടി വരും.

    പക്ഷേ ഇത് അത്ര വലിയ തുകയൊന്നും അല്ല എന്നാണ് ചലച്ചിത്ര അക്കാദമി ഭാരവാഹികള്‍ പറയുന്നത്. ദ്വിഭാഷികളെ അന്വേഷിച്ച് നടന്ന് കണ്ണ് തള്ളിപ്പോയപ്പോഴാണത്രെ ഇത്രയും ചുരുങ്ങിയ ചെലവില്‍ ഒരാളെ കണ്ടെത്താനായത്. പലരും മണിക്കൂറിന് 60 ഡോളര്‍(3700 രൂപ) ഒക്കെയാണത്രെ ആവശ്യപ്പെട്ടത്.

    ഇറ്റാലിയന്‍ സംവിധായകന്‍ മാര്‍ക്കോ ബെല്ലാച്ചിയോവും ദ്വിഭാഷിയെ ആവശ്യപ്പെട്ടിരുന്നു. തിരുവനന്തപുരത്ത താമസമാക്കിയ ഒരു ഇറ്റലിക്കാരിയെ കിട്ടിയതുകൊണ്ട് ഇക്കാര്യത്തില്‍ അക്കാദമിക്ക് അധികം പണിയെടുക്കേണ്ടി വന്നില്ല.

    English summary
    The International Film Festival of Kerala has provided a young Korean student, Hayoung Song,as translator to art-house filmmaker Kim Ki-Duk for three days.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X