»   » മുട്ട, പാല്‍, തേന്‍, ധാന്യം സമീകൃതാഹാരം മാത്രമല്ല സിനിമകളുമാണ്! ഇംഗ്ലീഷുകാരന്റെ സിനിമ ഇതാ..

മുട്ട, പാല്‍, തേന്‍, ധാന്യം സമീകൃതാഹാരം മാത്രമല്ല സിനിമകളുമാണ്! ഇംഗ്ലീഷുകാരന്റെ സിനിമ ഇതാ..

Posted By:
Subscribe to Filmibeat Malayalam

എവി ഫര്‍ദിസ്

ജേര്‍ണലിസ്റ്റ്
സിനിമയെ വളരെ ഗൗരവത്തോടെ സമീപിക്കുന്ന മുഹമ്മദ് സദീം അറിയപ്പെടുന്ന മാധ്യമപ്രവര്‍ത്തകനാണ്. സിനിമയെ വേറിട്ട വീക്ഷണകോണിലൂടെ നോക്കികാണാന്‍ ശ്രമിക്കുകയാണ് എഴുത്തുകാരന്‍

മുട്ട, പാല്‍, തേന്‍, ധാന്യം സമീകൃതാഹാരത്തിന്റെ പട്ടികയല്ലിത് മറിച്ച് കേരളത്തിന്റെ രാജ്യാന്തര ചലച്ചിത്രമേളയിലേക്ക് എത്തിയ തുര്‍ക്കി സംവിധായകന്‍ സെമിഹ് കപ്ലനൊഗ്‌ലുവിന്റെ സിനിമകളുടെ പേരാണിത്. പ്രകൃതിയെക്കുറിച്ച് ചുറ്റുപാടിനെക്കുറിച്ചും ആശങ്കയോടെ സംസാരിക്കുന്ന അദ്ദേഹം നഷ്ടപ്പെടുന്ന മണ്ണിന്റെ ജൈവികത എന്ന വലിയൊരു പ്രശ്‌നത്തിലേക്കുള്ള ചുവടുവെപ്പിനെക്കുറിച്ചുള്ള സിനിമയുമായാണ് മേളക്കെത്തിയിരിക്കുന്നത്.

ഷേക്‌സ്പിയറന്‍ നാടകങ്ങളുടെ ചുവടുപിടിച്ച് ഒരു പ്രണയദുരന്ത നാടകത്തിലേക്കുള്ള യാത്ര, നിലാവറിയാതെ റിവ്യൂ

കൃഷിയിടങ്ങളെ ബാധിച്ച ജനിതകപ്രശ്‌നത്തെ തേടി എറോള്‍ എറിന്‍ എന്ന ശാസ്ത്രഞ്ജന്റെ കഥയാണ് സെമിഹ് കപ്ലനൊഗ്‌ലുവിന്റെ ഏറ്റവും പുതിയ ചലച്ചിത്രമായ ഗ്രെയ്ന്‍ അഥവാ ധാന്യം. എഗ്ഗ്(2007), മില്‍ക്ക്(2008), ഹണി(2010) എന്നിവയാണ് ഇതിന് തൊട്ടുമുന്‍പത്തെ അദ്ദേഹത്തിന്റെ സിനിമകള്‍. തത്വചിന്തയുടെ വലിയ ആഴത്തിലുള്ള തലങ്ങളിലേക്ക് സഞ്ചരിക്കുന്ന തന്റെ സിനിമകള്‍ തന്റെ ലോകംചുറ്റിയുള്ള യാത്രക്കിടയില്‍ നിന്നുണ്ടായതാണെന്നും സാര്‍വദേശീയമായ വരാനിരിക്കുന്ന ആധികളെക്കുറിച്ചാണ് താന്‍ സംസാരിക്കുന്നതെന്നും സിനിമയെക്കുറിച്ച് മനസ്സു തുറന്നപ്പോള്‍ അദ്ദേഹം പറഞ്ഞു.

 

ഗ്രെയ്ന്‍ എന്ന പുതിയ സിനിമയെ താങ്കള്‍ എങ്ങിനെയാണ് വിലയിരുത്തുന്നത്?

തുര്‍ക്കി, ജെര്‍മനി, ഫ്രാന്‍സ്, സ്വീഡന്‍ എന്നിവിടങ്ങളില്‍ വെച്ച് ഷൂട്ട് ചെയ്തതാണ് ഈ സിനിമ. നിലവിലുള്ള പ്രശ്‌നത്തെക്കാളുപരി വരാനിരിക്കുന്ന കാലത്തിന്റെ വെല്ലുവിളികളെയാണ് ഈ സിനിമ ഉയര്‍ത്തിക്കാട്ടുന്നത്. എന്ത് പ്രശ്‌നങ്ങളാണ് നിങള്‍ക്ക് ഉയര്‍ത്തിക്കാട്ടുവാനുള്ളത്? ജനങ്ങളുമായി ബന്ധപ്പെട്ട പലതും ഉയര്‍ത്തിക്കാട്ടുവാനുണ്ട്. വരള്‍ച്ച, വിശപ്പ്, യുദ്ധങ്ങള്‍, അഭയാര്‍ഥികള്‍, കാര്‍ഷികവിളകളുടെ ജൈവപരമായ തനിമ നഷ്ടപ്പെടല്‍ ഇങ്ങനെ എന്റെ ലോകത്തെ അറിയുവാനുള്ള യാത്രക്കിടയില്‍ ഞാന്‍ കാണുന്നതാണ് എന്റെ സിനിമയിലൂടെ പുറത്തുവരുന്നത്.

സാര്‍വദേശീയമായ പ്രശ്‌നങ്ങളെയാണ് താങ്കള്‍ സിനിമയിലൂടെ പറയുവാന്‍ ഉദ്ദേശിക്കുന്നത്?

അതെ പ്രത്യേകിച്ച് മനുഷ്യകുലം ഒന്നാകെ നേരിടുന്ന വിഷയങ്ങള്‍. ഞാന്‍ കണ്ട മനുഷ്യര്‍ക്കെല്ലാം അടിസ്ഥാനപരമായി ഒരേ ചിന്തയും വികാരവുമാണ്. പുറമേ കാണുന്ന വ്യത്യാസങ്ങളുണ്ടെങ്കിലും. ഏറ്റവുമധികം വികസിച്ചതെന്നു നാം കരുതുന്ന രാജ്യങ്ങളിലും അവികസിത രാജ്യങ്ങളിലുമെല്ലാം ഒരേപോലുള്ള മനുഷ്യര്‍ തന്നെയാണുള്ളത്.

35 എം എമ്മും ബ്ലാക്ക് ആന്‍ഡ് വൈറ്റിലുമെല്ലാം സിനിമ ചിത്രീകരിക്കുന്നതെന്താണ്?

ടെക്‌നോളജി യുഗത്തിലും താങ്കള്‍ 35 എം എമ്മും ബ്ലാക്ക് ആന്‍ഡ് വൈറ്റിലുമെല്ലാം സിനിമ ചിത്രീകരിക്കുന്നതെന്താണ്? ഓരോ സിനിമയും ആവശ്യപ്പെടുന്ന സാങ്കേതികമായ ചില കാര്യങ്ങളുണ്ട്. അതായിരിക്കും അത്തരം സിനിമകള്‍ക്ക് ഏറെ യോജിക്കുകയെന്നുള്ളതാണ് ഞാന്‍ വിശ്വസിക്കുന്നത്. എല്ലാ സാങ്കേതികതയും സിനിമ എന്ന കലാരൂപം നിര്‍മിക്കുവാനുള്ള ഉപകരണങ്ങള്‍ മാത്രമാണെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. ഗ്രൈയിന്‍ ഒരു ഫിലോസഫിക്കല്‍ സിനിമയാണ്.

ഇതു ഇന്ത്യപോലുള്ള ഒരു രാജ്യത്ത് വരുമ്പോള്‍ അദൈത്വം പോലുള്ള തത്വാചിന്തയുമായ ബന്ധപ്പെട്ടുള്ളതായി തോന്നുന്നു?

ആയിരിക്കാം. ഞാന്‍ തുര്‍ക്കിയില്‍ നിന്നാണ് വരുന്നത്. പ്രവാചകന്‍ മൂസായുടെ കാര്യങ്ങളെക്കുറിച്ച് പഴയ നിയമത്തില്‍ പറയുന്നുണ്ട്. എല്ലാ തത്വചിന്തകളുമെല്ലാം ഒരേ പാന്ഥാവിലൂടെ തന്നെ കടന്നുവരുന്നതാണെന്നാണ് എനിക്ക് തോന്നുന്നത്.

അവാര്‍ഡുകള്‍ വാരിക്കൂട്ടിയ ആറു സിനിമകള്‍


അങ്കാറ ഇന്‍ര്‍ നാഷണല്‍ ഫിലിംഫെസ്റ്റിവല്‍, ഇസ്തംബൂള്‍ ഇന്റര്‍ നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍, സിംഗപ്പൂര്‍ ഇന്റര്‍നാഷണല്‍ ഫിലിംഫെസ്റ്റിവല്‍, നാന്റീസ് ത്രീ കോണ്ടിനെന്റ്‌സ് ഫെസ്റ്റിവല്‍, ഐ എഫ് എഫ് കെ 2006, ന്യൂറം ബെര്‍ഗ് ഫിലിംഫെസ്റ്റിവല്‍, വാള്‍ഡ്‌വി ഇന്റര്‍ നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍, അന്റാല്യ ഗോള്‍ഡന്‍ ഓറഞ്ച് ഫിലിം ഫെസ്റ്റിവല്‍, ബാങ്കോക്ക് വേള്‍ഡ് ഫിലിം ഫെസ്റ്റിവല്‍, ഫജര്‍ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍, 60-ാമത് ബെര്‍ലിന്‍ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലിലെ ഗോള്‍ഡന്‍ ബിയര്‍ പുരസ്‌ക്കാരം എന്നിങ്ങനെ ഇതുവരെ അദ്ദേഹം ചെയ്ത ആറു സിനിമകള്‍ അനേകം അവാര്‍ഡുകള്‍ വാരിക്കൂട്ടിയിട്ടുണ്ട്.

English summary
turkish director semih kaplanoglu's interview

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X