»   » കമ്മട്ടിപ്പാടവും കിസ്മത്തും ഈ വര്‍ഷം ഐഎഫ്എഫ്‌കെയില്‍;കാട് പൂക്കുന്ന നേരം മത്സര വിഭാഗത്തില്‍

കമ്മട്ടിപ്പാടവും കിസ്മത്തും ഈ വര്‍ഷം ഐഎഫ്എഫ്‌കെയില്‍;കാട് പൂക്കുന്ന നേരം മത്സര വിഭാഗത്തില്‍

Posted By: അക്ഷയ്‌
Subscribe to Filmibeat Malayalam
For Quick Alerts
ALLOW NOTIFICATIONS
For Daily Alerts

  തിരുവനന്തപുരം: ഡിസംബര്‍ 9 മുതല്‍ 16 വരെ നടക്കുന്ന ഇരുപത്തൊന്നാമത് അന്താരാഷ്ട്ര ചലച്ചിത്ര മേളയിലേക്കുള്ള മലയാളം- ഇന്ത്യന്‍ സിനിമകള്‍ തിരഞ്ഞെടുത്തു. ഡോ ബിജു സംവിധാനം ചെയ്യുന്ന കാട് പൂക്കുന്ന നേരം, വിധു വിന്‍സന്റിന്റെ മാന്‍ഹോള്‍ എന്നീ ചിത്രങ്ങളാണ് മത്സര വിഭാഗത്തിലെ രണ്ട് മലയാള ചിത്രങ്ങള്‍.

  മലയാളഴ സിനിമ ഇന്ന് എന്ന വിഭാഗത്തിലേക്ക് ഏഴ് ചിത്രങ്ങളും തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ബംഗാളി ചിത്രമായ ചിത്രകാര്‍, സാന്ത്വന ബര്‍ദലോയുടെ ആസാമീസ് ചിത്രം മിഡ് നൈറ്റ് കേതകി എന്നിവ മത്സരവിഭാഗത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ട അന്യഭാഷാ ചിത്രങ്ങളാണ്.

  മലയാളം ചിത്രങ്ങള്‍

  ഡോ ബിജു സംവിധാനം ചെയ്ത കാട് പൂക്കുന്ന നേരം, വിധു വിന്‍സന്റിന്റെ മാന്‍ഹോള്‍ എന്നീ ചിത്രങ്ങളാണ് ഇരുപത്തൊന്നാമത് അന്താരാഷ്ട്ര ചലച്ചിത്ര മേളയിലെ മത്സര വിഭാഗത്തില്‍ തിരഞ്ഞെടുത്ത രണ്ട് മലയാള ചിത്രങ്ങള്‍

  പാനല്‍

  പ്രശസ്ത സംവിധായകരായ ശേഖര്‍ ദാസ്, ലീന മണിമേഖലെ, രിരൂപക ലതിക പദ്‌ഗോങ്കര്‍, ജിപി രാമചന്ദ്രന്‍, ദാമോദര്‍ പ്രസാദ്, ചലച്ചിത്ര അക്കാദമി മെമ്പര്‍ സെക്രട്ടറി മഹേഷ് പഞ്ചു എന്നിവരാണ് സെലക്ഷന്‍ കമ്മിറ്റിയിലെ അംഗങ്ങള്‍.

  ഗ്രാന്റ് കൂട്ടി

  മേളയില്‍ സെലക്ട് ചെയ്യുന്ന മലയാളം സിനിമകളുടെ ഗ്രാന്റ് ഒന്നു മുതല്‍ രണ്ട് ലക്ഷം വരെ വര്‍ദ്ധിപ്പിക്കാന്‍ ചലച്ചിത്ര അക്കാദമി തീരുമാനിച്ചു.

  പ്രമോഷന്‍

  മേളയില്‍ സെലക്ട് ചെയ്യുന്ന എല്ലാ മലായാള സിനിമയെയും പ്രമോട്ട് ചെയ്യാനും ചലച്ചിത്ര അക്കാദമി എക്‌സിക്യൂട്ടിവ് കമ്മറ്റി തീരുമാനിച്ചു.

  അന്യഭാഷ ചിത്രങ്ങള്‍

  ബംഗാളി ചിത്രമായ ചിത്രകാര്‍, സാന്ത്വന ബര്‍ദലോയുടെ ആസാമീസ് ചിത്രം മിഡ് നൈറ്റ് കേതകി എന്നിവ മത്സരവിഭാഗത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ട അന്യഭാഷാ ചിത്രങ്ങള്‍

  മലയാള സിനിമ ഇന്ന്

  ആറടി, ഗോഡ്‌സെ, കാ ബോഡിസ്‌കേപ്‌സ്, കമ്മട്ടിപ്പാടം, കിസ്മത്ത്, മോഹവലയം, വീരം എന്നിവയാണഅ മലയാള സിനിമ ഇന്ന് എന്ന വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കുക.

  ഇന്ത്യന്‍ സിനിമ ഇന്ന്

  ഹരികഥ പ്രസംഗ, ഭാപ്പാ കി ഭയകഥ, ലേഡി ഓഫ് ദി ലേക്ക്, ഒനാത്ത, റിവലേഷന്‍സ്, കാസവ്, വെസ്റ്റേണ്‍ ഘട്ട്‌സ് എന്നിവയാണ് ഇന്ത്യന്‍ സിനിമ ഇന്ന് എന്ന വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കുന്നത്.

  English summary
  Two Malayalam films have been chosen for the international competition section of the 21st edition of the International Film festival of Kerala (IFFK) scheduled to be held in Thiruvananthapuram between December 9 and 16. The films are Manhole directed by debutant Vidhu Vincent and Kaadu Pookkunna Neram directed by by Dr Biju.

  വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

  X
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Filmibeat sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Filmibeat website. However, you can change your cookie settings at any time. Learn more