twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഹിറ്റായതിനെ പരമാവധി പിഴിയുക - ജോസ് പെല്ലിശ്ശേരി

    By Super
    |

    വല്ലപ്പോഴുമാണ് ഒരു മെഗാ സീരിയല്‍ ലാഭത്തിലാകുന്നത്. അതു കൊണ്ട് ഒന്നു ലാഭത്തിലായാല്‍ പിന്നെ അതിനെ പരമാവധി പിഴിയാനാണ് എല്ലാവരും ശ്രമിക്കുന്നത്. സീരിയലുകളുടെ നിലവാരത്തകര്‍ച്ചയെക്കുറിച്ച് പ്രശസ്ത നടന്‍ ജോസ് പെല്ലിശ്ശേരിയുടെ അഭിപ്രായമാണിത്. ചാനലുകളില്‍ നിന്ന് ചാനലുകളിലേയ്ക്ക് പറന്നു നടന്നഭിനയിക്കുന്ന ഈ തൃശൂര്‍ക്കാരന്റെ വാക്കുകളില്‍ യാഥാര്‍ത്ഥ്യമുണ്ട്.

    സീരിയലുകളുടെ നിലവാരം നഷ്ടപ്പെടുന്നുവെന്ന ആരോപണത്തെക്കുറിച്ച്...?

    നിരവധി സാഹചര്യങ്ങള്‍ ഒത്തു വരുമ്പോഴാണ് ഒരു സീരിയല്‍ വിജയിക്കുന്നത്. ബഡ്ജറ്റ്, കഥ, അഭിനേതാക്കളുടെ പ്രകടനം, സംവിധായകന്റെ മികവ്. അങ്ങനെ പലതും. പലത് പൊട്ടുമ്പോഴാണ് ഒന്ന് വിജയിക്കുന്നത്. പിന്നെ അതിനെ വളച്ച് പരമാവധി വലിച്ചു നീട്ടും. അങ്ങനെ വരുമ്പോള്‍ ചിലപ്പോള്‍ നിലവാരം കുറഞ്ഞെന്നു വരാം

    പ്രമുഖരുടെ ബിഗ് ബഡ്ജറ്റ് ചിത്രങ്ങള്‍ പലതും എട്ടു നിലയില്‍ പൊട്ടുകയാണല്ലോ?

    ആരും ചിത്രങ്ങളെടുക്കുന്നത് പൊട്ടിക്കാനല്ല. നന്നാവണമെന്നു തന്നെയാണ് എല്ലാവരുടെയും ആഗ്രഹം. പക്ഷേ, കാലം പഴയതല്ല. ഒന്നിലധികം തവണ സിനിമ കാണുന്നവരുടെ എണ്ണം വളരെ കുറഞ്ഞു. മാത്രവുമല്ല, ചെലവു കുറച്ചെടുക്കുന്ന നല്ല പടങ്ങളെക്കാളും സാങ്കേതിക മികവ് ഇത്തരം ചിത്രങ്ങള്‍ക്കുണ്ടാകാറുണ്ട്. അമ്പതു ലക്ഷത്തിന്റെ പടത്തെയും അഞ്ചു കോടിയുടെ പടത്തെയും ഒരേ ലാഘവത്തോടെ പൊട്ടിയെന്ന് വിലയിരുത്തുന്നവരാണ് ജനം.

    1

    Read more about: actor cinema
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X