For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

  ചാന്ത് പൊട്ട് സിനിമ വന്നപ്പോള്‍ ഒരു പുതിയ പേര് കൂടി ഞങ്ങള്‍ക്ക് ചാര്‍ത്തി തന്നു...

  By Athira V Augustine
  |

  തൃപ്തി ഷെട്ടിയുടെ ജീവിത കഥ സിനിമയാകുന്നു. ട്രാന്‍സ്ജന്‍ഡര്‍ വിഭാഗത്തിലെ ആദ്യ സംരഭക എന്ന നിലയിലേക്ക് ഒരു രാത്രി കൊണ്ടല്ല തൃപ്തി എത്തിയത്. 17 കൊണ്ട് കരകൗശല നിര്‍മാണത്തില്‍ വൈദഗ്ദ്യം നേടിയ തൃപ്തിയുടെ ജീവിത വിജയം അവിടെ തുടങ്ങുകയായിരുന്നു.

  കേന്ദ്ര കരകൗശല മന്ത്രാലയത്തിന്റെ ആര്‍ട്ടിസന്‍സ് തിരിച്ചറിയല്‍ കാര്‍ഡ് നേടിയ തൃപ്തി കേരളത്തിലെത്തുന്നതും കൊച്ചിയില്‍ താമസമാക്കുന്നതും സിനിമയോടുള്ള അഭിനിവേശവും ആഗ്രഹവും കൊണ്ടു തന്നെയാണ്. സിനിമയില്‍ അഭിനയിക്കണം എന്ന ആഗ്രവുമായി എത്തിയ തൃപ്തി സ്വന്തം കഥ തന്നെ സിനിമയാകുന്നു എന്ന അന്പരപ്പിലാണിപ്പോള്‍.

  തൃപ്തിയുടെ ജീവിതം സിനിമയാകുന്നു. എന്താണ് പറയാനുള്ളത്. സ്വന്തം കഥ സിനിമയാകുന്പോള്‍ അത് എങ്ങനെയാകും സമൂഹത്തിനോട് സംവദിക്കുക?

  സിനിമയില്‍ അഭിനയിക്കണം. അതിന് പറ്റിയ സ്ഥലം എര്‍ണാകുളമാണെന്ന് മനസിലാക്കിയാണ് ഞാന്‍ ഇവിടേക്ക് വരുന്നത്. സിനിമാ നടിയാകുന്നതിന് പകരം ഇപ്പോള്‍ ഞാനൊരു ബിസിനസ് വുമണ്‍ ആയി മാറി. എന്റെ കഷ്ടപ്പാടാണ് സിനിമയായി മാറുന്നത്. തീര്‍ത്തും ഹാപ്പിയാണ്. ഞാന്‍ മുന്നോട്ടു പോകുന്നതിനോടൊപ്പം എന്റെ കമ്മ്യൂണിറ്റി കൂടിയാണ് മുന്നോട്ടു പോകുന്നത്. ജനങ്ങളറിയണം ഞങ്ങളുടെ കഷ്ടപ്പാടുകള്‍. ഇരുട്ടത്ത് ജീവിക്കുന്നവര്‍ എന്ന് മറ്റുള്ളവര്‍ ഞങ്ങളെക്കുറിച്ച് പറയുന്പോള്‍ വെളിച്ചത്തിലൂടെ ഞങ്ങള്‍ മുന്നോട്ടു പോയിക്കൊണ്ടിരിക്കുകയാണ്. ഞങ്ങളെ ഉള്‍ക്കൊള്ളുന്നവരുണ്ട്. ഇനിയും ചില ആളുകള്‍ മാറാനുണ്ട്. ഈ സിനിമ വരുന്പോള്‍ ട്രാന്‍സ്ജന്‍ഡര്‍ എന്താണെന്ന് ജനങ്ങള്‍ മനസിലാക്കണം. ഇന്ത്യയില്‍ തന്നെ ഇത്തരത്തില്‍ യഥാര്‍ഥ കഥ പറഞ്ഞുകൊണ്ട് ഒരു സിനിമ വന്നിട്ടുണ്ടോ എന്നറിയില്ല. പൂര്‍ണമായും പ്രതീക്ഷയിലാണ്. ചെറുപ്പം തൊട്ടേ വേദനകള്‍ അനുഭവിച്ചാണ് ഞാന്‍ വന്നത്. കുറച്ചു കഴിഞ്ഞപ്പോള്‍ എന്നെപ്പോലെ കുറെയാളുകള്‍ ഈ ലോകത്തിലുണ്ട് എന്ന് ഞാന്‍ മനസിലാക്കി. മുംബൈയില്‍ അലഞ്ഞ് തിരിഞ്ഞ് തിരികെയെത്തിയപ്പോഴേക്കും അമ്മ ആത്മഹത്യ ചെയ്തു എന്ന വിവരമാണ് ഞാന്‍ അറിയുന്നത്. ട്രാന്‍സ്ജന്‍ഡര്‍ ആയി മാറിയിട്ടും ഒരുപാട് കഷ്ടപ്പാടുകള്‍ അനുഭവിക്കേണ്ടി വന്നു. അന്ന് ഇന്നത്തെപ്പോലുള്ള സൗകര്യങ്ങളൊന്നും ആശുപത്രിയിലില്ല. സര്‍ജറി കഴിഞ്ഞ് മൂത്രസഞ്ചി കൈയില്‍ പിടിച്ച് ഭിക്ഷാടനം നടത്തേണ്ടി വന്നിട്ടുണ്ട്. എനിക്ക് വേണ്ടി ജീവിക്കും എന്ന ആത്മവിശ്വാസം ഉണ്ടായിരുന്നു. കേരളത്തിലെത്തിയപ്പോള്‍ കുറച്ചു നല്ല ആളുകളെ കിട്ടി. എന്റെ ഐഡന്റിറ്റിയോടുകൂടിത്തന്നെ ഇപ്പോള്‍ ജീവിക്കാന്‍ പറ്റി.

  തൃപ്തി സിനിമാ മോഹവുമായിട്ടാണ് എത്തിയതെന്ന് പറഞ്ഞല്ലോ? അതെങ്ങനെ?

  2016ലാണ് കേരളത്തിലെത്തുന്നത്. സിനിമയില്‍ അഭിനയിക്കണം. അതിന് പറ്റിയ സ്ഥലം കൊച്ചിയാണ് എന്ന് തോന്നി. അങ്ങനെ ഒരു സിനിമയില്‍ അഭിനയിച്ചു. പക്ഷേ, ആ സമയത്താണ് നോട്ട് നിരോധം വന്നത്. സാന്പത്തികമായ പ്രയാസത്താല്‍ ആ സിനിമ പുറത്തിറങ്ങിയില്ല.

  ഒരു പെണ്ണാകണം . പെണ്ണായി വീടിനുള്ളില്‍ തന്നെ ഇരിക്കണം. ഇങ്ങനെയൊക്കെയായിരുന്നു ഞാന്‍ വിചാരിച്ചിരുന്നത്. എനിക്ക് അല്‍പ്പം ' ഷൈ' ഉള്ള കൂട്ടത്തിലായിരുന്നു. പക്ഷേ, ഇന്ന് ഇന്ന് എല്ലാവരും ജീവിക്കുന്നതുപോലെയാണ് ഞാന്‍ ജീവിക്കുന്നത്. ദുഖം, സുഖം, സന്തോഷം ഇതെല്ലാം കൂടിച്ചേരുന്പോഴാണല്ലോ ജീവിതമാകുക. ഫാഷന്‍ എന്ന ലോകത്തേക്ക് വരുമെന്ന് വിചാരിക്കാത്ത എന്നെ ഞങ്ങളുടെ സംഘടന 'ദ്വയ' ആണ് ചുവടുവെപ്പിച്ചത്. 2017 ല്‍ ദ്വയ ആര്‍ട്സ് ആന്റ് ചാരിറ്റബിള്‍ സൊസൈറ്റി നടത്തിയ സൗന്ദര്യ മത്സരത്തില്‍ ൩300 പേരില്‍ അവസാനത്തെ റൗണ്ടില്‍ 15 പേരാകാന്‍ കഴിഞ്ഞു. ഇപ്പോള്‍ ദ്വയയുടെ മോഡലും മെന്പറും കൂടിയാണ്. ദ്വയ നടത്തുന്ന ഷോകളിലെല്ലാം ഇപ്പോള്‍ മോഡല്‍ ഞാനാണ്. ബിസിനസ് വുമണ്‍ എന്ന രീതിയില്‍ അറിയപ്പെടുന്നുവെങ്കിലും സിനിമയില്‍ അഭിനയിക്കണം എന്ന മോഹം ഇപ്പോഴും ബാക്കിയുണ്ട്. നല്ല ചാന്‍സ് കിട്ടിയാല്‍ അഭിനയിക്കും.

  കുറച്ചു ഓഫറുകള്‍ വന്നിരുന്നു. എന്നാല്‍ അപ്പോള്‍ ഞാന്‍ ബിസിനസില്‍ കൂടുതല്‍ ശ്രദ്ധിക്കേണ്ടതായി വന്നു. രണ്ടും ഒരുമിച്ച് കൊണ്ടുപോകാനാണ് ആഗ്രഹം. ഇപ്പോള്‍ ഇത്തിരി തിരക്കൊഴിഞ്ഞ് ഇരിക്കുന്ന സമയമാണ്. കാത്തിരിക്കുന്നു. നല്ലത് വന്നാല്‍ ആലോചിക്കും. തമിഴ് സിനിമയില്‍ നിന്ന് വിളിച്ചിരുന്നു. അന്ന് പോകാന്‍ പറ്റിയില്ല.

  ശരിക്കും സിനിമാമോഹം മനസില്‍ കയറുന്നത് തന്നെ തമിഴ്നാട്ടില്‍ വെച്ചാണ്. ഞാന്‍ കണ്ടിട്ടുണ്ട് ചെന്നൈയിലൊക്കെ ഞങ്ങളുടെ ആളുകള്‍ സിനിമയില്‍ അഭിനയിക്കുന്നത്. എന്തുകൊണ്ടാണ് കേരളത്തില്‍ അതിന് കഴിയാതെ വന്നത് എന്ന് ചിന്തിച്ചിരുന്നു. പിന്നീടാണ് അഞ്ജലിയെപ്പോലുള്ളവര്‍ സിനിമയില്‍ അഭിനയിച്ചത്.

  ബിസിനസ് കുഴപ്പമില്ലാതെ പോകുന്നു. ഓണ്‍ലൈനില്‍ കൂടിയും ഇപ്പോള്‍ പ്രോഡക്ട് വില്‍ക്കുന്നുണ്ട്. ഈയടുത്ത് പെണ്ണുങ്ങളുടെ ഒരു ഫെയ്സ്ബുക്ക് കൂട്ടായ്മയില്‍ ഞങ്ങളെക്കൂടി ഉള്‍പ്പെടുത്തി. ടൂറിസം വകുപ്പുമായി ബന്ധപ്പെടുന്നുണ്ട്. ഒരു സ്റ്റാള്‍ കിട്ടിയാല്‍ കുറച്ച് കൂടി മുന്നോട്ടു പോകാം. ​എറണാകുളം മേയര്‍ ഇക്കാര്യത്തില്‍ എല്ലാ പിന്തുണയും നല്‍കാമെന്ന് പറ‍ഞ്ഞിട്ടുണ്ട്.

  എല്ലാവരും ഹാപ്പി. ഞാന്‍ സംവിധായകനോട് പറഞ്ഞത് ഈ സിനിമ വരുന്പോള്‍ എല്ലാം ക്ലിയറാകണം. എനിക്ക് എന്റെ കമ്മ്യൂണിറ്റിയുടെ സപ്പോര്‍ട്ട് വേണം. ഞങ്ങളുടെ കമ്യൂണിറ്റിയെ മുറിപ്പെടുത്തുന്ന വാക്കുകളോ ഒന്നും ഉണ്ടാവരുത് എന്നാണ്. ശീതള്‍ ശ്യാം, രഞ്ജു രഞ്ജിമാര്‍, സൂര്യ അഭിലാഷ് എല്ലാവരും നല്ല സപ്പോര്‍ട്ട് തരുന്നു. തൃപ്തിയെ കണ്ട് പഠിക്കണം എന്നാണ് ശീതള്‍ എവിടെയും പറയാറ്.

  ചാന്ത്പൊട്ട് എന്ന സിനിമ ഞങ്ങള്‍ക്ക് എതിര് വന്ന സിനിമയായിരുന്നു. അതിറങ്ങിയപ്പോള്‍ ചാന്ത്പൊട്ട് എന്ന് പറഞ്ഞ് എല്ലാവരും കളിയാക്കാറുണ്ടായിരുന്നു.പുതിയ പേര് കൂടി ഞങ്ങള്‍ക്ക് അതോടെ വന്നു. അതിലെ കഥാപാത്രം ട്രാന്‍സ്ജന്‍ഡറായിരിക്കെ ഒരു പെണ്ണിനെ സ്നേഹിക്കുന്നു. ഒരിക്കലും അങ്ങനെ ഒരു മനസ് ഉണ്ടാകില്ല. ഈ സിനിമയില്‍ ഞങ്ങളുടെ കമ്മ്യൂണിറ്റിക്ക് ദോഷം ഉള്ളതൊന്നും സംഭവിക്കാതിരിക്കാന്‍ ആഗ്രഹിക്കുന്നു..

  സിനിമ സംവിധാനം ചെയ്യുന്നത് അനുശീലന്‍ ആണ്. ഫെഡറല്‍ ബാങ്കിന്റെ ആറ്റിങ്ങല്‍ ബ്രാഞ്ചിലാണ് അദ്ദഹം ജോലി ചെയ്യുന്നത്. മാധ്യമങ്ങളിലൂടെ തൃപ്തിയുടെ കഥയറിഞ്ഞാണ് അനുശീലന്‍ ഈ കഥ തെരഞ്ഞെടുത്തത്. ഈ സിനിമ വന്ന വഴികള്‍ അനുശീലന്‍ പറയുന്നു....

  തൃപ്തിയെ ആദ്യം നേരിട്ട് പരിചയമില്ല. മാധ്യമങ്ങളിലൂടെയും മറ്റും വന്ന വാര്‍ത്തകളിലൂടെയാണ് തൃപ്തിയുടെ ജീവിതം അറിയുന്നത്. ട്രാന്‍സ്ജന്‍ഡറാകുന്നതിന് മുന്പും അതിന് ശേഷവും അവര്‍ ഒരു പാട് കഷ്ടതകള്‍ അുഭവിച്ചു. അത് എന്നെ ശരിക്കും അലോസരപ്പെടുത്തി. പിന്നീട് തൃപ്തിയെക്കുറിച്ച് കൂടുതല്‍ അറിഞ്ഞപ്പോള്‍ ഇങ്ങനെയൊരു സിനിമ ഉണ്ടാകേണ്ടതാണെന്ന് തോന്നി.

  ഇതൊരിക്കലും ട്രാന്‍സ്ജന്‍ഡര്‍ എന്ന വിഷയം സിനിമയാക്കണം എന്നുദ്ദേശിച്ച് ചെയ്യുന്നതല്ല. തൃപ്തിയെക്കുറിച്ചാണ് സിനിമ ചെയ്യുന്നത്. അവര്‍ ട്രാന്‍സ്ജന്‍ഡറാണ് എന്നേ ഉള്ളൂ. അതുകൊണ്ട് തന്നെ അവരെ ചുറ്റിപ്പറ്റി നില്‍ക്കുന്നവരില്‍ കൂടുതലും അത്തരം ആളുകള്‍ തന്നെയാണ്. അവരൊക്കെ ഇതില്‍ കഥാപാത്രങ്ങളാകുന്നുണ്ട്. അവരനുഭവിച്ച അനുഭവിക്കുന്ന കാര്യങ്ങള്‍ വളരെ സ്വാഭാവികമായിട്ട് ചെയ്യാനാണ് ശ്രമിക്കുന്നത്. ഈ സിനിമ ആര്‍ട്ട് ഫിലിമോ കൊമേഷ്യല്‍ ഫിലിമോ എന്ന് വേര്‍തിരിച്ച് നിര്‍ത്താന്‍ ഉദ്ദേശിക്കുന്നില്ല. എല്ലാത്തരം ആളുകള്‍ക്കും കാണാന്‍ കഴിയുന്ന ഒരു സാധാരണ സിനിമയായി വരും . അങ്ങനെ വരാനാണ് ശ്രമിക്കുന്നത്. സ്ക്രിപ്റ്റ് തൃപ്തി വായിച്ചു നോക്കി ബോധ്യപ്പെടുന്നത് മാത്രമേ ഈ സിനിമയില്‍ ഉണ്ടാവൂ.

  സിനിമ എപ്പോള്‍ വരും? പ്രൊഡക്ഷന്‍?

  സിനിയുടെ വര്‍ക്കുകള്‍ തുടങ്ങിയിട്ടേ ഉള്ളൂ. എപ്പോള്‍ എന്ന് കൃത്യമായി പറയാനാകില്ല. പൂര്‍ണമായും സ്ക്രിപ്റ്റിലും പോകാന്‍ പറ്റില്ല. കാരണം ഇത് ഇപ്പോള്‍ ജീവിച്ചിരിക്കുന്ന ഒരാളുടെ കഥയാണ്. അവരുടെ കാലഘട്ടത്തെക്കുറിച്ച് അപ്പോഴുണ്ടായിരുന്ന സാഹചര്യങ്ങള്‍ ഇതെല്ലാം പഠിക്കണം. അതിന് സമയമെടുക്കും. സ്ക്രിപ്റ്റ് കംപ്ലീറ്റ് ആയതിന് ശേഷം മാത്രം പ്രൊഡക്ഷനെക്കുറിച്ച് ആലോചിക്കുന്നുള്ളൂ. ഏതായാലും ഈ സിനിമയെന്ന് പറയുന്നത് എന്റെ ജീവിതമാണ്. കൂടുതല്‍ സമയമെടുത്താലും നന്നായി ചെയ്യണം എന്നേ ഉള്ളൂ. ഇപ്പോള്‍ കൊച്ചിന്‍ ഷാദി @ ചെന്നൈ ൦03 എന്ന സിനിമയുടെ അസിസ്റ്റന്റ് ഡയറക്ടറാണിപ്പോള്‍. ബാങ്കിന്റെ സപ്പോര്‍ട്ട് കൂടിയുള്ളതുകൊണ്ടാണ് ഇപ്പോള്‍ സിനിമ ചെയ്യുന്നത്. ലീവെടുത്തും മറ്റുമാണ് സിനിമയില്‍ ചുവടു വെക്കുന്നത്.

  English summary
  A story about real life of transgenders

  വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Filmibeat sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Filmibeat website. However, you can change your cookie settings at any time. Learn more