For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  പ്രേമം സിനിമ നല്‍കിയ പ്രശസ്തി സെലിന് ശല്യമാണോ?

  By Aswini
  |

  പ്രേമം എന്ന ചിത്രത്തിലൂടെ മഡോണ സെബാസ്റ്റിന്റെ ജീവിതം കീഴ്‌മേല്‍ മറിയുകയായിരുന്നു. ഒരു ഗായിക ആകണം എന്നതിനപ്പുറം നായിക എന്നതിനെ കുറിച്ച് ചിന്തിച്ചതു പോലുമില്ല. എന്നാല്‍ അല്‍ഫോണ്‍സ് പുത്രന്‍ പ്രേമം എന്ന തന്റെ ചിത്രത്തില്‍ സെലിന്‍ എന്ന കഥാപാത്രമാക്കി മഡോണയെ മാറ്റിയപ്പോള്‍ ഗായിക നായികയായി.

  പ്രേമം സിനിമ നല്‍കിയ പ്രശസ്തി താന്‍ ആസ്വദിക്കുന്നുണ്ടെങ്കിലും അതില്‍ ചെറിയ ആസ്വാദന കുറവുമുണ്ടെന്ന് മഡോണ പറയുന്നു. ഇപ്പോള്‍ ആളുകള്‍ എന്നെ സെലിന്‍ ആയി തിരിച്ചറിഞ്ഞിരിക്കുന്നു. അത് നല്ലതാണ്.

  പക്ഷെ ഞാന്‍ പൊതുവെ ഉള്‍വലിയുന്ന കൂട്ടത്തിലാണ്. ആള്‍ക്കാര്‍ വന്ന് എന്നോട് സംസാരിക്കുമ്പോള്‍ ചിരിക്കാന്‍ മാത്രമേ അറിയൂ. ഒരുപാട് നേരം സംസാരിച്ച് നില്‍ക്കാന്‍ കഴിയില്ല. പക്ഷെ ആ പ്രശസ്തി കൊണ്ട് ഗായികയായും നായികയായും അവസരം ലഭിക്കുന്നതില്‍ സന്തോഷമുണ്ട്- ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ മഡോണ പറയുന്നു

  ഗായികയാകാന്‍ ആഗ്രഹിച്ചു

  പ്രേമം സിനിമ നല്‍കിയ പ്രശസ്തി സെലിന് ശല്യമാണോ?

  ചെറുപ്പം മുതല്‍ ഒരു ഗായിക ആകണം എന്ന് മാത്രമേ ആഗ്രഹിച്ചിട്ടുള്ളൂ. നായിക എന്ന നിലയില്‍ ചിന്തിച്ചിട്ടേയില്ല. ഒരു സീറ്റിലിരുന്ന് ഒരേ ജോലി ചെയ്ത് പോകുന്ന ഒരാളായി എനിക്ക് കഴിയില്ല എന്ന് തോന്നിയതുമുതല്‍ ഉറപ്പിച്ചതാണ് ഗായിക എന്നതാണ് എന്റെ വഴി എന്ന്. പക്ഷെ സ്വന്തമായി ആ വഴി കണ്ടെത്തുക പ്രയാസം തന്നെയായിരുന്നു. ടിവി ചാനലില്‍ ആംഗറിങ് നടത്തി ഗായിക എന്ന നിലയിലേക്ക് ചെറുതായി ഉയരാന്‍ സാധിച്ചു. അപ്പോഴാണ് അല്‍ഫോണ്‍സിന്റെ കോള്‍ വന്നത്

  പ്രേമത്തിന് ശേഷം വന്ന മാറ്റം

  പ്രേമം സിനിമ നല്‍കിയ പ്രശസ്തി സെലിന് ശല്യമാണോ?

  പ്രേമം എന്ന സിനിമയില്‍ അഭിനയിച്ച ശേഷം എല്ലാം തല കീഴായി മറിഞ്ഞു. അഭിനയം ഒരു ഗായിക എന്ന നിലയിലും എന്നെ സഹായിക്കും എന്ന് ഞാന്‍ വിശ്വസിക്കുന്നു. അഭിനയം ഒരിക്കല്‍ നിര്‍ത്തേണ്ടി വന്നാലും പാട്ടുമായി ഞാന്‍ മുന്നോട്ട് പോകും

  വ്യക്തിപരമായി വന്ന മാറ്റം

  പ്രേമം സിനിമ നല്‍കിയ പ്രശസ്തി സെലിന് ശല്യമാണോ?

  വ്യക്തിപരമായി എന്റെ ആത്മവിശ്വാസം വര്‍ദ്ധിപ്പിയ്ക്കാല്‍ സിനിമാഭിനയം സഹായിച്ചു. എനിക്കെന്ത് വേണം, എങ്ങിനെ അവിടെ എത്തണം എന്നതിനെ കുറിച്ചൊന്നും എനിക്കൊരു അറിവും ഉണ്ടായിരുന്നില്ല. പക്ഷെ ഇപ്പോള്‍ ഒരു അഭിനേത്രി എന്ന നിലയില്‍ എനിക്ക് വ്യക്തമായ വഴിയുണ്ട്. ഒരുമിച്ച് ജോലി ചെയ്യുന്നവര്‍ എന്താണ് എന്നില്‍ നിന്ന് പ്രതീക്ഷിക്കുന്നത് എന്ന ധാരണയുണ്ട്. ആ പ്രതീക്ഷ എനിക്ക് സന്തോഷം നല്‍കുന്നു. അത് നിലനിര്‍ത്തികൊടുക്കുമ്പോള്‍ ആത്മവിശ്വാസം ലഭിയ്ക്കുന്നു

  പ്രേമം നല്‍കിയ പ്രശസ്തി

  പ്രേമം സിനിമ നല്‍കിയ പ്രശസ്തി സെലിന് ശല്യമാണോ?

  പ്രേമം എന്ന ആദ്യ ചിത്രം എനിക്ക് ഒരുപാട് പ്രശസ്തി നല്‍കി. പ്രേക്ഷകര്‍ ഇപ്പോഴും എന്നെ സെലിനായി കാണുന്നു. അതൊരു തരം സുഖമാണ്. പക്ഷെ ഞാന്‍ പൊതുവെ ഉള്‍വലിഞ്ഞു ജീവിക്കുന്ന ആളാണ്. ആളുകള്‍ എന്റെ അടുത്ത് വന്ന് സംസാരിക്കുമ്പോള്‍ ചിരിക്കാന്‍ മാത്രമേ അറിയൂ. ഒരുപാട് നേരം നിന്ന് സംസാരിക്കാന്‍ കഴിയില്ല. പക്ഷെ ഈ പ്രശസ്തി എനിക്ക് ഗായിക എന്ന നിലയിലും നായിക എന്ന നിലയിലും അവസരങ്ങള്‍ തരുന്നതോര്‍ക്കുമ്പോള്‍ സന്തോഷമുണ്ട്

  കുടുംബത്തിന്റെ പിന്തുണ

  പ്രേമം സിനിമ നല്‍കിയ പ്രശസ്തി സെലിന് ശല്യമാണോ?

  എന്റെ പാട്ടിന് രക്ഷിതാക്കള്‍ എന്നും പിന്തുണ നല്‍കുന്നു. ബാംഗ്ലൂരിലെ ക്രിസ്റ്റ് യൂണിവേഴ്‌സിറ്റിയിലാണ് ഞാന്‍ ബി കോം പൂര്‍ത്തിയാക്കിയത്. അതിന് ശേഷം പാട്ടിലേക്ക് ശ്രദ്ധ കൊടുത്തു. എന്റെ അച്ഛനും അമ്മയും അതിന് പൂര്‍ണ പിന്തുണ നല്‍കി. ഞാനെന്ത് ചെയ്താലും അവര്‍ ഹാപ്പിയാണ്. അവരുടെ ആ സപ്പോര്‍ട്ട് കൊണ്ടാണ് ഞാനിവിടെ നില്‍ക്കുന്നത്

  തമിഴ് സിനിമയെ കുറിച്ച്

  പ്രേമം സിനിമ നല്‍കിയ പ്രശസ്തി സെലിന് ശല്യമാണോ?

  കാദലും കടന്ത് പോകും എന്ന ചിത്രത്തിലാണ് അഭിനയിച്ചത്. പ്രേമം ടീമിനെ പോലെ തന്നെ യുവ താരങ്ങളെയും നവാഗതരെയും ഒരുപാട് സപ്പോര്‍ച്ച് ചെയ്യുന്ന ടീമായിരുന്നു അതും. വിജയ് സേതുപതിയാണ് നായകന്‍. തമിഴ് പറയാനൊക്കെ ഒരുപാട് അദ്ദേഹം സഹായിച്ചു. ചെന്നൈയില്‍ 50 ദിവസത്തെ ഷൂട്ടിങ് ഉണ്ടായിരുന്നു. നല്ലൊരു സൗഹൃദം സെറ്റിലുണ്ടായി

  സിദ്ധിഖ് ലാലിന്റെ കിങ് ലയര്‍

  പ്രേമം സിനിമ നല്‍കിയ പ്രശസ്തി സെലിന് ശല്യമാണോ?

  പ്രേമത്തില്‍ നിന്നും തീര്‍ത്തും വ്യത്യസ്തമാണ് കിങ് ലയറിന്റെ ലൊക്കേഷന്‍. എല്ലാവരും പരിചയസമ്പന്നരാണ്. എന്ത് വേണം എന്നതിനെ കുറിച്ച് വ്യക്തമായി അവര്‍ക്ക് അറിയാം. ഒരുപാട് എക്‌സൈറ്റ്‌മെന്റുമുണ്ട്. ഒപ്പം കുറച്ച് പേടിയും. ഒരു ആഴ്ചയോളം ഇപ്പോള്‍ ടീമിനൊപ്പം പ്രവൃത്തിച്ചു. ഓരോ ദിവസവും ഓരോന്ന് പഠിയ്ക്കുന്നു.

   അടുത്ത സിനിമ

  പ്രേമം സിനിമ നല്‍കിയ പ്രശസ്തി സെലിന് ശല്യമാണോ?

  ഇല്ല. നിലവില്‍ ഒരു സിനിമയും ഏറ്റെടുത്തിട്ടില്ല. കിങ് ലയറും കാദലും കടന്ത് പോകും എന്ന തമിഴ് ചിത്രവും റിലീസ് ആയിട്ടേ അടുത്തത് ചെയ്യൂ. അതിനിടയില്‍ ഒരു മ്യൂസിക് ബാന്റ് ലോഞ്ച് ചെയ്യുന്നുണ്ട്. എവര്‍ ആഫ്റ്റര്‍ എന്നാണ് ബാന്റിന്റെ പേര്. ഞങ്ങള്‍ ആറ് പേരുണ്ട്. ഞങ്ങളുടെ തന്നെ പാട്ടുകളായിരിക്കും. അതിന്റെ തിരക്കുകളുണ്ട്- മഡോണ പറഞ്ഞു

  English summary
  I am fortunate to have got Premam as my first movie because today people recognise me as Celine. In a way, it's good and in a way, I am a little freaked out because I am not an extrovert. I can only smile. I can't hold a conversation for long. But I do enjoy it because today I get more opportunities for work, whether music or acting says Madonna Sebastien
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X