ഞാന്‍ സിനിമ നടനായപ്പോള്‍ എല്ലാവര്‍ക്കും അത്ഭുതമായിരുന്നു, നാണം മാറ്റാന്‍ ചെയ്തത്

By Sanviya

1979ല്‍ പുറത്തിറങ്ങിയ പെരുവഴിയമ്പലം എന്ന ചിത്രത്തിലൂടെയാണ് നടന്‍ അശോകന്‍ സിനിമയിലെത്തുന്നത്. ചിത്രത്തിലേക്ക് നായകനെ ആവശ്യമുണ്ട് എന്ന പരസ്യം കണ്ട് അശോകന്റെ ചേട്ടന്‍ പ്രസന്നനാണ് അപേക്ഷിക്കുന്നത്.

വെറുതെ ശ്രമിച്ച് നോക്കാമെന്നല്ലാതെ തന്റെ കോലം വച്ച് സിനിമാ നടന്‍ ആകാന്‍ പറ്റുമെന്ന് സ്വപ്‌നത്തില്‍ പോലും വിചാരിച്ചിട്ടില്ലന്ന് അശോകന്‍ പറയുന്നു. വനിതാ മാഗസിന് നല്‍കിയ അഭിമുഖത്തിലാണ് നടന്‍ സിനിമയിലേക്ക് എത്തിപ്പെട്ടതിനെ കുറിച്ച് പറഞ്ഞത്.

പ്രൊഡ്യൂസറിന്റെ കത്ത്

ഞാന്‍ സിനിമ നടനായപ്പോള്‍ എല്ലാവര്‍ക്കും അത്ഭുതമായിരുന്നു, നാണം മാറ്റാന്‍ ചെയ്തത്

ഇന്റര്‍വ്യൂവിനുള്ള പ്രൊഡ്യൂസര്‍ പ്രേം പ്രകാശിന്റെ കത്ത് വന്നപ്പോള്‍ ഒന്ന് ഞെട്ടി. അക്കാലത്ത് ഒരു പ്രൊഡ്യൂസറിന്റെ കത്ത് നേരിട്ട് വരികയെന്ന് പറഞ്ഞാല്‍ വലിയ സംഭവമായിരുന്നു. അശോകന്‍ പറയുന്നു.

നാണമുണ്ടോ?

ഞാന്‍ സിനിമ നടനായപ്പോള്‍ എല്ലാവര്‍ക്കും അത്ഭുതമായിരുന്നു, നാണം മാറ്റാന്‍ ചെയ്തത്

ഇന്റര്‍വ്യൂവിന് ചെന്നപ്പോള്‍ സംവിധായകന്‍ പത്മരാജന്റെ ആദ്യത്തെ ചോദ്യം. നാണം ഉണ്ടോ? ജനക്കൂട്ടത്തിന്റെ നടുവില്‍ വച്ചൊക്കെ അഭിനയിക്കേണ്ടി വരും. ഇല്ല ഞാന്‍ പറഞ്ഞു. അതെന്താ നാണമില്ലാത്തെ? അടുത്ത ചോദ്യം. പാട്ടുകാരനാ, ഗാനമേളയില്‍ പാടാറുണ്ട്. എന്തായാലും പപ്പേട്ടനും പ്രേംപ്രകാശിനും ഇഷ്ടമായി.

എല്ലാവര്‍ക്കും അത്ഭുതമായിരുന്നു

ഞാന്‍ സിനിമ നടനായപ്പോള്‍ എല്ലാവര്‍ക്കും അത്ഭുതമായിരുന്നു, നാണം മാറ്റാന്‍ ചെയ്തത്

ഞാന്‍ സിനിമാ നടനായി എന്ന് പറഞ്ഞപ്പോള്‍ എല്ലാവര്‍ക്കും അത്ഭുതം തോന്നി. അമ്മയുടെ സാരി തുമ്പില്‍ തൂങ്ങി നിന്നിരുന്ന ഒരു നാണം കുണുങ്ങിയായിരുന്നു ഞാന്‍.

 നാണം മാറ്റാന്‍

ഞാന്‍ സിനിമ നടനായപ്പോള്‍ എല്ലാവര്‍ക്കും അത്ഭുതമായിരുന്നു, നാണം മാറ്റാന്‍ ചെയ്തത്

നാണം മാറ്റാന്‍ ഒരു വഴി കണ്ടുപിടിച്ചു. പറ്റാത്തത് ചെയ്യണം. അങ്ങനെയാണ് തന്റെ നാണം മാറിയത്.

 പെരുവഴിയമ്പലം

ഞാന്‍ സിനിമ നടനായപ്പോള്‍ എല്ലാവര്‍ക്കും അത്ഭുതമായിരുന്നു, നാണം മാറ്റാന്‍ ചെയ്തത്

പത്മരാജന്റെ സംവിധാനത്തില്‍ 1979ല്‍ പുറത്തിറങ്ങിയ ചിത്രമാണ് പെരുവഴിയമ്പലം. അശോകന്‍,ഭരത് ഗോപി, ജോസ് പ്രകാശ്,ഗീത എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X