»   » ലാലേട്ടന്റെ ആരാധകനാണ് ഞാന്‍, മമ്മൂക്ക നന്മയുള്ള നടനും, സൂപ്പര്‍സ്റ്റാറുകളെ കുറിച്ച് ബിജു കുട്ടന്‍

ലാലേട്ടന്റെ ആരാധകനാണ് ഞാന്‍, മമ്മൂക്ക നന്മയുള്ള നടനും, സൂപ്പര്‍സ്റ്റാറുകളെ കുറിച്ച് ബിജു കുട്ടന്‍

Posted By:
Subscribe to Filmibeat Malayalam

ജോണ്‍ വര്‍ഗീസ് സംവിധാനം ചെയ്ത അടി കപ്യാരേ കൂട്ടമണിയാണ് ബിജു കുട്ടന്‍ ഒടുവില്‍ അഭിനയിച്ച ചിത്രം. മുകേഷിനൊപ്പം ചിത്രത്തില്‍ ഒരു മുഴുനീള വേഷം അവതരിപ്പിക്കാന്‍ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് ബിജു കുട്ടന്‍. മുകേഷേട്ടെനൊപ്പം അഭിനയിക്കുമ്പോള്‍ ആദ്യം തനിക്ക് കുറിച്ച് പേടിയുണ്ടായിരുന്നു. പിന്നീട് ഷൂട്ടിങ് തുടങ്ങിയപ്പോള്‍ മുകേഷേട്ടന്‍ കുറച്ചുകൂടി ഫ്രീയായിട്ട് സംസാരിച്ചപ്പോള്‍ ആ ബുദ്ധിമുട്ട് മാറി. ബിജു കുട്ടന്‍ പറയുന്നു. മംഗളത്തിന് നല്‍കിയ അഭിമുഖത്തിലാണ് ബിജു കുട്ടന്‍ പറഞ്ഞത്.

പോത്തന്‍വാവ എന്ന ചിത്രത്തില്‍ മമ്മൂട്ടിക്കൊപ്പം അഭിയിച്ചു. ആ ചിത്രം ശരിക്കും തനിക്ക് ഒരു അനുഗ്രഹമായിരുന്നു. ചിത്രത്തില്‍ അഭിനയിക്കുമ്പോള്‍ മമ്മൂക്കയുടെ വലിയൊരു സപ്പോര്‍ട്ട് തനിക്കുണ്ടായിരുന്നു. പിന്നീടാണ് ലാലേട്ടന്റെ ഛോട്ടാമുബൈയില്‍ അഭിനയിക്കുന്നത്. ബിജു കുട്ടന്‍ സൂപ്പര്‍സ്റ്റാറുകള്‍ക്കൊപ്പമുള്ള അനുഭവങ്ങള്‍ പങ്കു വയ്ക്കുന്നു. തുടര്‍ന്ന് വായിക്കൂ..

ലാലേട്ടന്റെ ആരാധകനാണ് ഞാന്‍, മമ്മൂക്ക നന്മയുള്ള നടനും, സൂപ്പര്‍സ്റ്റാറുകളെ കുറിച്ച് ബിജു കുട്ടന്‍

ബെന്നി പി നായരമ്പലത്തിന്റെ ഫൈവ് സ്റ്റാര്‍ തട്ടുകട എന്ന പരിപാടി കണ്ടിട്ടാണ് എന്നെ പോത്തന്‍വാവ എന്ന ചിത്രത്തില്‍ അഭിനയിക്കാന്‍ വിളിക്കുന്നത്. ആ പരിപാടിയിലെ എന്റെ പെര്‍ഫോമന്‍സ് മമ്മൂക്കയ്ക്കും ഇഷ്ടമായി.

ലാലേട്ടന്റെ ആരാധകനാണ് ഞാന്‍, മമ്മൂക്ക നന്മയുള്ള നടനും, സൂപ്പര്‍സ്റ്റാറുകളെ കുറിച്ച് ബിജു കുട്ടന്‍

മമ്മൂക്ക നന്മയുള്ള നടനാണ്. പോത്തന്‍വാവ എന്ന ചിത്രത്തില്‍ മമ്മൂക്കയുടെ വലിയ സപ്പോര്‍ട്ട് ഉണ്ടായിരുന്നു. സെറ്റിലെ ഇടവേളകളില്‍ മമ്മൂക്ക തന്നെ വിളിച്ചിരുത്തി തമാശ പറയിപ്പിക്കുകയുമൊക്കെ ചെയ്യുമായിരുന്നു-ബിജു കുട്ടന്‍.

ലാലേട്ടന്റെ ആരാധകനാണ് ഞാന്‍, മമ്മൂക്ക നന്മയുള്ള നടനും, സൂപ്പര്‍സ്റ്റാറുകളെ കുറിച്ച് ബിജു കുട്ടന്‍

സത്യത്തില്‍ പോത്തന്‍വാവയ്ക്ക് ശേഷമാണ് നല്ല കഥാപാത്രങ്ങള്‍ വരുന്നത്. പോത്തന്‍വാവ എനിക്ക് ഒരു അനുഗ്രഹം തന്നെയായിരുന്നു.

ലാലേട്ടന്റെ ആരാധകനാണ് ഞാന്‍, മമ്മൂക്ക നന്മയുള്ള നടനും, സൂപ്പര്‍സ്റ്റാറുകളെ കുറിച്ച് ബിജു കുട്ടന്‍

പോത്തന്‍വായ്ക്ക് ശേഷമാണ് ലാലേട്ടന്റെ ഛോട്ടാമുബൈ എന്ന ചിത്രത്തില്‍ അഭിനയിക്കാന്‍ അവസരം ലഭിക്കുന്നത്. ലാലേട്ടന്റെ കടുത്ത ആരാധകനാണ് ഞാന്‍- ബിജുകുട്ടന്‍.

ലാലേട്ടന്റെ ആരാധകനാണ് ഞാന്‍, മമ്മൂക്ക നന്മയുള്ള നടനും, സൂപ്പര്‍സ്റ്റാറുകളെ കുറിച്ച് ബിജു കുട്ടന്‍

പ്രേക്ഷകര്‍ക്ക് ഇഷ്ടപ്പെടുന്ന നല്ല കഥാപാത്രങ്ങള്‍ ഇനിയും ചെയ്യണമെന്നാണ് ആഗ്രഹം-ബിജുകുട്ടന്‍

English summary
Actor Biju Kuttan about Mammootty, Mohanlal.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam