»   » വയറ് നിറച്ച് ആഹാരം കഴിച്ചത് തന്നെ 40 വയസ്സിന് ശേഷമാണ്; മാമുക്കോയ

വയറ് നിറച്ച് ആഹാരം കഴിച്ചത് തന്നെ 40 വയസ്സിന് ശേഷമാണ്; മാമുക്കോയ

Posted By:
Subscribe to Filmibeat Malayalam

ബ്ലാക്ക് ആന്റ് വൈറ്റ് സ്‌ക്രീനില്‍ തുടങ്ങിയതാണ് മാമുക്കോയയുടെ സിനിമാ ജീവിതം. പത്താം ക്ലാസ്സില്‍ പഠനം ഉപേക്ഷിച്ച് നാടകത്തിലേക്ക് ഇറങ്ങി തിരിച്ചു. എങ്കിലും ജീവിതം തന്നത് സിനിമ തന്നെ. മാമുക്കോയ പറയുന്നു. 1979ല്‍ പുറത്തിറങ്ങിയ അന്യരുടെ ഭൂമിയാണ് മാമുക്കോയയുടെ ആദ്യ ചിത്രം. എന്നാല്‍ ചിത്രം കാര്യമായി വിജയം നേടിയിരുന്നില്ല. അതിന് ശേഷം സിബി മലയില്‍ സംവിധാനം ചെയ്ത ദൂരേ ദൂരേ ഒരു കൂട് കൂട്ടാം, നാടോടി കാറ്റ് എന്നി ചിത്രങ്ങളിലൂടെയാണ് സജീവമാകുന്നത്.

കോഴിക്കോടന്‍ സംഭാഷണ ശൈലിയിലാണ് അഭിനയത്തിനപ്പുറം മാമുക്കോയ എന്ന നടനെ ശ്രദ്ധേയനാക്കുന്നത്. പ്രേക്ഷകരെ ചിരിപ്പിക്കാനായി താമശകള്‍ പറയുമ്പോഴും മാമുക്കോയ എന്ന നടന്‍ എന്നും ഗൗരവ ലോകത്ത് തന്നെയാണ്. സന്തോഷം വന്നാലും അധികം സന്തോഷിക്കാറില്ല, സങ്കടം വന്നാല്‍ അത് ആരോടും പറയാറുമില്ല. തുടര്‍ന്ന് വായിക്കൂ..

വയറ് നിറച്ച് ആഹാരം കഴിച്ചത് തന്നെ 40 വയസ്സിന് ശേഷമാണ്; മാമുക്കോയ

ജീവിതത്തില്‍ സന്തോഷിക്കാനായി ഒന്നും ഉണ്ടായിട്ടില്ല. പഠിക്കണമെന്ന് ആഗ്രഹമുണ്ടായിരുന്നു, കൂലി പണിയെടുത്തായിരുന്നു പഠിക്കാന്‍ പോയിരുന്നത്. ഒരു നേരത്തെ ഭക്ഷണം പോലും നേരാവണ്ണം കഴിക്കാതെ പഠിക്കാന്‍ പോകുന്നകതെന്തിനെന്ന് ചിന്തിച്ചപ്പോള്‍ അതും വേണ്ടെന്ന് വച്ചു-മാമുക്കോയ

വയറ് നിറച്ച് ആഹാരം കഴിച്ചത് തന്നെ 40 വയസ്സിന് ശേഷമാണ്; മാമുക്കോയ

സിനിമയ്ക്ക് അകത്തും പുറത്തുമായി ഒട്ടേറെ സുഹൃത്തുക്കള്‍ ഉണ്ട്. സത്യന്‍ അന്തിക്കാട്, സിബി മലയില്‍, ശ്രീനിവാസന്‍, മോഹന്‍ലാല്‍ ഇവരെല്ലാം തന്റെ സുഹത്തുക്കളാണ്. അവര് തന്നെയാണ് തന്റെ ശക്തി. മാമുക്കോയ പറയുന്നു.

വയറ് നിറച്ച് ആഹാരം കഴിച്ചത് തന്നെ 40 വയസ്സിന് ശേഷമാണ്; മാമുക്കോയ

സിനിമയില്‍ പ്രേക്ഷകരെ ചിരിപ്പിക്കാന്‍ തമാശകള്‍ പറയാറുണ്ട്. എന്നാല്‍ അതൊന്നുമല്ല എന്റെ ജീവിതം, എപ്പോഴും ഗൗരവ ലോകത്ത് തന്നെയാണ്. സന്തോഷം വന്നാലും അധികം സന്തോഷിക്കാറില്ല, സങ്കടം വന്നാല്‍ ആരോടും പറയാറില്ല. എല്ലാ മനസില്‍ ഒതുക്കാനാണ് എനിയ്ക്ക് ഇഷ്ടം. മാമാക്കോയ പറയുന്നു.

വയറ് നിറച്ച് ആഹാരം കഴിച്ചത് തന്നെ 40 വയസ്സിന് ശേഷമാണ്; മാമുക്കോയ

നാടക രംഗങ്ങളിലൂടെയാണ് അഭിനയരംഗത്ത് എത്തിയത്. എങ്കിലും ജീവിതം തന്നത് സിനിമയാണ്. മാമുക്കോയ പറയുന്നു.

English summary
Actor mamukkoya about his life.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam