»   » സിനിമയില്‍ അവസരങ്ങള്‍ കുറയാന്‍ കാരണം സൗഹൃദങ്ങളെന്ന് പ്രേംകുമാര്‍

സിനിമയില്‍ അവസരങ്ങള്‍ കുറയാന്‍ കാരണം സൗഹൃദങ്ങളെന്ന് പ്രേംകുമാര്‍

Posted By: Karthi
Subscribe to Filmibeat Malayalam

മലയാള സിനിമയുടെ തൊണ്ണൂറുകളില്‍ കോമഡി കഥാപാത്രങ്ങളുമായി പ്രേക്ഷക മനസില്‍ ഇടം നേടിയ നടനാണ് പ്രേകുമാര്‍. ജയറാമിനൊപ്പം എണ്ണം പറഞ്ഞ സിനിമകളില്‍ അദ്ദേഹം മത്സരിച്ച് അഭിനയിച്ചു. എന്നാല്‍ രണ്ടായിരത്തോടെ പ്രേംകുമാറിന് സിനിമകള്‍ കുറഞ്ഞു. 

ഈ അടുത്ത കാലത്തായി ചുരുക്കം ചില ചിത്രങ്ങളില്‍ വീണ്ടും പ്രേംകുമാര്‍ എന്ന നടന്‍ അഭിനയിച്ചു തുരടങ്ങി. തന്റെ അവസരങ്ങള്‍ നഷ്ടമായതിനേക്കുറിച്ച് പരിതപിക്കാത്ത നടന്‍ അതിന്റെ കാരണങ്ങള്‍ വെളിപ്പെടുത്തുകയാണ്. കൗമുദി ചാനലിന് അനുവദിച്ച അഭിമുഖത്തിലാണ് താരം ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയത്. 

അവസരങ്ങള്‍ കുറയാന്‍ കാരണം

അവസരങ്ങള്‍ ഒന്നും താന്‍ തേടി ചെന്നവയായിരുന്നില്ല തന്നെ തേടിയെത്തിയവയാരയിരുന്നു. സിനിമയില്‍ എത്തിയതും അങ്ങനെയായിരുന്നു. അതുകൊണ്ടു തന്നെ അവസരങ്ങള്‍ കുറഞ്ഞു എന്ന് തോന്നിയിട്ടില്ല. അതിനേക്കുറിച്ച് ചിന്തിച്ചിട്ടുമില്ലെന്നാണ് പ്രേംകുമാറിന്റെ പക്ഷം.

സിനിമയിലെ സൗഹൃദങ്ങള്‍

അവസരങ്ങല്‍ കുറഞ്ഞതിന്റെ കാരണത്തേക്കുറിച്ച് അന്വേഷിച്ച് പോകാന്‍ പ്രേംകുമാറിന് താല്പര്യമില്ലെങ്കിലും പ്രേക്ഷകര്‍ക്ക് ആഗ്രഹമുണ്ട് അറിയാന്‍. സിനിമയില്‍ അവസരങ്ങള്‍ ലഭിക്കുന്നത് സൗഹൃദങ്ങള്‍ കാത്ത് സൂക്ഷിക്കുന്നതിലൂടെയാണ്.

അവസരം കുറയാന്‍ കാരണവും സൗഹൃദങ്ങള്‍

അവസരങ്ങള്‍ക്ക് വേണ്ടി സൗഹൃദങ്ങള്‍ ഉപയോഗപ്പെടുത്താറുണ്ടായിരുന്നില്ല. സൗഹൃദം മനസില്‍ സൂക്ഷിച്ചിരുന്നെങ്കിലും എപ്പോഴും ഫോണില്‍ വിളിച്ച് അത് നിലനിര്‍ത്താന്‍ ശ്രമിച്ചിരുന്നില്ല. അതായിരിക്കാം തനിക്ക് സിനിമയില്‍ അവസരങ്ങള്‍ കുറയാന്‍ കാരണമെന്ന് പ്രേംകുമാര്‍.

നടനെന്ന നിലയില്‍ അടയാളപ്പെടുത്തിയിട്ടുണ്ട്

ഒരു നടനെന്ന നിലയില്‍ തനിക്ക് എന്ത് ചെയ്യാനാകുമെന്ന് ധാരാളം കഥാപാത്രങ്ങളിലൂടെ തെളിയിച്ചിട്ടിട്ടുണ്ട്. അതുകൊണ്ട് തന്നെ വേണ്ടവര്‍ക്ക് തന്നെ സമീപിക്കാം. തന്നേക്കുറിച്ച് വീണ്ടും വീണ്ടും പറഞ്ഞുകൊണ്ടിരിക്കുന്നതിനോട് തനിക്ക് താല്പര്യമില്ലെന്നും പ്രേംകുമാര്‍ പറയുന്നു.

തികഞ്ഞ ഈശ്വര വിശ്വാസിയാണ്

താന്‍ ഒരു ഈശ്വര വിശ്വാസിയാണ്. എല്ലാം ദൈവാനുഗ്രഹം എന്ന് വിശ്വസിക്കാനാണ് തനിക്കിഷ്ടം എന്നും പ്രേംകുമാര്‍ പറയുന്നു. തന്നേക്കാള്‍ കഴിവുള്ളവരും പ്രഗത്ഭരുമായ കലാകാരന്മാര്‍ പുറത്ത് നില്‍ക്കുമ്പോഴാണ് തനിക്ക് സിനിമയില്‍ അവസരം ലഭിച്ചത്. അത് ദൈവാനുഗ്രഹമാണെന്നും പ്രേംകുമാര്‍ പറയുന്നു.

ബോധപൂര്‍വ്വം ശ്രമിച്ചിട്ടില്ല

താന്‍ സിനിമയിലെത്തിയതും അവസരങ്ങള്‍ ലഭിച്ചതും ഈശ്വര നിശ്ചയമാണ്. അവസരങ്ങള്‍ കുറഞ്ഞതും ഈശ്വര നിശ്ചയം. താന്‍ ഒന്നിന് വേണ്ടിയും ബോധപൂര്‍വ്വം ശ്രമിച്ചിട്ടില്ലെന്നും പ്രേംകുമാര്‍ പറയുന്നു.

ഉത്പന്നം ഇവിടെയുണ്ട്

നടന്‍ എന്ന ഉത്പന്നം ഇവിടെയുണ്ട്. ആവശ്യമുള്ളവര്‍ക്ക് എടുക്കാം. അതിന്റെ ഗുണകണങ്ങളേക്കുറിച്ച് ഇങ്ങനെ എപ്പോഴും പറഞ്ഞോണ്ടിരിക്കാന്‍ താല്പര്യമില്ലെന്നും പ്രേംകുമാര്‍ വ്യക്തമാക്കുന്നു. താന്‍ ഇവിടെ ഉണ്ടെന്ന് പലര്‍ക്കും അറിയാം ആവശ്യക്കാരുണ്ടെങ്കില്‍ വന്നാല്‍ സന്തോഷമെന്നും അദ്ദേഹം പറയുന്നു.

English summary
All things happens in cinema because of God's grace says Premkumar. The reason behind losing chences in cinema is friendship. He says he couldn't maintain friends properly.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam