»   » സിനിമ തലയ്ക്ക് പിടിച്ചാല്‍ ഇങ്ങനെയുണ്ടോ, വിനീതിന്റെ ഒരു കാര്യമേ..

സിനിമ തലയ്ക്ക് പിടിച്ചാല്‍ ഇങ്ങനെയുണ്ടോ, വിനീതിന്റെ ഒരു കാര്യമേ..

Posted By:
Subscribe to Filmibeat Malayalam

ഇങ്ങനെയുണ്ടോ ഒരു സിനിമാ പ്രാന്ത്? ഉണ്ടായിരുന്ന ബാങ്കിലെ ജോലിയും കളഞ്ഞാണ് വിനീത് മോഹന്‍ സിനിമയില്‍ അഭിനയിക്കാന്‍ അവസരം ചോദിച്ച് ഇറങ്ങുന്നത്. എവിടെയൊക്കെയാണ് ഷൂട്ടിങ് നടക്കുന്നത് അവിടെയെല്ലാം ചെല്ലും. എന്നാല്‍ അടുത്ത സിനിമയില്‍ നിങ്ങള്‍ക്ക് പറ്റിയ വേഷമുണ്ടെന്ന് പറഞ്ഞ് വിടും. പിന്നെ അതും കാത്ത് കുറച്ച് നാളിങ്ങനെ പോകും. പക്ഷേ ആരും വിളിക്കില്ല. അതാരാണെന്നോ, അടി കപ്യാരെ കൂട്ടമണി എന്ന ചിത്രത്തിലെ കോശിയുടെ വേഷം ചെയ്ത വിനീത് മോഹന്‍.

ഇപ്പോഴത്തെ സന്തോഷത്തിന് പിന്നില്‍ തന്റെ കഷ്ടപാടിന്റെ ഫലം തന്നെയാണ്. വേഷമില്ലെന്ന് പറഞ്ഞ് പല സിനിമയുടെ ലൊക്കേഷനില്‍ നിന്നും വിഷമത്തോടെ ഇറങ്ങി പോന്നിട്ടുണ്ട്. എന്നാല്‍ അവിടെ നിന്ന് ഒന്നും തോറ്റ് പിന്മാറാന്‍ താന്‍ തയ്യാറാല്ലായിരുന്നു. വീണ്ടും ചെല്ലുമായിരുന്നു അതേ ആഗ്രഹവുമായി. അങ്ങനെ സിനിമ മോഹവുമായി താന്‍ ആദ്യം എത്തിയത് തിരുവനന്തപുരത്തായിരുന്നു. അവിടെ നിന്നാണ് നടന്‍ വിജയ് ബാബുവിനെ കാണുന്നത്. തുടര്‍ന്ന് വായിക്കൂ..


സിനിമ തലയ്ക്ക് പിടിച്ചാല്‍ ഇങ്ങനെയുണ്ടോ, വിനീതിന്റെ ഒരു കാര്യമേ..

ആദ്യം വിനീത് കൊച്ചിയിലെത്തുക. അതിന് ശേഷം സിനിമയുടെ മേക്കിങ് വര്‍ക്കുകളിലൊക്കെ പങ്കാളിയാകാനും പറഞ്ഞു. അങ്ങനെ വിജയ് ബാബുവിന്റെ നിര്‍ദ്ദേശ പ്രകാരം കൊച്ചിയില്‍ എത്തുകെയും സിനിമയുടെ മേക്കിങ് വര്‍ക്കുകളിലൊക്കെ പങ്കാളിയാകുകെയായിരുന്നു. വിനീത് പറയുന്നു.


സിനിമ തലയ്ക്ക് പിടിച്ചാല്‍ ഇങ്ങനെയുണ്ടോ, വിനീതിന്റെ ഒരു കാര്യമേ..

പൃഥ്വിരാജ് നായകനായ മെമ്മറീസ് എന്ന ചിത്രത്തിലെ ഒരു ചെറിയ വേഷത്തിലൂടെയാണ് വിനീത് വെള്ളിത്തിരയില്‍ എത്തുന്നത്. ഒന്നു മുഖം കാണിച്ചു എന്ന് മാത്രമേ പറയാന്‍ പറ്റൂ..പിന്നെ പെരുചാഴിയിലും അതുപോലെ തന്നെ ഒരു ചെറിയ വേഷം ചെയ്തു. അതിന് ശേഷം വന്ന ആട് ഒരു ഭീകര ജീവിയാണ് എന്ന ചിത്രത്തിലാണ് കുറച്ചെങ്കിലും മെച്ചപ്പെട്ട വേഷം ചെയ്യുന്നത്. വിനീത് പറയുന്നു.


സിനിമ തലയ്ക്ക് പിടിച്ചാല്‍ ഇങ്ങനെയുണ്ടോ, വിനീതിന്റെ ഒരു കാര്യമേ..

അടി കപ്യാരെ കൂട്ടമണി എന്ന ചിത്രത്തലിലേക്ക് തന്നെ നിര്‍ദ്ദേശിച്ചതും വിജയ് ബാബു തന്നെയാണ്. വിനീത് പറയുന്നു.


സിനിമ തലയ്ക്ക് പിടിച്ചാല്‍ ഇങ്ങനെയുണ്ടോ, വിനീതിന്റെ ഒരു കാര്യമേ..

ഇപ്പോള്‍ പുതിയ ഓഫറുകള്‍ വരുന്നുണ്ട്. പക്ഷേ തത്കാലത്തേക്ക് വേണ്ടന്ന് വച്ചിരിക്കുകയാണ്. നല്ല ഓഫറുകള്‍ വരട്ടെ. വിനീത് പറയുന്നു.


സിനിമ തലയ്ക്ക് പിടിച്ചാല്‍ ഇങ്ങനെയുണ്ടോ, വിനീതിന്റെ ഒരു കാര്യമേ..

അടി കപ്യാരെ കൂട്ടമണിയുടെ രണ്ടാം ഭാഗം അടുത്ത വര്‍ഷം ഉണ്ടാകും. ആദ്യ ഭാഗത്തിലെ ഞങ്ങള്‍ തന്നെയാണ് ചിത്രത്തിന്റെ രണ്ടാം ഭാഗത്തിലും- വിനീത്


English summary
Actor Vineeth Mohan about his film career.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam