For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ‌ ആ ഒരാൾക്ക് വേണ്ടിയുള്ള കാത്തിരുപ്പിലാണ്! വിവാഹം കഴിക്കാത്തതിന്റെ കാരണം വെളിപ്പെടുത്തി അനു മോൾ

  |

  വ്യത്യസ്തമായ കഥാപാത്രത്തിലൂടെ പ്രേക്ഷകരെ വിസ്മയിപ്പിച്ച താരമാണ് അനുമോൾ. തന്നെ തേടിയെത്തുന്ന എല്ലാ കഥാപാത്രങ്ങളും അതിന്റേതായ മികവിൽ അവതരിപ്പിക്കാൻ താരം ശ്രമിക്കാറുണ്ട്. കൂടാതെ താരത്തിനെ കുറിച്ചു പറയുമ്പോൾ ആദ്യം പറയേണ്ടത് അനു ജീവിൻ നൽകിയ കഥാപാത്രങ്ങളെ കുറിച്ചാണ്. ശക്തമായ സ്ത്രീകഥാപാത്രങ്ങളാണ് അനുവിനെ തേടിയെത്തുന്നതിൽ സിംഹഭാഗവും.

  ഷാരൂഖിനെ വെല്ലുന്ന പ്രകടനം!! റോഷൻ ഒരു അഡാറ് സംഭവം തന്നെ, ഈ റോമാന്റിക് ഡാന്‍സ് ഒന്നു കണ്ടു നോക്കൂ..

  സിനിമയിലെ പോലെ ജീവിതത്തിലും ബോൾഡായ വ്യക്തിയാണ് അനു. ജീവിതത്തിൽ ഏറ്റവും കൂടുതൽ സ്വാധീനം ചെലുത്തിയ വ്യക്തിയെ കുറിച്ച് താരം തുറന്നു പറയുകയാണ്. മാതൃഭൂമി കപ്പ ടിവി ഹാപ്പിനസ് പ്രൊജക്ടിലാണ് താരം മനസ് തുറന്നത്. തന്റെ ഹീറോയെ കുറിച്ചും താരം വെളിപ്പെടുത്തുന്നുണ്ട്.

  വീണ്ടും ലൈംഗികാരോപണവുമായി ശ്രീ!! വിവാദ പുരുഷൻ മലയാളികളുടെ പ്രിയപ്പെട്ട താരം...

   അച്ഛൻ ഹീറോ

  അച്ഛൻ ഹീറോ

  അനുമോൾക്ക് അച്ഛനാണ് ഹീറോ. ചെറുപ്പത്തിൽ തന്നെ താരത്തിന് അച്ഛനെ നഷ്ടപ്പെട്ടിരുന്നു. ഭൂരിഭാഗം പെൺകുട്ടികൾക്കും അച്ഛനാണ് ഹീറോ. തനിയ്ക്ക് എന്തായാലും അങ്ങനെ തന്നെയാണെന്നും താരം ഹാപ്പിനസ് പ്രൊജക്ടിൽ പറ‍ഞ്ഞു. 1995 ലാണ് അനുമോൾക്ക് അച്ഛനെ നഷ്ടപ്പെടുന്നത്. അതിനു ശേഷം അമ്മയാണ് പറക്കമുറ്റാത്ത രണ്ട് പെൺകുട്ടികളെ വളർത്തിയത്. അതിനെ കുറിച്ചു താരം തുറന്നു പറഞ്ഞിട്ടുണ്ട്.

   കല്യാണം കഴിക്കാത്തതിന്റെ കാരണം

  കല്യാണം കഴിക്കാത്തതിന്റെ കാരണം

  താൻ ഇതുവരെ കല്യാണം കഴിക്കാത്തതിന്റെ കാരണവും അനു വെളിപ്പെടുത്തിയിട്ടുണ്ട്. അച്ഛനാണ് തന്റെ സൂപ്പർ ഹീറോ ആയതു കൊണ്ട് തന്നെ അച്ഛനെ പോലെ സ്വഭാവമുള്ള ഒരാൾക്ക് വേണ്ടി കാത്തിരിക്കുകയാണെന്നും അനു പറഞ്ഞു. എന്നാൽ തന്റെ ഈ തീരുമാനത്തെ സുഹൃത്തുക്കൾ പലപ്പോഴും കളിയാക്കാറുണ്ട്. അതൊരു മംഗലശ്ശേരി നീല കണ്ടൻ ടൈപ്പാണ്. അത് എല്ലാ കാലത്തും വന്നു കൊള്ളണമെന്നില്ലന്നാണ് അവരുടെ വാദം.

    നാട്ടുരാജാവ് സ്റ്റൈൽ

  നാട്ടുരാജാവ് സ്റ്റൈൽ

  അച്ഛൻ മരിക്കുന്നവരെ വീട്ടിൽ നാട്ടുരാജ് സ്റ്റൈലിലായിരുന്നു കാര്യങ്ങൾ. നമ്മുടെ നാട്ടിൽ വലിയൊരു വഴക്കു നടക്കുമ്പോൾ അവരെ വീട്ടിലെ കാർ ഷെട്ടിൽ വിളിച്ച് വരുത്തി തല്ലി തീർക്കാനൊക്കെ പറയുമായിരുന്നു. പിന്നെ ഇതു പോലുള്ള നിരവധി കഥകൾ താൻ കേട്ടിട്ടുണ്ട്. പട്ടാമ്പി നേർച്ച നടക്കുന്ന സമയത്ത് അച്ഛൻ സുഹൃത്തുക്കൾ അവിടെ പോയി എന്തൊക്കെയോ പ്രശ്നങ്ങൾ ഉണ്ടാക്കിയതിനെ തുടർന്ന് പോലീസ് പിടിച്ചിരുന്നു. എന്നാവൽ അച്ഛൻ അവരെ പോയി പോലീസ് ജീപ്പിൽ നിന്ന് കൂളായി ഇറക്കി കൊണ്ട് വന്നിരുന്നു. ഇത്തരത്തിലുള്ള അച്ഛന്റെ നിരവധി വീര സാഹസിക കഥകളാണ് താൻ കേട്ട് വളർന്നതെന്നും അനു പറഞ്ഞു.

  അമ്മ വളർത്തിയ മക്കൾ

  അമ്മ വളർത്തിയ മക്കൾ

  ഇരുപത്തി എട്ടാം വയസിലാണ് തന്റെ അമ്മ വിധവയാകുന്നത്. പറക്കമുറ്റാത്ത രണ്ട് പെൺകുട്ടികളെ ഒറ്റയ്ക്കാണ് അമ്മ വളർത്തിയത്. വളരെ സെൻസിറ്റീവാണ് അമ്മ. ഒറ്റയ്ക്ക് പുറത്തിറങ്ങില്ല. സാധനങ്ങൾ വാങ്ങാൻ അറിയില്ല, എന്തിന് റോഡ് ക്രേസ് ചെയ്യാൻ പോലും അറിയാത്ത് ഒരു വ്യക്തിയാണ്. ഇങ്ങനെയാക്കെയാണെങ്കിലും ഭീകര ധൈര്യമാണ് അമ്മയ്ക്ക്. ജീവിതത്തിലുണ്ടായ പ്രശ്നങ്ങളോട് പൊരുതിയാണ് രണ്ടു പെൺകുട്ടികളെ വളർത്തിയെടുത്തത്. അതൊരു വല്ലാത്ത ധൈര്യം തന്നെയാണ്.

  ഞാൻ ഇങ്ങനെയാണ്

  ഞാൻ ഇങ്ങനെയാണ്

  ഞാൻ ഞാനായി തന്നെയിരിക്കാനാണ് ആഗ്രഹിക്കുന്നത്. ജീവിതത്തിൽ എന്റെ അച്ഛന്റേയും അമ്മയുടേയും മകളായി ജീവിക്കാനാണ് ആഗ്രഹിക്കുന്നത്. ഏതു മേഖലയിൽ ജോലി ചെയ്താലും തന്നെ ഏറ്റവും അധികം സന്തോഷം നൽകുന്നത് തന്റെ അമ്മയുടേയും അച്ഛന്റേയും മകൾ എന്ന് അരിയപ്പെടാനാണ്. അവർ ആ ഒരു രീതിയിലാണ് ഞങ്ങളെ വളർ‌ത്തിയിരിക്കുന്നത്. കൂടാതെ തങ്ങളുടെ വീട്ടിൽ ആരും ആരോടും ഒരു കാര്യങ്ങളും ആജ്ഞാപിക്കാറില്ല. വീട്ടിലെ ജോലിക്കാരോടു പോലും ഒരുകാര്യവും ആവശ്യപ്പെടാറില്ലെന്നും താരം പറഞ്ഞു.

  English summary
  actoress anumol says here hero
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X