For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  അഡാര്‍ ലവിനും മുന്‍പേ കണ്ണിറുക്കിയിട്ടുണ്ട് അനഘ, 'കിടു'വിലൂടെ മറ്റൊരു നായിക കൂടി തുടക്കമിടുന്നു!

  |

  സിനിമ സ്വപ്‌നം കണ്ട് നടന്നിരുന്നൊരു കാലത്തെക്കുറിച്ച് പറയാന്‍ അനഘയ്ക്ക് അറിയില്ല. ചെറുപ്പം മുതലേ കലാരംഗത്ത് കഴിവ് തെളിയിച്ചിരുന്നുവെങ്കിലും സിനിമയെ മനസ്സില്‍ കൊണ്ട് നടന്നിരുന്നൊരു വ്യക്തിയായിരുന്നില്ല അനഘ. പേര് പറഞ്ഞാല്‍ മനസ്സിലായില്ലെങ്കിലും വരാനിരിക്കുന്ന മലയാള ചിത്രമായ കിടുവിലെ പ്രധാന അഭിനേത്രികളിലൊരാള്‍ എന്ന് പറഞ്ഞാല്‍ പ്രേക്ഷക മനസ്സില്‍ താരത്തിന്‍റെ മുഖമെത്തും.

  പൃഥ്വിയുടെ അതേ സ്വഭാവമാണ് അലംകൃതയ്ക്ക്, വല്യച്ഛനേയും അല്ലിക്ക് വലിയ കാര്യമാണെന്ന് മല്ലിക സുകുമാരന്‍!

  റംസാന്‍, മിനോണ്‍, അല്‍ത്താഫ്, വിഷ്ണു, ലിയോണ ലിഷോയ്, അഞ്ജലി ഉപാസന എന്നിവര്‍ക്കൊപ്പമാണ് അനഘയും അഭിനയിച്ചിട്ടുള്ളത്. മഴവില്‍ മനോരമയിലെ ഡി ഫോര്‍ ഡാന്‍സിലൂടെ ശ്രദ്ധേയനായ റംസാന്‍ കിടുവിലൂടെ സിനിമയില്‍ അരങ്ങേറ്റം കുറിക്കുകയാണ്. റംസാന്‍റെ ജോഡിയായാണ് അനഘയെത്തുന്നത്. ചിത്രീകരണം പൂര്‍ത്തിയാക്കിയ സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ പുരോഗമിച്ച് വരികയാണ്. പ്രേക്ഷകര്‍ക്ക് മുന്നിലെത്താന്‍ തയ്യാറെടുക്കുന്ന കിടുവിന്റെ വിശേഷങ്ങള്‍ അനഘ ഫില്‍മിബീറ്റിനോട് പങ്കുവെക്കുന്നു.

  സിനിമയിലേക്ക് എത്തിയത്

  സിനിമയിലേക്ക് എത്തിയത്

  നിര്‍മ്മാതാവായ ഷിഹാബുദ്ദീനാണ് അനഘയെ കിടുവിലേക്ക് എത്തിച്ചത്. സിനിമ പ്ലാന്‍ ചെയ്യുന്നുണ്ടെന്നും താല്‍പര്യമുണ്ടെങ്കില്‍ ഓഡീഷനില്‍ പങ്കെടുക്കണമെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഫേസ്ബുക്ക് പേജിലെ ഫോട്ടോസ് കണ്ടാണ് അദ്ദേഹം അഭിനയത്തില്‍ ഒരു കൈ നോക്കുന്നോ എന്ന് ചോദിച്ചത്. അച്ഛന്റെ സുഹൃത്ത് കൂടിയാണ് അദ്ദേഹം. അദ്ദേഹം പറഞ്ഞ പ്രകാരം ഓഡീഷനില്‍ പങ്കെടുത്തു. അതില്‍ നിന്നും തന്നെ തിരഞ്ഞെടുക്കുകയായിരുന്നുവെന്ന് അനഘ പറയുന്നു.

  സിനിമയിലെത്തണമെന്ന ആഗ്രഹമുണ്ടായിരുന്നില്ല

  സിനിമയിലെത്തണമെന്ന ആഗ്രഹമുണ്ടായിരുന്നില്ല

  കുട്ടിക്കാലത്ത് സിനിമകളിലെ പ്രധാനപ്പെട്ട ഭാഗം അഭിനയിച്ച് കാണിക്കാറുണ്ടായിരുന്നു. എന്നാല്‍ സിനിമാമോഹമൊന്നും മനസ്സിലുണ്ടായിരുന്നില്ല. അഭിനയിക്കാന്‍ അവസരം ലഭിച്ചപ്പോള്‍ ഏറെ സന്തോഷം തോന്നിയിരുന്നു. മികച്ച അവസരങ്ങള്‍ ലഭിച്ചാല്‍ ഇനിയും സിനിമയില്‍ തുടരാനാണ് ആഗ്രഹം.

  ദുല്‍ഖര്‍ ഫാനാണ്

  ദുല്‍ഖര്‍ ഫാനാണ്

  എല്ലാ താരങ്ങളെയും ഇഷ്ടമാണെങ്കിലും ദുല്‍ഖര്‍ സല്‍മാനോടും മോഹന്‍ലാലിനോടും കുറച്ചേറെ ഇഷ്ടക്കൂടുതലുണ്ട്. കിടുവിലൂടെ മലയാള സിനിമയിലേക്ക് ഒരഭിനേത്രി കൂടി തുടക്കം കുറിക്കുകയാണ്. ഇഷ്ടപ്പെട്ട താരങ്ങള്‍ക്കൊപ്പവും സംവിധായകര്‍ക്കൊപ്പവുമെല്ലാം പ്രവര്‍ത്തിക്കാനുള്ള ഭാഗ്യം ഈ അഭിനേത്രിയെ തേടിയെത്തട്ടെ.

  കണ്ണിറുക്കല്‍ രംഗം ആദ്യം ചെയ്തത്

  കണ്ണിറുക്കല്‍ രംഗം ആദ്യം ചെയ്തത്

  അഡാര്‍ ലവിലെ മാണിക്യ മലരായ പൂവിയിയെന്ന ഗാനം ചിത്രീകരിക്കുന്നതിന് മുന്‍പ് തന്നെ കണ്ണിറുക്കല്‍ നടത്തിയിട്ടുണ്ട് അനഘ. തങ്ങളുടെ സിനിമയിലെ രംഗമാണ് കിടു ടീം പകര്‍ത്തിയതെന്നാരോപിച്ച് അഡാര്‍ ലവ് സംഘം രംഗത്തെത്തിയിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ കൃത്യമായ വിശദീകരണവുമായി കിടും സംഗവുമെത്തിയിരുന്നു. സിനിമയുടെ ചിത്രീകരണം നേരത്തെ തന്നെ പൂര്‍ത്തിയായതായിരുന്നു. അതിനാല്‍ അനുകരണമെന്ന വാദത്തിന് പ്രസക്തിയില്ലെന്നായിരുന്നു അണിയറപ്രവര്‍ത്തകര്‍ വ്യക്തമാക്കിയത്.

  സോഷ്യല്‍ മീഡിയയില്‍ സജീവമാണ്

  സോഷ്യല്‍ മീഡിയയില്‍ സജീവമാണ്

  ഫേസ്ബുക്ക് പോലെയുള്ള സോഷ്യല്‍ മീഡിയയില്‍ ഏറെ സജീവമാണ് അനഘ. സിനിമയുടെ പോസ്റ്ററുകള്‍ കണ്ടതിന് ശേഷം നിരവധി പേര്‍ പിന്തുണ അറിയിച്ചിരുന്നു. സിനിമയ്ക്ക് വേണ്ടിയുള്ള കാത്തിരിപ്പിലാണ് എല്ലാവരും. കിടുവിലൂടെ സിനിമയില്‍ തുടക്കം കുറിക്കുന്ന അനഘയ്ക്ക് ഫില്‍മിബീറ്റിന്‍റെ ആശംസ. മികച്ച അവസരങ്ങളുമായി ഈ കലാകാരി സിനിമയില്‍ നിറഞ്ഞുനില്‍ക്കട്ടെ.

  English summary
  Anagha talking about her film Kidu.
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X