»   » സീരിയലിലേക്ക് മാറിയതിനുള്ള കാരണം, സിനിമ ഇന്‍ഡസ്ട്രി തന്നോട് കാണിച്ച അവഗണന; അഞ്ജു അരവിന്ദ്

സീരിയലിലേക്ക് മാറിയതിനുള്ള കാരണം, സിനിമ ഇന്‍ഡസ്ട്രി തന്നോട് കാണിച്ച അവഗണന; അഞ്ജു അരവിന്ദ്

Posted By:
Subscribe to Filmibeat Malayalam

വിവാഹ ശേഷം അഭിനയരംഗത്തേക്ക് തിരിച്ച് വരുന്ന നടികള്‍ കുറവാണ്. എന്നാല്‍ വിവാഹ ശേഷം ഒരു ചെറിയ ബ്രേക്ക് എടുത്തിട്ടാണെങ്കിലും അഭിനയരംഗത്തേക്ക് തിരിച്ച് വന്ന നടിയാണ് അഞ്ജു അരവിന്ദ്. നായികയും സഹനായികയുമായി ഒട്ടേറെ ചിത്രങ്ങളില്‍ തിളങ്ങിയ താരം, അടുത്തിടെയായി ടെലിവിഷന്‍ സീരിയലുകളില്‍ സജീവമാകുന്നു.

എന്നാല്‍ അഞ്ജു സീരിയല്‍ രംഗത്തേക്ക് മാറിയതിനെ കുറിച്ച് പലരും സംസാരിച്ചിരുന്നു. പക്ഷേ അതിനുള്ള കാരണങ്ങള്‍ പലതായിരുന്നു കേട്ടത്. എന്താണ് യാഥാര്‍ത്ഥ്യം? അഞ്ജുവിനെ സിനിമയില്‍ നിന്ന് അവഗണിച്ചതോ? തുടര്‍ന്ന് വായിക്കൂ..

സീരിയലിലേക്ക് മാറിയതിനുള്ള കാരണം, സിനിമ ഇന്‍ഡസ്ട്രി തന്നോട് കാണിച്ച അവഗണന; അഞ്ജു അരവിന്ദ്

ഒരു ഡാന്‍സറായിട്ടാണ് അഞ്ജു സിനിമയിലേക്ക് കടന്ന് വരുന്നത്. ആദ്യം അഭിനയിച്ചത് ആകാശത്തെ കിളിവാതില്‍ ആയിരുന്നുവെങ്കിലും, രണ്ടാമത് അഭിനയിച്ച അക്ഷരം എന്ന ചിത്രമാണ് ആദ്യം പുറത്തിറങ്ങിയത്. സുരേഷ് ഗോപിയാണ് ചിത്രത്തില്‍ നായക വേഷം അവതരിപ്പിച്ചത്.

സീരിയലിലേക്ക് മാറിയതിനുള്ള കാരണം, സിനിമ ഇന്‍ഡസ്ട്രി തന്നോട് കാണിച്ച അവഗണന; അഞ്ജു അരവിന്ദ്

വിജയ് യുടെ നായികയായാണ് അഞ്ജു തമിഴിലേക്ക് എത്തുന്നത്. മദ്രാസില്‍ ഒരു ഫോട്ടോ ഷൂട്ടിന് പോയപ്പോഴാണ് അഞ്ജുവിനെ തേടി തമിഴില്‍ നിന്ന് അവസരം വരുന്നത്. അവിടെ വച്ചാണ് സംവിധായകന്‍ വിക്രമന്‍ തന്നെ അഞ്ജുവിനോട് വിജയ് നായകനാകുന്ന പൂവെ ഉനക്കാകെയുടെ കഥ പറയുന്നത്. മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് അഞ്ജു ഇക്കാര്യം പറയുന്നത്.

സീരിയലിലേക്ക് മാറിയതിനുള്ള കാരണം, സിനിമ ഇന്‍ഡസ്ട്രി തന്നോട് കാണിച്ച അവഗണന; അഞ്ജു അരവിന്ദ്

പൂവെ ഉനക്കാകെ ഹിറ്റായതോടെ താനും വിജയ് യും ഹിറ്റ് ജോഡികളാണെന്ന പേര് ലഭിച്ചു. ആ വഴിയാണ് തമിഴകത്ത് നിന്നും നിരവധി ഓഫറുകള്‍ തന്നെ തേടിയെത്തിയത്. അഞ്ജു പറയുന്നു.

സീരിയലിലേക്ക് മാറിയതിനുള്ള കാരണം, സിനിമ ഇന്‍ഡസ്ട്രി തന്നോട് കാണിച്ച അവഗണന; അഞ്ജു അരവിന്ദ്

ഒട്ടേറെ അവസരങ്ങള്‍ ലഭിച്ച തനിയ്ക്ക് ഇപ്പോള്‍ സിനിമയില്‍ നിന്നും ലഭിക്കുന്നത് അവഗണന മാത്രം. സഹോദരി വേഷങ്ങള്‍ മാത്രം ലഭിക്കുമ്പോള്‍ സിനിമാ ഇന്‍ഡസ്ട്രി തന്നോട് കാണിക്കുന്ന അവഗണനയല്ലേ. അഞ്ജു ചോദിക്കുന്നു.

സീരിയലിലേക്ക് മാറിയതിനുള്ള കാരണം, സിനിമ ഇന്‍ഡസ്ട്രി തന്നോട് കാണിച്ച അവഗണന; അഞ്ജു അരവിന്ദ്

സഹോദരി വേഷങ്ങളും അമ്മ വേഷങ്ങളും ചെയ്ത് മടുത്തു. അതുക്കൊണ്ടാണ് സീരിയലുകളില്‍ നല്ല വേഷങ്ങള്‍ ലഭിക്കുമ്പോള്‍ അങ്ങോട്ട് പോകുന്നത്-അഞ്ജു

സീരിയലിലേക്ക് മാറിയതിനുള്ള കാരണം, സിനിമ ഇന്‍ഡസ്ട്രി തന്നോട് കാണിച്ച അവഗണന; അഞ്ജു അരവിന്ദ്

സിനിമയോട് വെറുപ്പ് തോന്നിയിട്ടല്ല താന്‍ സീരിയലകളിലേക്ക് പോകുന്നത്. ചെയ്ത വേഷങ്ങള്‍ മാത്രം വീണ്ടും അഭിനയിക്കാനുള്ള വെറുപ്പ് അത്രയേയുള്ളൂ. എന്നാല്‍ പത്തേമാരിയിലെ പോലുള്ള വേഷങ്ങളില്‍ ഒരു വ്യത്യസ്തത തോന്നി അതുക്കൊണ്ട് അഭിനയിച്ചു.

സീരിയലിലേക്ക് മാറിയതിനുള്ള കാരണം, സിനിമ ഇന്‍ഡസ്ട്രി തന്നോട് കാണിച്ച അവഗണന; അഞ്ജു അരവിന്ദ്

വിവാഹത്തിന് മുമ്പ് നല്ല ഓഫറുകള്‍ വരുമ്പോള്‍ താന്‍ അതെല്ലാം വേണ്ടെന്ന് വച്ചിട്ടുണ്ട്. പഠിത്തത്തെ ബാധിക്കരുതെന്ന കാരണത്താലാണ് ആ ഓഫറുകള്‍ വേണ്ടന്ന് വച്ചത്. എല്ലാത്തിനും സമയം കണ്ടെത്തി വന്നപ്പോഴേക്കും അവസരവും കുറഞ്ഞു. അഞ്ജു പറയുന്നു.

സീരിയലിലേക്ക് മാറിയതിനുള്ള കാരണം, സിനിമ ഇന്‍ഡസ്ട്രി തന്നോട് കാണിച്ച അവഗണന; അഞ്ജു അരവിന്ദ്

വിവാഹത്തിന് ശേഷം സിനിമയില്‍ നിന്ന് ചെറിയൊരു ബ്രേക്ക് എടുത്തിരുന്നു. എന്നാല്‍ തന്റെ ഭര്‍ത്താവിന്റെ പൂര്‍ണ പിന്തുണയോടെയാണ് ഇപ്പോഴും അഭിനയിക്കുന്നത്. അഞ്ജു പറഞ്ഞു.

English summary
Actress Anju Aravind about film industry.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam