For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  എൻ്റെ പേരിലുള്ള ആ ഗോസിപ്പ് അന്നും ഇന്നും ഉണ്ട്; ഞാനിത് വരെ അഭിനയം നിര്‍ത്തിയിട്ടില്ലെന്ന് നടി അഞ്ജു അരവിന്ദ്

  |

  അഭിനേത്രിയും നര്‍ത്തകിയുമായ അഞ്ജു അരവിന്ദ് ചെറിയ ഇടവേളകളിലാണ് ഓരോ സിനിമകളും ചെയ്യുന്നത്. എങ്കിലും വെള്ളിത്തിരയിലും മിനിസ്‌ക്രീനിലുമൊക്കെ സജീവ സാന്നിധ്യമായി എപ്പോഴും ഉണ്ടാവാറുണ്ട്. നിലവില്‍ ഡാന്‍സും അഭിനയവും വ്‌ലോഗിങ്ങുമൊക്കെ ഒന്നിച്ച് കൊണ്ട് നടക്കുകയാണ് നടി. സോഷ്യല്‍ മീഡിയ പേജില്‍ സജീവമായിരിക്കാറുള്ളത് കൊണ്ട് പലപ്പോഴും ആരാധകരുമായി സംവദിക്കാറുമുണ്ട്. ഇപ്പോഴിതാ തന്റെ വിശേഷങ്ങള്‍ ആരാധകരുമായി പങ്കുവെച്ച് എത്തിയിരിക്കുകയാണ് നടി.

  എന്തുകൊണ്ടാണ് അഭിനയ ജീവിതത്തില്‍ ചെറിയ ഇടവേളകള്‍ വരുന്നതെന്ന് ചോദിച്ചാല്‍ അത് മനഃപൂര്‍വ്വം വരുന്നതല്ലെന്നാണ് അഞ്ജു പറയുന്നത്. ഓരോ സിനിമകളും തിരഞ്ഞെടുക്കുന്നതിന്റെ ഭാഗമാണെന്ന് മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തിലൂടെ പറയുന്നു. മാത്രമല്ല എല്ലാ കാലത്തും തന്റെ പേരില്‍ പ്രചരിക്കുന്ന ഗോസിപ്പുകള്‍ക്ക് ഇന്നുമൊരു മാറ്റമില്ലെന്ന് കൂടി അഞ്ജു സൂചിപ്പിച്ചിരുന്നു. നടിയുടെ വാക്കുകള്‍ വിശദമായി വായിക്കാം...

  'തന്റെ അഭിനയ ജീവിതത്തിന്റെ തുടക്കം മുതല്‍ പിന്നീടിങ്ങോട്ട് വരെ സ്ഥിരമായി കേട്ട് വരുന്നൊരു ഗോസിപ്പിനെ കുറിച്ചായിരുന്നു നടി അഭിമുഖത്തില്‍ വെളിപ്പെടുത്തി. 'അന്നും ഇന്നും അഞ്ജു അരവിന്ദ് അഭിനയം നിര്‍ത്തി എന്ന തരത്തിലാണ് ഗോസിപ്പുകള്‍ വന്നിരുന്നത്. വീണ്ടും അഭിനയിക്കാന്‍ തുടങ്ങിയോ? എന്ന് ഏതു ലൊക്കേഷനില്‍ ചെന്നാലും ഞാന്‍ സ്ഥിരമായി കേള്‍ക്കുന്ന ചോദ്യങ്ങളിലൊന്നാണ്. ആ തെറ്റിദ്ധാരണ മാറണമെന്ന് ആഗ്രഹമുണ്ട്.

  ഞാന്‍ മാത്രം വേദന സഹിച്ചാല്‍ പോരല്ലോ; ഭാര്യക്കും കൊടുത്തു ചെറിയ ഒരു ഡിസൈന്‍, ടാറ്റുവിനെ കുറിച്ച് റോണ്‍സന്‍

  കാരണം ഞാനിതു വരെ അഭിനയം നിര്‍ത്തിയിട്ടില്ല. നല്ല വേഷങ്ങള്‍ ലഭിക്കാത്തതില്‍ വിഷമമേയുള്ളൂ. അഭിനയിക്കുന്ന സിനിമയുടെ എണ്ണം കൂട്ടാനായി, തേടിയെത്തുന്ന എല്ലാ കഥാപാത്രങ്ങളും താന്‍ ചെയ്യാറില്ലെന്നാണ് അഞ്ജു വ്യക്തമാക്കുന്നത്. വ്യത്യസ്തമായ കഥാപാത്രങ്ങള്‍ തിരഞ്ഞെടുക്കുന്നതു കൊണ്ട് മാത്രമാണ് അഭിനയത്തില്‍ ഇടവേള വരുന്നത്. അഭിനേതാവ് എന്ന നിലയില്‍ നമ്മളെ അടയാളപ്പെടുത്തുന്ന കഥാപാത്രങ്ങള്‍ വന്നാലല്ലേ കാര്യമുള്ളൂ. അത്തരം കഥാപാത്രങ്ങള്‍ തേടി എത്താത് കൊണ്ടാണ് അഭിനയ ജീവിതത്തില്‍ ചെറുതല്ലാത്ത ഇടവേള വന്നത്. അല്ലാതെ അഭിനയം നിര്‍ത്തിയത് കൊണ്ടല്ല എന്നാണ് അഞ്ജു അരവിന്ദ് പറയുന്നത്.

  ഞങ്ങള്‍ക്ക് തരാന്‍ സ്വര്‍ണമോ കാശോ ഉണ്ടോ മോളേ! ലേഡി റോബിന്‍ഹുഡിന്റെ കണ്ണ് നനയിച്ച ചോദ്യം

  സിനിമയില്‍ വന്ന മാറ്റങ്ങളെ കുറിച്ചും നടി സൂചിപ്പിച്ചിരുന്നു. സിനിമ ഒരുപാട് മാറിയിട്ടുണ്ട്. തൊണ്ണൂറുകളില്‍ സിനിമയില്‍ അഭിനയിക്കുമ്പോള്‍ നല്ല ടെന്‍ഷന്‍ ഉണ്ടായിരുന്നു. ആദ്യത്തെ ടേക്കിലൊക്കെ ഓക്കെ ആക്കാന്‍ റിഹേഴ്‌സലൊക്കെ നടത്തിയിട്ടുണ്ടാകും. ഫിലിം നഷ്ടപ്പെട്ട് പോകുന്നതിനെ കുറിച്ചൊക്കെ നിര്‍മാതാക്കള്‍ക്ക് ടെന്‍ഷന്‍ ഉണ്ടാവുമായിരുന്നു. ഇപ്പോള്‍ അങ്ങനെ റിഹേഴ്‌സല്‍ ഒന്നുമില്ല. നേരിട്ട് ടേക്കിലേക്ക് പോവുകയാണ് ചെയ്യുന്നത്. എല്ലാവരും എക്‌സ്പീരിയന്‍സ് ഉള്ളവര്‍ ആയത് കൊണ്ട് റിഹേഴ്‌സലിന്റെ ഒന്നും ആവശ്യം വരാറില്ല. സിനിമയുടെ സാങ്കേതിക കാര്യങ്ങളിലും ഒട്ടേറെ മാറ്റം വന്നിട്ടുണ്ടെന്ന് കൂടി നടി സൂചിപ്പിക്കുന്നു.

  കത്രീന കൈഫിൻ്റെ വിവാഹം 40 വയസിൽ? വിക്കിയുമായി 5 വയസ് വ്യത്യാസമെന്ന് റിപ്പോര്‍ട്ട്, അതില്‍ കൂടുതലെന്ന് ആരാധകർ

  ഹണിമൂൺ പ്ലാൻ വെളിപ്പെടുത്തി | Apsara and Alby Exclusive Interview | Part 2 | Filmibeat Malayalam

  നിലവില്‍ ഷൂട്ടിങ്ങും ഓണ്‍ലൈന്‍ ക്ലാസും യൂട്യൂബ് ചാനലുമൊക്കെയായി തിരക്കിട്ട ജീവിതത്തിലാണ് അഞ്ജു അരവിന്ദ്. ലോക്ഡൗണ്‍ മാറിയെങ്കിലും ബാംഗ്ലൂരുവില്‍ അഞ്ജു നടത്തുന്ന അക്കാദമി ഓഫ് ഡാന്‍സ് സ്‌കൂള്‍ ഇപ്പോഴും ഓണ്‍ലൈനില്‍ തന്നെയാണ്. വിദേശ രാജ്യങ്ങളില്‍ നിന്നടക്കമുള്ള വിദ്യാര്‍ഥികള്‍ തന്റെ കീഴില്‍ നിര്‍ത്തം പഠിക്കുന്നുണ്ടെന്നാണ് നടി പറയുന്നത്.

  English summary
  Actress Anju Aravind Opens Up About Gossips On Her Acting Career
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X