For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  കനിഹ എങ്ങിനെയാണ് സിനിമയിലെത്തിയത്?

  By Aswathi
  |

  മലയാളത്തിന്റെ ഭാഗ്യദേവത എന്ന് പറഞ്ഞ് നമ്മള്‍ കൊണ്ടുനടക്കുന്ന കനിഹയുണ്ടല്ലോ, അവര്‍ മുന്‍ മിസ് ചൈനയാണ്. ഓരോ അഭിനേതാക്കളും സിനിമയില്‍ എത്തുന്നതിനു മുമ്പ് ഒരു കഥയുണ്ടാകവും. അവസരങ്ങള്‍ തേടി സംവിധായകരെ തേടിയലഞ്ഞ കാലത്തിന്റെ കഥ. പക്ഷെ നടിമാര്‍ക്ക് അവസരങ്ങള്‍ വരുന്ന് മോഡല്‍ രംഗത്ത് നിന്നാണ്.

  അക്കാര്യത്തിലും കനിഹ അല്പം വ്യത്യസ്തയാണ്. 'എന്നിട്ടും' എന്ന ചിത്രത്തില്‍ തുടങ്ങി ഇപ്പോള്‍ 'മൈലാഞ്ചി മൊഞ്ചുള്ള വീട്' വരെ എത്തി നില്‍ക്കുന്ന, മലയാളികള്‍ക്ക് പരിചിതയായ കനിഹയുടെ സിനിമാ എന്‍ട്രിയെ കുറിച്ച് താരം തന്നെ ഒരു അഭിമുഖത്തില്‍ പറഞ്ഞത് കേള്‍ക്കൂ.

  പാട്ട് വഴി

  കനിഹ എങ്ങിനെയാണ് സിനിമയിലെത്തിയത്?

  പാട്ടാണ് തനിക്ക് സിനിമയിലേക്കുള്ള വഴിവെട്ടിയതെന്നാണ് കനിഹ പറയുന്നത്. തമിഴ് ബ്രാഹ്മിണ്‍ കുടുംബത്തില്‍ വളര്‍ന്ന കനിഹ ആറ് വര്‍ഷം കര്‍ണാട്ടിക് സംഗീതം പഠിച്ചിട്ടുണ്ട്. പക്ഷെ പിന്നീട് അത് തുടരാന്‍ കഴിഞ്ഞില്ല.

  പാടാന്‍ വിളിച്ചു, മിസ് ചൈനയായി

  കനിഹ എങ്ങിനെയാണ് സിനിമയിലെത്തിയത്?

  അങ്ങനെ ബിറ്റ്‌സ് പിലാനിയുടെ മൂന്നാം വര്‍ഷ ബിടെക് പഠിക്കുമ്പോള്‍ ചെന്നൈയില്‍ വച്ചു നടന്ന ഒരു സൗന്ദര്യ മത്സരത്തില്‍ കനിഹയെ പാടാന്‍ വിളിച്ചു. മത്സരം നടക്കുന്നതിന്റെ അവസാന നിമിഷമാണ് ഒരു മത്സരാര്‍ത്ഥി എത്തിയില്ല എന്നറിഞ്ഞത്. അങ്ങനെ കനിഹയെ മത്സരിപ്പിച്ചു, മിസ് ചൈന പട്ടം നേടുകയും ചെയ്തു.

  ആദ്യ ചിത്രം

  കനിഹ എങ്ങിനെയാണ് സിനിമയിലെത്തിയത്?

  5സ്റ്റാര്‍ എന്ന ചിത്രത്തിലൂടെയാണ് കനിഹയുടെ സിനിമാ അരങ്ങേറ്റം തുടങ്ങുന്നത്. അത് നിര്‍മിച്ചത് മണിരത്‌നത്തിന്റെ മദ്രാസ് ടാക്കീസാണ്. ആ ബന്ധം ഇന്നും ആ കുടുംബവുമായി ഉണ്ടെന്ന് കനിഹ പറഞ്ഞു.

  വിവാഹം വന്നത്

  കനിഹ എങ്ങിനെയാണ് സിനിമയിലെത്തിയത്?

  ആദ്യ ചിത്രത്തിന്റെ പരിചയത്തില്‍ മണിരത്‌നത്തിനും സുഹാസിനിക്കുമൊപ്പം ഒരു സിനിമ കന്നടയില്‍ ചെയ്തിരുന്നു. അതോടെ സുഹാസിനിയുമായി അടുത്തു. സുഹാസിനി വഴിയാണ് കനിഹയ്ക്ക് വിവാഹാലോചന വന്നതത്രെ. സുഹാസിനിയുടെ കുടുംബവും ഭര്‍ത്താവിന്റെ കുടുംബവും തമ്മില്‍ അടുത്ത ബന്ധമുണ്ടായിരുന്നു.

  ഓകെ കണ്‍മണിയില്‍

  കനിഹ എങ്ങിനെയാണ് സിനിമയിലെത്തിയത്?

  ദുല്‍ഖര്‍ സല്‍മാനെയും നിത്യാ മേനോനെനയും കേന്ദ്ര കഥാപാത്രങ്ങളാക്കി മണിരത്‌നം സംവിധാനം ചെയ്യുന്ന ഓകെ കണ്‍ണണി എന്ന പുതിയ ചിത്രത്തില്‍ കനിയ ചെറുതാണെങ്കിലും പ്രാധാന്യമുള്ള ഒരു വേഷം ചെയ്യുന്നുണ്ട് അതിന്റെ സന്തോഷത്തിലാണ് താരം.

   മലയാളത്തില്‍

  കനിഹ എങ്ങിനെയാണ് സിനിമയിലെത്തിയത്?

  എന്നിട്ടും എന്ന ചിത്രത്തിലൂടെ മലയാളത്തിലെത്തിയ കനിഹ മോഹന്‍ലാല്‍, ജയറാം, സുരേഷ് ഗോപി, മമ്മൂട്ടി എന്നിവര്‍ക്കൊപ്പമൊക്കെ ഇതിനകം അഭിനയിച്ചു കഴിഞ്ഞു. ഭാഗ്യ ദേവത, പഴശ്ശിരാജ, മൈ ബിഗ് ഫാദര്‍, ദ്രോണ, ക്രിസ്റ്റന്‍ ബ്രദേഴ്‌സ്, കോബ്ര, സ്പിരിറ്റ്, ബാവൂട്ടിയുടെ നാമത്തില്‍, ഒറീസ, ടു നോറ വിത്ത് ലവ്, ഹൗ ഓള്‍ഡ് ആര്‍ യു, അങ്ങനെ നീളുന്നു സിനിമകള്‍.

  ഭാഗ്യം കൊണ്ടുവന്ന ഭാഗ്യ ദേവത

  കനിഹ എങ്ങിനെയാണ് സിനിമയിലെത്തിയത്?

  ഭാഗ്യ ദേവത എന്ന ചിത്രമാണ് കനിഹ എന്ന നടിയെ മലയാളികള്‍ക്ക് പരിചയപ്പെടുത്തിയത്. പിന്നീട് കനിഹ മലയാളത്തിന്റെ ഭാഗ്യ നക്ഷത്രമായി മാറുകയായിരുന്നു. അഭിനയിച്ച ചിത്രങ്ങളെല്ലാം ഹിറ്റ്.

  ഡബ്ബിങ് ആര്‍ട്ടിസ്റ്റുമാണ്

  കനിഹ എങ്ങിനെയാണ് സിനിമയിലെത്തിയത്?

  ശങ്കറിന്റെ ശിവാജിയിലും അന്യനിലും കനിഹ ഡബ്ബിങ് ആര്‍ട്ടിസ്റ്റാര്‍ ജോലി ചെയ്തിട്ടുണ്ട്. ഇനിയും നല്ല അവസരങ്ങള്‍ കിട്ടിയാല്‍ ഡബ്ബ് ചെയ്യുമെന്ന് കനിഹ പറഞ്ഞു.

  English summary
  Actress Kaniha tells about her film entry
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X