»   » കാണാന്‍ പോയപ്പോഴൊന്നും കണ്ടില്ല, മോഹന്‍ലാലിനോടൊപ്പം അഭിനയിച്ചതിനെക്കുറിച്ച് മഞ്ജു സുനില്‍ പറയുന്നത്

കാണാന്‍ പോയപ്പോഴൊന്നും കണ്ടില്ല, മോഹന്‍ലാലിനോടൊപ്പം അഭിനയിച്ചതിനെക്കുറിച്ച് മഞ്ജു സുനില്‍ പറയുന്നത്

Posted By: Nihara
Subscribe to Filmibeat Malayalam

മിനി സ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതമാണ് മഞ്ജു സുനില്‍ എന്ന അഭിനേത്രിയെ. റിയാലിറ്റ് ഷോയിലൂടെയാണ് താരം സിനിമയിലേക്കെത്തിയത്. മോഹന്‍ലാലിനെ ഏറെ ഇഷ്ടപ്പെടുന്ന കലാകാരിക്ക് ലഭിച്ച സുവര്‍ണ്ണാവസരമാണ് മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോളിലെ സിസിലി.

പഞ്ചായത്ത് സെക്രട്ടറിയായ ഉലഹന്നാനെ ജീവനു തുല്യം സ്‌നേഹിക്കുന്ന എല്‍ ഡി ക്ലര്‍ക്കായി മികച്ച പ്രടനമാണ് മഞ്ജു സുനില്‍ കാഴ്ചവെച്ചത്. ഇഷ്ടതാരത്തിനോടൊപ്പം അഭിനയിക്കാന്‍ കഴിഞ്ഞതിന്റെ ത്രില്ലിലാണ്   ഈ അഭിനേത്രി. പുതിയ ലക്കം സ്റ്റാര്‍ ആന്‍ഡ് സ്റ്റൈലിന് നല്‍കിയ അഭിമുഖത്തിലാണ് താരം കാര്യങ്ങള്‍ വ്യക്തമാക്കിയത്.

മോഹന്‍ലാല്‍ ആരാധിക

ഏറെ ഇഷ്ടപ്പെടുന്ന താരമായ സൂപ്പര്‍ സ്റ്രാര്‍ മോഹന്‍ലാലിനോടൊപ്പം അഭിനയിക്കാന്‍ ലഭിച്ച അവസരത്തെ സ്വപ്‌നതുല്യമായാണ് കാണുന്നത്. ലാലേട്ടനെ കാണാന്‍ കഴിയുമെന്ന് തന്നെ കരുതിയിരുന്നില്ല.

മുന്‍പ് കാണാന്‍ ശ്രമിച്ചപ്പോള്‍

കൊച്ചി ഒബ്‌റോണ്‍ മാളില്‍ മോഹന്‍ലാല്‍ സിനിമയുടെ ഷൂട്ടിങ്ങ് നടക്കുന്നുണ്ടെറിഞ്ഞ് മഞ്ജു പോയിരുന്നു. താരത്തെ കാണാനാഗ്രഹിച്ച മഞ്ജു അന്ന് വെള്ള പാന്റിട്ട കാല്‍ മാത്രമാണ് കണ്ട്ത. കഴിഞ്ഞ വര്‍ഷമായിരുന്നു സംഭവം. അധികം വൈകാതെ തന്നെ നേരിട്ടു കാണാനും ഒരുമിച്ച് അഭിനയിക്കാനും സാധിച്ചു.

സിനിമയ്ക്കിടയില്‍ ആക്‌സിഡന്റ്

മുന്തിരിവള്ളിയുടെ ഷൂട്ട് ആരംഭിക്കുന്നതിനു ദിവസങ്ങള്‍ക്കു മുമ്പാണ് മഞ്ജു സുനിലിന് ആക്‌സിഡന്റ് ഉണ്ടായത്. അഭിനയിക്കാന്‍ ലഭിച്ച അവസരം കൈവിട്ടു പോവുമെന്നായിരുന്നു കരുതിയത്. എന്നാല്‍ വിവരമറിഞ്ഞപ്പോള്‍ വന്നു കാണാനാണ് സംവിധായകന്‍ പറഞ്ഞത്. മേക്കപ്പ് ടെസ്റ്റ് നടത്തുമ്പോഴും മുഖത്തൊക്കെ നീരുണ്ടായിരുന്നു.

ധൈര്യമായിരിക്കാന്‍ പറഞ്ഞു

ഷൂട്ടിങ്ങിന്റെ തലേന്നാണ് ലാലേട്ടനെ നേരിട്ട് കണ്ടത്. പേടിയോടെയാണ് അടുത്തു ചെന്നത്. എന്നാല്‍ ആക്‌സിഡന്റിന്റെ വിവരങ്ങളൊക്കെ ചോദിച്ച് ധൈര്യമായിരിക്കാനാണ് ലാലേട്ടന്‍ പറഞ്ഞത്.

ഫോട്ടോ എടുക്കാന്‍ കഴിഞ്ഞില്ല

ഷൂട്ടിങ്ങ് തിരക്കിനിടയില്‍ ലാലേട്ടന്റെ കൂടെ നിന്ന് ഫോട്ടോ എടുക്കാനോ ഓട്ടോഗ്രാഫോ വാങ്ങാന്‍ കഴിഞ്ഞില്ല. എന്നാല്‍ ലാലേട്ടന്റെ കൈയ്യില്‍ ചുംബിക്കാന്‍ കഴിഞ്ഞതൊക്കം ഭാഗ്യമായാണ് കാണുന്നത്.

English summary
Manju Sunil taking about her experience with Mohanlal.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam