»   » ഞാന്‍ സംവിധായകനെ വിശ്വസിക്കുന്ന ആളാണ്, രാജേഷ് പിള്ളയെയും വിശ്വസിക്കുന്നു

ഞാന്‍ സംവിധായകനെ വിശ്വസിക്കുന്ന ആളാണ്, രാജേഷ് പിള്ളയെയും വിശ്വസിക്കുന്നു

Posted By:
Subscribe to Filmibeat Malayalam

മഞ്ജു വാര്യര്‍ തന്റെ കരിയറില്‍ ആദ്യമായി പോലീസ് വേഷമണിയുന്ന വേട്ട നാളെ തിയേറ്ററുകളില്‍ എത്തുകയാണ്. മഞ്ജു ആദ്യമായി കാക്കി അണിഞ്ഞെത്തുന്നു എന്ന് കേട്ടപ്പോള്‍ പലര്‍ക്കും ആകാംക്ഷായാണ്. പത്രം ചിത്രത്തിലെ പോലെ തകര്‍പ്പന്‍ ഡയലോഗുകളും വേട്ടയിലുമുണ്ടാകുമെന്ന്. എന്നാല്‍ ആക്ഷനോ കോരിതരിപ്പിക്കുന്ന ഡയലോഗുകളൊ അല്ല വേട്ടയില്‍ എന്ന് മഞ്ജു വാര്യര്‍ പറയുന്നു.

എന്നാലോ ചിത്രത്തിന്റെ ഓരോ ഷോട്ടിലും പ്രത്യേകളുണ്ട്. അത് കണ്ട് തന്നെ മനസിലാക്കണം. ചിത്രത്തില്‍ വളരെ നാച്ച്വറലായ അഭിനയമായിരുന്നു. അത് സംവിധായകന്‍ രാജേഷ് പിള്ളയുടെ നിര്‍ബന്ധമായിരുന്നു. അദ്ദേഹം അങ്ങനെ പറഞ്ഞിട്ടുണ്ടെങ്കില്‍ അതിന്റെ പിന്നില്‍ കാര്യവുമുണ്ട്. തനിക്ക് ഏറ്റവും ഇഷ്ടമുള്ള സംവിധായകന്‍ കൂടിയാണ് മഞ്ജു വാര്യര്‍ പറയുന്നു. മനോരമ ഓണ്‍ലൈന് നല്‍കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം പറയുന്നത്.

ഞാന്‍ സംവിധായകനെ വിശ്വസിക്കുന്ന ആളാണ്, രാജേഷ് പിള്ളയെയും വിശ്വസിക്കുന്നു

രണ്ടാം വരവിന് ശേഷം വ്യത്യസ്തമായ കഥപാത്രങ്ങളായിരുന്നു ചെയ്തത്. ജോയ് ആന്റ് ദി ബോയ് എന്ന ചിത്രത്തില്‍ ഒരു സ്മാര്‍ട്ടായ വേഷമാണ് അവതരിപ്പിച്ചത്. അതിന് ശേഷം വേട്ടയിലെ ശ്രീബാല എന്ന കഥാപാത്രത്തിലേക്ക് വരാന്‍ ഏറെ സമയമെടുത്തു-മഞ്ജു വാര്യര്‍

ഞാന്‍ സംവിധായകനെ വിശ്വസിക്കുന്ന ആളാണ്, രാജേഷ് പിള്ളയെയും വിശ്വസിക്കുന്നു

പിന്നീട് സംവിധായകന്റെയും തിരക്കഥാകൃത്തിന്റെയും സഹായത്തോടെയാണ് ചിത്രത്തിലെ ശ്രീബാല എന്ന കഥാപാത്രത്തിലേക്ക് എത്തുന്നത്.

ഞാന്‍ സംവിധായകനെ വിശ്വസിക്കുന്ന ആളാണ്, രാജേഷ് പിള്ളയെയും വിശ്വസിക്കുന്നു

എനിക്ക് ഏറെ ഇഷ്ടമുള്ള സംവിധായകനാണ് രാജേഷ് പിള്ള.

ഞാന്‍ സംവിധായകനെ വിശ്വസിക്കുന്ന ആളാണ്, രാജേഷ് പിള്ളയെയും വിശ്വസിക്കുന്നു

ഞാന്‍ സംവിധായകനെ പൂര്‍ണ്ണമായും വിശ്വസിക്കുന്ന ആളാണ്. വേട്ടയില്‍ രാജേഷ് പിള്ള എന്നില്‍ നിന്ന് എന്ത് ആഗ്രഹിക്കുന്നുവോ എനിക്ക് അതുപോലെ അത് ക്യാമറയ്ക്ക് മുമ്പില്‍ കൊണ്ടു വരാന്‍ കഴിഞ്ഞിട്ടുണ്ട്.

ഞാന്‍ സംവിധായകനെ വിശ്വസിക്കുന്ന ആളാണ്, രാജേഷ് പിള്ളയെയും വിശ്വസിക്കുന്നു

നാച്ച്വറലായി അഭിനയിക്കുമ്പോഴാണ് ചിത്രത്തിന് ഭംഗി വരുന്നതെന്ന് സംവിധായകന്‍ രാജേഷ് പിള്ള പറയാറുണ്ട്. വെറുതെ ഇരുന്ന് സംസാരിക്കുമ്പോള്‍ പോലും നമ്മുടെ ഭാവങ്ങളെ രാജേഷ് ക്യാമറയില്‍ പകര്‍ത്തും-മഞ്ജു വാര്യര്‍ പറയുന്നു.

ഞാന്‍ സംവിധായകനെ വിശ്വസിക്കുന്ന ആളാണ്, രാജേഷ് പിള്ളയെയും വിശ്വസിക്കുന്നു

മറ്റൊരു കഥാപാത്രത്തെ വച്ച് പഠിക്കരുതെന്ന് എപ്പോഴും രാജേഷ് പിള്ള പറയുമായിരുന്നു-മഞ്ജു വാര്യര്‍ പറയുന്നു

English summary
Actress Manju Warrier about Rajesh Pillai.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam