For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ​ഗ്ലാമറസ് റോളുകൾ ചെയ്താലും അമ്മയ്ക്ക് കുഴപ്പമില്ല; കേരളത്തിൽ നിന്നുള്ള പ്രൊപ്പോസലുകളെക്കുറിച്ച് പൂനം

  |

  മലയാളികൾക്ക് സുപരിചിതയായ നടിയാണ് ഉത്തരേന്ത്യക്കാരിയായ പൂനം ബജ്വ. മോഹൻലാൽ, മമ്മൂട്ടി തുടങ്ങി നടൻമാരുടെ നായികയായി നിരവധി സിനിമകളിൽ നടി അഭിനയിച്ചിട്ടുണ്ട്. വെനീസിലെ വ്യാപാരി, പെരുച്ചാഴി, ശിക്കാരി, ചൈന ടൗൺ തുടങ്ങിയ സിനിമകൾ ഇതിന് ഉദാഹരണമാണ്. അടുത്തിടെ പത്തൊൻപതാം നൂറ്റാണ്ട് എന്ന സിനിമയിലും ഒരു പ്രധാന കഥാപാത്രത്തെ നടി അവതരിപ്പിച്ചിരുന്നു.

  കഴിഞ്ഞ ദിവസം റിലീസായ മേം ഹൂ മൂസയാണ് പൂനത്തിന്റെ ഏറ്റവും പുതിയ സിനിമ. സുരേഷ് ​ഗോപിയാണ് സിനിമയിലെ നായകൻ. സിനിമയുടെ വിശേഷങ്ങളും തന്റെ കേരളത്തിലെ ആരാധകരെക്കുറിച്ചും ഫിൽമിബീറ്റ് മലയാളത്തോട് സംസാരിച്ചിരിക്കുകയാണ് പൂനം ബജ്വ.

  'പഠിക്കാൻ അത്ര മിടുക്കിയല്ലായിരുന്നു. പഠനത്തിന് ശേഷം മോഡലിം​ഗ് ചെയ്യുന്നുണ്ടായിരുന്നു. ഇതിനിടെ ഹൈദരാബാ​ദിൽ നിന്ന് കോൾ വന്നു. പുതിയ നായികയെ ആയിരുന്നു അവർ തേടുന്നത്. എന്റെ ഒരു സുഹൃത്ത് തെന്നിന്ത്യൻ സിനിമകൾ ചെയ്യുന്നുണ്ടായിരുന്നു. തെന്നിന്ത്യൻ സിനിമകൾ ചെയ്യൂ വളരെ നല്ലതാണെന്ന് അവൾ പറഞ്ഞു. ഭാഷ എനിക്കറിയില്ലായിരുന്നു'

  'പക്ഷെ ഭൂരിഭാ​ഗം നായികമാരും നോർത്ത് ഇന്ത്യയിൽ നിന്നാണ് വരുന്നതെന്ന് സുഹൃത്ത് പറഞ്ഞു. ഒരുപാട് പുതുമുഖങ്ങൾ വരുന്നുണ്ട്, രണ്ടോ മൂന്നോ വർഷം മാത്രമേ സിനിമയിൽ നിൽക്കാൻ പറ്റൂ എന്നാണ് കരുതിയത്. പക്ഷെ ഇപ്പോൾ 17 വർഷമായി' ഇതൊരിക്കലും പ്രതീക്ഷിച്ചിരുന്നില്ലെന്നും നടി പറഞ്ഞു.

  Also Read: ജയസൂര്യ അപ്സെറ്റായി; കഥയുടെ പ്രധാന ഭാ​ഗം മാറ്റേണ്ടി വന്നു; ഫുക്രിയുടെ പരാജയത്തെക്കുറിച്ച് സിദ്ദിഖ്

  'മലയാളത്തിൽ വെറുതെ ഒരു സിനിമ ചെയ്ത് പോവാൻ പറ്റില്ല. വളരെ ഇന്റലിജന്റ് ആയ പ്രേക്ഷകർ ആണ്. ഇന്ത്യയിലെ സാക്ഷരതയുള്ള സംസ്ഥാനമാണ് കേരളം. അവരെ പറ്റിക്കാൻ പറ്റില്ല. അതിനാൽ തന്നെ ഇവിടെ നിന്ന് കിട്ടുന്ന എന്ത് അം​ഗീകാരവും വലുതാണെന്നും പൂനം പറഞ്ഞു. മമ്മൂട്ടിയോടൊപ്പം മൂന്ന് സിനിമകൾ ചെയ്തു. തുടക്കത്തിൽ അദ്ദേഹത്തോട് സംസാരിക്കാൻ ഭയം ഉണ്ടായിരുന്നു'

  പതിയെ സംസാരിച്ച് തുടങ്ങിയപ്പോൾ ഇദ്ദേഹം ഞാൻ കരുതിയതിന്റെ വിപരീതമാണെന്ന് മനസ്സിലായി. അദ്ദേഹത്തിന് വളരെ ചെറുപ്പമുള്ള മനസ്സാണ്. ടെക്നോളജി, കാർ ​ഗെയിം, തുടങ്ങി പുതിയ കാര്യങ്ങളെ പറ്റി അറിയുന്നയാളാണെന്നും നടി പറഞ്ഞു.

  Also Read: ആണുങ്ങള്‍ക്ക് പക്ഷേ പൊന്നിയില്‍ സെല്‍വന്‍ ഇഷ്ടമാവില്ല! പെണ്ണുങ്ങള്‍ക്ക് ചുറ്റും കറങ്ങുന്ന രാജാക്കന്മാരുടെ കഥ

  'മോഹൻലാൽ എല്ലാവരെയും ഒരുപോലെ കാണുന്ന ആളാണ്. ലൈറ്റ് ബോയിയോടും പ്രൊഡ്യൂസറോടും എല്ലാം സംസാരിക്കുന്നത് ഒരു പോലെ ആണ്. സമൂഹ മാധ്യമങ്ങളിൽ നിന്നുള്ള രസകരമായ ഫാൻ മൊമന്റുകളെ പറ്റിയും പൂനം സംസാരിച്ചു. നിരവധി പ്രൊപ്പോസലുകൾ ഒരു ദിവസം വരും. മാം നിങ്ങൾ ​ഗ്ലാമറസ് റോളുകൾ ചെയ്തോളൂ കുഴപ്പമില്ല ഞാനും അമ്മയും അഡ്ജസ്റ്റ് ചെയ്തോളും എന്ന് പറയും. ക്യൂട്ട് ആയി വന്ന മെസേജ് ഒരു ഏഴാം ക്ലാസുകാരന്റേതാണ്. തിരുവനന്തപുരത്ത് നിന്ന്'

  Also Read: വാപ്പച്ചി ഡബിള്‍ റോള്‍ ചെയ്യാനുള്ള പ്ലാനിലാ! മമ്മൂട്ടിയോടുള്ള മുകേഷിന്റെ ചോദ്യത്തിന് ദുല്‍ഖറിന്റെ മറുപടി

  'മാം എനിക്ക് നിങ്ങളെ വിവാഹം കഴിക്കണം. എനിക്കറിയാം പ്രായ വ്യത്യാസം ഉണ്ടെന്ന്. പക്ഷെ ഇപ്പോൾ പ്രായം കുറഞ്ഞ ഭർത്താവുള്ളത് ഫാഷനാണ്. ഇപ്പോൾ എന്റെ കൈയിൽ പണമില്ല. പണം സമ്പാദിച്ച ശേഷം നിങ്ങളെ നന്നായി നോക്കും എന്ന് പറഞ്ഞു' തനിക്ക് ലഭിച്ച വളരെ നല്ല പ്രൊപ്പസലാണ് ആ ഏഴാം ക്ലാസുകാരന്റേതെന്നും പൂനം ബജ്വ ചിരിച്ചു കൊണ്ട് പറഞ്ഞു.

  Read more about: poonam bajwa
  English summary
  actress poonam bajwa shares funny and cute fan moments from social media
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X