»   » മമ്മൂട്ടിയുടെ വര്‍ഷം സിനിമയോട് പ്രത്യേക സ്‌നേഹം ഞങ്ങള്‍ക്കുണ്ട്

മമ്മൂട്ടിയുടെ വര്‍ഷം സിനിമയോട് പ്രത്യേക സ്‌നേഹം ഞങ്ങള്‍ക്കുണ്ട്

Posted By: Sanviya
Subscribe to Filmibeat Malayalam

വിവാഹത്തിന് ശേഷം സിനിമയിലേക്ക് തിരിച്ചു വരുമെന്ന് നടി സരയൂ. തന്നെയും തന്റെ പ്രൊഫഷനും നന്നായി അറിയാവുന്ന ആളാണ് സനല്‍. അതുക്കൊണ്ട് തന്നെ വിവാഹം തന്റെ കരിയറിനെ ബാധിക്കുന്നില്ലെന്നും നടി വ്യക്തമാക്കി. വിവാഹം കഴിഞ്ഞ് ചെറിയ ഇടവേള പോലും എടുക്കാന്‍ സമയമുണ്ടാകില്ല. ഒരുപാട് ഓഫറുകള്‍ ഇപ്പോള്‍ തന്നെ നേടി വരുന്നുണ്ടെന്നും നടി സരയൂ പറയുന്നു.

അസോസയേറ്റ് ഡയറക്ടര്‍ സനല്‍ കുമാറാണ് സരയൂവിനെ വിവാഹം കഴിക്കുന്നത്. നവംബറിലാണ് വിവാഹം. ഏറെ നാളത്തെ പ്രണയത്തിന് ശേഷം ഇരുവരുടെയും വീട്ടുകാര്‍ തമ്മില്‍ തീരുമാനിച്ച് ഉറപ്പിച്ചാണ് വിവാഹം നടക്കാന്‍ പോകുന്നത്. തുടര്‍ന്ന് വായിക്കൂ..

മമ്മൂട്ടിയുടെ വര്‍ഷം സിനിമയോട് പ്രത്യേക സ്‌നേഹം ഞങ്ങള്‍ക്കുണ്ട്

സനല്‍ സംവിധാനം ചെയ്യുന്ന ഒരു ഷോട്ട് ഫിലിമില്‍ അഭിനയിച്ചിരുന്നു. ഫിലിമിന്റെ ലൊക്കേഷനില്‍ വച്ചാണ് ഞങ്ങള്‍ ആദ്യമായി കാണുന്നതും പരിചയപ്പെടുന്നതും. പിന്നീട് നല്ല സുഹൃത്തുക്കളായി.

മമ്മൂട്ടിയുടെ വര്‍ഷം സിനിമയോട് പ്രത്യേക സ്‌നേഹം ഞങ്ങള്‍ക്കുണ്ട്

മമ്മൂട്ടിയുടെ വര്‍ഷം ചിത്രത്തിന്റെ അസിസ്റ്റന്റ് ഡയറക്ടറായിരുന്നു സനല്‍. ഞാന്‍ ചിത്രത്തിലൊരു ചെറിയ റോള്‍ ചെയ്തിരുന്നു. അവിടെ വച്ചാണ് ഞങ്ങളുടെ സൗഹൃദം പ്രണയമായി മാറിയത്. സരയൂ പറയുന്നു. മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് സരയൂ തന്റെ പ്രണയവും വിവാഹ വിശേഷങ്ങള്‍ പങ്ക് വച്ചത്.

മമ്മൂട്ടിയുടെ വര്‍ഷം സിനിമയോട് പ്രത്യേക സ്‌നേഹം ഞങ്ങള്‍ക്കുണ്ട്

വര്‍ഷത്തില്‍ മാത്രമേ ഞങ്ങള്‍ ഒരുമിച്ച് പ്രവര്‍ത്തിച്ചിട്ടുള്ളൂ. അതുക്കൊണ്ട് തന്നെ വര്‍ഷം സിനിമയോട് ഒരു പ്രത്യേക ഫീല്‍ ഉണ്ടെന്ന് സരയൂ പറയുന്നു.

മമ്മൂട്ടിയുടെ വര്‍ഷം സിനിമയോട് പ്രത്യേക സ്‌നേഹം ഞങ്ങള്‍ക്കുണ്ട്

സുഹൃത്തുക്കളായിരുന്നതിനാല്‍ പരസ്പരം ഞങ്ങള്‍ക്ക് അറിയാം. വളരെ പോസീറ്റീവാണ് ആള്‍.

മമ്മൂട്ടിയുടെ വര്‍ഷം സിനിമയോട് പ്രത്യേക സ്‌നേഹം ഞങ്ങള്‍ക്കുണ്ട്

കുറച്ച് നാള്‍ വ്യക്തിപരമായ തിരക്കിലാണ്. ഇനി ജൂണ്‍ മുതല്‍ സിനിമയില്‍ സജീവമാകും.

English summary
Actress Sarayu about her film career.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam