»   » തന്നെ ആരും മാനഭംഗപ്പെടുത്തിയിട്ടില്ലെന്ന് തമന്ന

തന്നെ ആരും മാനഭംഗപ്പെടുത്തിയിട്ടില്ലെന്ന് തമന്ന

Posted By:
Subscribe to Filmibeat Malayalam

ബ്രഹ്മാണ്ഡ ചിത്രം ബാഹുബലിയിലെ അവന്തികയെ ആരും മാനഭംഗപ്പെടുത്തിയിട്ടില്ലെന്ന് തെന്നിന്ത്യന്‍ സുന്ദരി തമന്ന. ബോക്‌സോഫീസിലെ ചരിത്രത്തില്‍ ഇടംപിടിച്ച ബാഹുബലിയിലെ തമന്നയുടെയും പ്രഭാസിന്റെയും ഗാനരംഗം ഏറെ ചര്‍ച്ച ചെയ്യപ്പെട്ട ഒന്നായിരുന്നു.

അശ്ലീല രംഗങ്ങളിലൂടെയാണ് ഗാനം അവതരിപ്പിച്ചതെന്ന ആരോപണങ്ങളായിരുന്നു നിലനിന്നിരുന്നത്. ഒരു സ്ത്രീയെ മാനഭംഗം ചെയ്യുന്നതിന് തുല്യമാണ് ആ ഗാനരംഗങ്ങള്‍ എന്നായിരുന്നു വിമര്‍ശനങ്ങള്‍. ഇതിനെതിരെയാണ് തമന്ന പ്രതികരിച്ചിരിക്കുന്നത്. എല്ലാവര്‍ക്കും അഭിപ്രായ സ്വാതന്ത്ര്യമുണ്ട്, അതുകൊണ്ടുതന്നെ നിരൂപകരുടെ അഭിപ്രായത്തെ കണ്ടില്ലെന്നു വെക്കുന്നില്ല.

tamanna

എന്നാല്‍, സിനിമ ഒരു എന്റര്‍ടെയ്‌മെന്റ് മാത്രമാണ്. ബാഹുബലിയില്‍ സ്ത്രീകളെ അതിമനോഹരമായിട്ടാണ് ചിത്രീകരിച്ചിരിക്കുന്നതെന്നും താരം പറഞ്ഞു. സിനിമ രസകരമായി എടുക്കണം. വിശകലനം ചെയ്യുമ്പോഴാണ് തര്‍ക്കങ്ങള്‍ ഉണ്ടാകുന്നതെന്നും തമന്ന പറഞ്ഞു.

സിനിമയെ ചൂഴ്ന്ന് പരിശോധിക്കേണ്ട ആവശ്യമില്ല. ആ ഗാനരംഗങ്ങളില്‍ തെറ്റായിട്ടൊന്നുമില്ല. അങ്ങനെ ചിന്തിക്കുന്നവരുടെ മനസ്സിനാണ് കുഴപ്പമെന്നും തമന്ന ഒരു മാധ്യമ അഭിമുഖത്തില്‍ പറഞ്ഞു.

English summary
SS Rajamouli’s Baahubali received huge applause from the audiences as well as critics. But, this movie was caught in a controversy titled ‘The Rape of Avanthika’.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam