»   » കാണാന്‍ സുന്ദരനാണെങ്കിലും സ്വഭാവം അലവലാതിയാണെങ്കില്‍ തീര്‍ന്നില്ലേ, അഹാന ആരെ കുറിച്ചാണ് പറയുന്നത്?

കാണാന്‍ സുന്ദരനാണെങ്കിലും സ്വഭാവം അലവലാതിയാണെങ്കില്‍ തീര്‍ന്നില്ലേ, അഹാന ആരെ കുറിച്ചാണ് പറയുന്നത്?

By: Rohini
Subscribe to Filmibeat Malayalam

ആരെ കുറിച്ചുമല്ല, തന്റെ പ്രണയ സങ്കല്‍പങ്ങളെ കുറിച്ച് സംസാരിക്കുകയായിരുന്നു അഹാന. അഹാന കൃഷ്ണയെ പ്രണയിക്കാന്‍ ആഗ്രഹിക്കുന്നവരും അഹാനയുടെ പ്രണയ കഥകളെ കുറിച്ച് എഴുതാനിരിക്കുന്നവരും നടിയുടെ പ്രണയ സങ്കല്‍പത്തെ കുറിച്ച് കൂടെ അറിഞ്ഞേക്കൂ.

ദുല്‍ഖറിനൊപ്പം സിനിമ പ്രതീക്ഷിക്കാമോ എന്ന് ചോദിച്ചപ്പോള്‍ അഹാന കൃഷ്ണകുമാറിന്റെ മറുപടി, അത് കലക്കി!

വനിതയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് പ്രണയത്തെ കുറിച്ചുള്ള തന്റെ കാഴ്ചപ്പാടുകളെ കുറിച്ചും പ്രണയത്തെ കുറിച്ചും സംസാരിച്ചത്. ഇരുപത്തിയൊന്ന് വയസ്സിനിടെ ചില പ്രണയങ്ങള്‍ ഉണ്ടായിട്ടുണ്ട് എന്നും അഹാന വെളിപ്പെടുത്തുകയുണ്ടായി.

പ്രണയമുണ്ടായിട്ടുണ്ട്.. ഇപ്പോഴില്ല

ചെറിയ ചില പ്രണയങ്ങള്‍ ഉണ്ടായിട്ടുണ്ട്. എനിക്ക് ഇപ്പോള്‍ ഇരുപത്തിയൊന്ന് വയസ്സ് ആയിട്ടല്ലേ ഉള്ളൂ. ഇപ്പോള്‍ കരിയറിലാണ് ശ്രദ്ധിക്കുന്നത്. സിനിമ മാത്രമേ മനസ്സിലുള്ളൂ..

സിനിമയില്‍ പ്രണയിക്കാം

സിനിമയെയാണ് ഇപ്പോള്‍ പ്രണയിക്കുന്നത്. പിന്നെ സിനിമയില്‍ എത്ര വേണമെങ്കിലും പ്രണയിക്കാമല്ലോ.. ബൈക്കില്‍ പോകാം എന്നാണ് അഹാന പറയുന്നത്.

പ്രണയിക്കാന്‍ നിബന്ധന

ലവ്, അറേഞ്ച് എന്തായാലും കുഴപ്പമില്ല. എന്നെ പോലെ നല്ല സ്വഭാവമുള്ള ആളായിരിക്കണമെന്നേയുള്ളൂ. നല്ല പയ്യന്‍ എന്നാല്‍ വ്യക്തിത്വവും സത്യസന്ധതയുമുള്ള ആള്‍. സുന്ദരനാണെങ്കിലും സ്വഭാവത്തില്‍ അലവലാതിയാണെങ്കില്‍ തീര്‍ന്നില്ലേ എന്നാണ് അഹാന ചോദിക്കുന്നത്.

സ്റ്റീവ് ലോപ്പസില്‍ തുടക്കം

രാജീവ് രവി സംവിധാനം ചെയ്ത ഞാന്‍ സ്റ്റീവ് ലോപ്പസ് എന്ന ചിത്രത്തിലൂടെയാണ് നടന്‍ കൃഷ്ണകുമാറിന്റെ മകള്‍ അഹാന കൃഷ്ണ സിനിമാ ലോകത്ത് എത്തിയത്. വ്യത്യസ്തമൊരു പ്രണയ കഥ പറഞ്ഞ ചിത്രത്തില്‍ ഫാസിലിന്റെ മകന്‍ ഫര്‍ഹാനാണ് നായകനായി എത്തിയത്.

നീണ്ട ഇടവേള

2014 ല്‍ പുറത്തിറങ്ങിയ ഞാന്‍ സ്റ്റീവ് ലോപ്പസിന് ശേഷം അഹാന സിനിമയില്‍ നിന്നും നീണ്ട ഒരിടവേളയെടുത്തു. കോളേജ് ജീവിതം ആസ്വദിയ്ക്കുകയായിരുന്നു എന്നാണ് അഹാന പറഞ്ഞത്. ചില പ്രൊജക്ടുകള്‍ വന്നെങ്കിലും ഏറ്റെടുക്കണം എന്ന് തോന്നിയില്ലത്രെ.

ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള

മൂന്ന് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം അഹാന വീണ്ടും മടങ്ങിയെത്തിയിരിയ്ക്കുകയാണ്. നിവിന്‍ പോളിയെ നായകനാക്കി അല്‍ത്താഫ് സംവിധാനം ചെയ്ത ചിത്രത്തല്‍ വളരെ പ്രാധാന്യമായ കഥാപാത്രത്തെ തന്നെയാണ് അഹാന അവതരിപ്പിച്ചിരിയ്ക്കുന്നത്.

English summary
Ahaana Krishna about Love
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam