»   » മോഹന്‍ലാലിനെക്കാള്‍ ചെറുപ്പമാ, അപ്പോള്‍ കുഴപ്പമില്ല; അലന്‍സിയറിനോട് മമ്മൂട്ടി പറഞ്ഞത്

മോഹന്‍ലാലിനെക്കാള്‍ ചെറുപ്പമാ, അപ്പോള്‍ കുഴപ്പമില്ല; അലന്‍സിയറിനോട് മമ്മൂട്ടി പറഞ്ഞത്

Posted By: Rohini
Subscribe to Filmibeat Malayalam

മമ്മൂട്ടിയുടെ സിനിമയിലേക്ക് വിളിച്ചപ്പോള്‍ 'എന്റമ്മോ ഞാനില്ല' എന്ന് പറഞ്ഞ ആളാണ് അലന്‍സിയര്‍ ലെ ലോപ്പസ്. എന്നാല്‍ മമ്മൂട്ടിയാണ് തന്നെ ആ ചിത്രത്തിലേക്ക് നിര്‍ദ്ദേശിച്ചത് എന്നറിഞ്ഞപ്പോള്‍ പേടി മാറി. കസബ എന്ന ചിത്രത്തില്‍ മമ്മൂട്ടിയ്‌ക്കൊപ്പം അഭിനയിച്ചു. തോപ്പില്‍ ജോപ്പന്‍ എന്ന ചിത്രത്തിന്റെ ഷൂട്ടിങ് പുരോഗമിയ്ക്കുന്നു.

ആര്‍ട്ടിസ്റ്റ് ബേബി ഇപ്പോള്‍ മമ്മൂട്ടിക്കൊപ്പമാണ്, ഇനി മോഹന്‍ലാലിനൊപ്പം ആകും

മമ്മൂട്ടി വളരെ പരുക്കനായ ആളാണെന്നാണ് പൊതുവെയുള്ള സംസാരം. എന്നാല്‍ ഒരിക്കലും തനിക്ക് അങ്ങനെ അനുഭവപ്പെട്ടിട്ടില്ല. ഒരുപാട് തമാശകള്‍ പറയുന്ന നല്ല ഹ്യൂമര്‍ സെന്‍സുള്ള ആളാണ് മമ്മൂട്ടി എന്ന് അലന്‍സിയര്‍ പറയുന്നു. സെറ്റില്‍ വച്ചുണ്ടായ ചില രസകരമായ സംഭവങ്ങളെ കുറിച്ച് അലന്‍സിയര്‍ പറയുന്നത് വായിക്കാം

പറഞ്ഞു കേട്ട കഥയിലെ ആളെയല്ല ഞാന്‍ കണ്ടത്

മമ്മൂട്ടി ചിത്രത്തിലേക്ക് വിളിച്ചപ്പോള്‍ ആദ്യം പേടിയുണ്ടായിരുന്നു. എന്നാല്‍ അദ്ദേഹമാണ് എന്റെ പേര് നിര്‍ദ്ദേശിച്ചത് എന്നറിഞ്ഞപ്പോള്‍ അത് മാറി. പറഞ്ഞു കേട്ട കഥയിലെ ആളെയല്ല ഞാന്‍ സെറ്റില്‍ കണ്ടത്. അടുത്തു പോയി പരിചയപ്പെട്ടു, സൗഹൃദത്തിലായി. കൂടെ അഭിനയിക്കുന്ന ആളോടുള്ള അദ്ദേഹത്തിന്റെ കെയറും ഉത്തരവാദിത്വവും അത്ഭുതപ്പെടുത്തി.

മമ്മൂട്ടി ചേട്ടനെ പോലെയോ...

സെറ്റില്‍ ഒരു ചേട്ടനെ പോലെയാണ് മമ്മൂട്ടി നമ്മളെ സ്വീകരിക്കുന്നത്. അപ്പോഴാണ് കസബയുടെ സെറ്റിലെ ഒരു രസകരമായ അനുഭവം അലന്‍സിയര്‍ പറഞ്ഞത്. ചിത്രത്തില്‍ അലന്‍സിയറിനെ നോക്കി മമ്മൂട്ടി പറയുന്ന ഒരു ഡയലോഗുണ്ട്, ' എന്റെ അച്ഛന്റെ പ്രായമുണ്ട്, അല്ലെങ്കില്‍ തന്നെ ഞാനിപ്പോ എന്ത് ചെയ്‌തേനെ' എന്ന്. ആ രംഗം ചിത്രീകരിച്ച് കഴിഞ്ഞപ്പോള്‍ മമ്മൂട്ടി അലന്‍സിയറിന്റെ അടുത്ത് വന്ന് ചോദിച്ചത്രെ, ' ശരിക്കും അത്രയൊക്കെ ഉണ്ടോ?'

വളരെ സരസനായ മനുഷ്യനാണ് മമ്മൂട്ടി

വളരെ സരസനായ മനുഷ്യനാണ് മമ്മൂട്ടി. നമ്മളൊക്കെ പറഞ്ഞ് അദ്ദേഹത്തെ ഒരു ഭീകരനായി ചിത്രീകരിച്ചു വച്ചിരിക്കുകയാണ്. ഇത്രയും കരുണയും വലിയ സൗഹൃദവുമുള്ള, സെന്‍സ് ഓഫ് ഹ്യൂമറുള്ള മനുഷ്യനെ ഞാന്‍ കണ്ടിട്ടില്ല

ലാലിനെക്കാള്‍ ചെറുപ്പമാ, അപ്പോള്‍ കുഴപ്പമില്ല

തോപ്പില്‍ ജോപ്പനില്‍ ഒരു രംഗമുണ്ട്. കബടി കളിക്കുന്നതിനിടെ മമ്മൂട്ടി എന്നെ വലിച്ചിടും. ഞാന്‍ തെറിച്ചു വീഴണം. റിഹേഴ്‌സല്‍ എടുത്തുകഴിഞ്ഞപ്പോള്‍ സംവിധായകന്‍ പറഞ്ഞു അത് വേണ്ട എന്ന്. അപ്പോള്‍ മമ്മൂട്ടി പറഞ്ഞു, കുഴപ്പമില്ല നന്നായിട്ടുണ്ട്. എന്നിട്ട് എന്റെ അരികില്‍ വന്ന് ചോദിച്ചു, 'എത്ര വയസ്സുണ്ട്?'. അല്പം ബഹുമാനം കിട്ടുമല്ലോ എന്ന് കരുതി ഞാന്‍ പറഞ്ഞു, 53. 'അപ്പോ കുഴപ്പമില്ല ലാലിനെക്കാള്‍ ചെറുപ്പമാ, ചെയ്‌തോളൂ'. അത് കേട്ടപ്പോള്‍ ഞാന്‍ ദയനീയമായി ഒന്ന് നോക്കി. അപ്പോള്‍ മമ്മൂട്ടി പറയുകാ, 'ഇങ്ങനെയാ ഓരോന്ന് പഠിക്കുന്നത്' എന്ന്

ഫില്‍മിബീറ്റിലേക്ക് നിങ്ങള്‍ക്കും വാര്‍ത്തകളയക്കാം

ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വായനക്കാരുള്ള മൂവി പോര്‍ട്ടലായ ഫില്‍മി ബീറ്റിലേക്ക് നിങ്ങള്‍ക്കും വാര്‍ത്തകള്‍ അയയ്ക്കാം. സിനിമ, ടെലിവിഷന്‍, ഷോര്‍ട്ട് ഫിലിം മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. വാര്‍ത്തകളും ഫോട്ടോകളും വീഡിയോകളും oim@oneindia.co.in എന്ന വിലാസത്തിലാണ് അയയ്‌ക്കേണ്ടത്. ഉചിതമായത് പ്രസിദ്ധീകരിക്കും. ഇമെയില്‍ വിലാസം, ഫോണ്‍ നന്പര്‍ എന്നിവ രേഖപ്പെടുത്താന്‍ മറക്കരുത്

English summary
Alancier telling about the working experience with Mammootty

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam