»   » അരങ്ങേറ്റം മോഹന്‍ലാല്‍ ചിത്രത്തിലൂടെ!!! പക്ഷെ പ്രിയ മലയാള നടന്‍ മോഹന്‍ലാല്‍ അല്ല???

അരങ്ങേറ്റം മോഹന്‍ലാല്‍ ചിത്രത്തിലൂടെ!!! പക്ഷെ പ്രിയ മലയാള നടന്‍ മോഹന്‍ലാല്‍ അല്ല???

Posted By: Karthi
Subscribe to Filmibeat Malayalam

അന്യഭാഷ നടന്മാര്‍ നിരവധി മലയാളത്തില്‍ അരങ്ങേറ്റം കുറിച്ചിട്ടുണ്ട്. മോഹന്‍ലാല്‍ ചിത്രങ്ങളിലൂടെ മലയാളത്തിലേക്ക് അരങ്ങേറ്റം കുറിച്ച നിരവധി നടന്മാരുണ്ട്. എല്ലാവരേയും ആകര്‍ഷിച്ച് പ്രധാന ഘടകം മോഹന്‍ലാല്‍ എന്ന നടനായിരുന്നു. 

തെലുങ്കില്‍ നിന്നും മെഴിമാറ്റ ചിത്രത്തങ്ങളിലൂടെ മലയാളികളുടെ പ്രിയങ്കരനായി മാറിയ അല്ലു അര്‍ജുന്റെ സഹോദരന്‍ അല്ലു സിരീഷ് മലയാളത്തിലേക്ക് അരങ്ങേറ്റം കുറിക്കുകയാണ്.  അതും ഒരു മോഹന്‍ലാല്‍ ചിത്രത്തിലൂടെ. എന്നാല്‍ അല്ലു സിരീഷിന് ഏറ്റവും പ്രിയപ്പെട്ട മലയാള നടന്‍ മോഹന്‍ലാലല്ലെന്ന് അദ്ദേഹം വെളിപ്പെടുത്തി. 

മഹോന്‍ലാലിനെ നായകനാക്കി മേജര്‍ രവി സംവിധാനം ചെയ്യുന്ന 1971 ബിയോണ്ട് ബോര്‍ഡേഴ്‌സ് എന്ന ചിത്രത്തിലൂടെയാണ് അല്ലു സിരീഷ് മലയാളത്തിലേക്ക് അരങ്ങേറിയത്. അരങ്ങേറ്റ ചിത്രം തന്നെ മലയാളത്തിലെ സൂപ്പര്‍ താരത്തിന്റെ ചിത്രത്തിനൊപ്പം ആയതിലുള്ള സന്തോഷത്തിലാണ് അല്ലു.

അരങ്ങേറ്റം മോഹന്‍ലാല്‍ ഏതൊരു യുവനടനും ആഗ്രഹിക്കുന്നതുപോലെ മലയാള ചിത്രത്തിലൂടെ ആണെങ്കിലും അല്ലു സിരിഷീന്റെ പ്രിയതാരം യുവനടന്‍ നിവിന്‍ പോളിയാണ്. നിവിന്‍ കഴിവുള്ള മികച്ചൊരു നടനാണെന്നാണ് അല്ലുവിന്റെ നീരിക്ഷണം.

ബാംഗ്ലൂര്‍ ഡേയ്‌സ് കണ്ട അല്ലുവിന് ചിത്രം ഇഷ്ടപ്പെട്ടു അതിനേക്കാള്‍ ഇഷ്ടപ്പെട്ടത് നിവിന്‍ പോളിയെ ആയിരിന്നു. ഇക്കാര്യം വ്യക്തമാക്കി അല്ലു ട്വീറ്റ് ചെയ്തിരുന്നു. ട്വീറ്റ് വൈറലാകുകയും ചെയ്തു. നിവിന്‍ പോളി ചിത്രങ്ങള്‍ കാണാറുള്ള അല്ലുവിന് പ്രേമവും ഏറെ ഇഷ്ടപ്പെട്ട ചിത്രമാണ്.

വളരെ ലളിതമായ ചിത്രീകരണ ശൈലി, അതാണ് പ്രേമത്തേക്കുറിച്ച് അല്ലുവിന് ആദ്യം പറയനുള്ളത്. പ്രണയ ചിത്രങ്ങളോടും അത്തരം കഥാപാത്രങ്ങളോടും ഏറെ താല്പര്യമുള്ള നടനാണ് അല്ലു സിരീഷ്. പ്രേമം തെലുങ്കിലേക്ക് മൊഴിമാറ്റി എത്തിയിരുന്നു.

മലയാളത്തില്‍ നല്ല കഥാപാത്രങ്ങള്‍ ചെയ്യാനാഗ്രഹിക്കുന്ന അല്ലു സിരീഷിന് നിവിന്‍ പോളിക്കൊപ്പം അഭിനയിക്കാന്‍ അവസരം ലഭിച്ചാല്‍ പിന്നെ മറ്റൊന്നും ആലോചിക്കില്ല. 200 ശതമാനം ആ ചിത്രം താന്‍ ചെയ്യുമെന്ന് ഫിലിമി ബീറ്റിനോട് അല്ലു സിരീഷ് പറഞ്ഞു.

നിവിന്‍ കഴിഞ്ഞാല്‍ പിന്നെ അല്ലു സിരീഷിന്റെ ഇഷ്ട താരം ദുല്‍ഖര്‍ സല്‍മാനാണ്. ദുല്‍ഖര്‍ സല്‍മാന്റെ ഓകെ കണ്‍മണി, വായ് മൂടി പേസുവോം, എബിസിഡി, ഉസ്താദ് ഹോട്ടല്‍ എന്നിവ അല്ലുവിന്റെ പ്രിയ ദുല്‍ഖര്‍ ചിത്രങ്ങളാണ്. അടുത്ത കാലത്തായി മലയാള ചിത്രങ്ങള്‍ ഹൈദ്രബാദിലും റിലീസ് ചെയ്യാന്‍ തുടങ്ങിയിട്ടുണ്ടെന്നും അല്ലു സിരീഷ് പറഞ്ഞു.

തെലുങ്കിലെ സിനിമാ കുടുംബത്തില്‍ നിന്നുമാണ് അല്ലു സിരീഷ് സിനിമയിലെത്തുന്നത്. അച്ഛന്‍ അല്ലു അരവിന്ദ് തെലുങ്ക് സിനിമാ ലോകത്തെ വലിയ നിര്‍മാതാവ്. സഹോദരന്‍ തെലുങ്ക് സൂപ്പര്‍ സ്റ്റാര്‍ അല്ലു അര്‍ജുന്‍. അമ്മാവന്‍ മെഗാസ്റ്റാര്‍ ചിരഞ്ജീവി. കസിനായ റാം ചരണ്‍ തേജയും അല്ലു അര്‍ജുനേപ്പോലെ മറ്റൊരു സൂപ്പര്‍ സ്റ്റാര്‍.

English summary
In Malayalam cinema, other than Mohanlal Allu Sirish like Nivin Pauly a lot. He saw Nivin's Neram, Bangalore Days and Premam. He also like Dulqar Salman.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam