»   » എനിക്കിനി കരയണ്ട.. ഞാന്‍ ഇനി കരഞ്ഞാല്‍ സംഭവിക്കുന്നത്...; അമൃത സുരേഷ് പറയുന്നു

എനിക്കിനി കരയണ്ട.. ഞാന്‍ ഇനി കരഞ്ഞാല്‍ സംഭവിക്കുന്നത്...; അമൃത സുരേഷ് പറയുന്നു

Posted By: Rohini
Subscribe to Filmibeat Malayalam

മലയാള സിനിമയിലെ വിവാഹ മോചനങ്ങളുടെ കുത്തൊഴുക്കിലായിരുന്നു നടന്‍ ബാലയുടെയും ഗായിക അമൃത സുരേഷിന്റെയും വിവാഹ മോചനം. വിവാഹ മോചനം സംഭവിച്ചു എന്ന് ബാല പറഞ്ഞപ്പോഴും അമൃത അത് നിഷേധിച്ചു. പറഞ്ഞ് തീര്‍ക്കാനുള്ള പ്രശ്‌നങ്ങള്‍ മാത്രമേ തങ്ങള്‍ക്കിടയിലുള്ളൂ എന്നാണ് അപ്പോഴും അമൃത പറഞ്ഞത്.

ഇനി ആരും കരയാതിരിക്കാന്‍ നെഞ്ചം വിങ്ങി അമൃത പാടുന്നു, സ്ത്രീകള്‍ക്ക് വേണ്ടി!!!

എന്നാല്‍ പിന്നീട് ഇരുവരും പരസ്പര സമ്മതത്തോടെ വിവാഹ മോചനത്തിന് ഹര്‍ജി നല്‍കുകി ഇപ്പോള്‍ വിവാഹ മോചനത്തിന്റെ ഹിയറിങ് നടന്നുകൊണ്ടിരിയ്ക്കുകയാണ്. വിവാഹ മോചനത്തെ കുറിച്ചും പിന്നീടുള്ള ജീവിതത്തെ കുറിച്ചും എഫ്ഡബ്ല്യുഡി മാഗസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കവെ അമൃത സുരേഷ് സംസാരിക്കുകകയുണ്ടായി.

മകള്‍ക്ക് വേണ്ടി

ഇപ്പോള്‍ ഞാന്‍ ജീവിയ്ക്കുന്നത് എന്റെ മകള്‍ക്ക് വേണ്ടിയാണ് എന്ന് അമൃത പറയുന്നു. എല്ലാ സങ്കടങ്ങളും മറക്കാനും, ആ അവസ്ഥയില്‍ നിന്ന് ഞാന്‍ പുറത്ത് വരാനും കാരണം എന്റെ കുഞ്ഞാണ് എന്ന് അമതൃ പറഞ്ഞു

ഇനി കരയില്ല

എനിക്കിനി കരയേണ്ട. ഞാന്‍ ഇനി കരയില്ല. ഇനിയും ഞാന്‍ കരഞ്ഞാല്‍ എന്റെ ചുറ്റുമുള്ളവരും, എന്നെ ആശ്രയിക്കുന്നവരും കരയും. ഞാന്‍ സങ്കടപ്പെട്ടാല്‍ എന്നെ സ്‌നേഹിക്കുന്നവരും സങ്കടപ്പെടും - അമൃത പറഞ്ഞു.

റിയാലിറ്റി ഷോയിലെ പ്രണയം

ഏഷ്യനെറ്റിലെ ഐഡിയ സ്റ്റാര്‍ സിംഗര്‍ എന്ന ഷോയില്‍ വച്ചാണ് അമൃതയും ബാലയും കണ്ടുമുട്ടിയതും പരിചയപ്പെട്ടതും പ്രണയത്തിലായതും. റിയാലിറ്റി ഷോയിലെ മത്സരാര്‍ത്ഥിയായിരുന്നു അമൃത. ഷോയില്‍ സ്‌പെഷ്യല്‍ ഗസ്റ്റായി വന്ന ബാലയുമായി പ്രണയത്തിലായി.

വിവാഹം

2010 ലാണ് അമതൃതയും ബാലയും വിവാഹിതരായത്. രണ്ട് സിനിമാ ലോകത്തിലുള്ള പ്രമുഖ താരങ്ങളെല്ലാം പങ്കെടുത്ത ആഘോഷ വിവാഹമായിരുന്നു അത്. എറണാകുളത്ത് വച്ചാണ് വിവാഹം നടന്നത്.

പ്രണയ കാലം

പിന്നീട് അമൃതയുടെയും ബാലയുടെയും പ്രണയ നാളുകളായിരുന്നു. ആഘോഷ ദിവസങ്ങളില്‍ താരദമ്പതികള്‍ ചാനലുകളില്‍ തങ്ങളുടെ പ്രണയം പങ്കുവച്ചുകൊണ്ട് എത്തി. 2012 ല്‍ ഇരുവര്‍ക്കുമിടയിലേക്ക് അവന്തിക കൂടെ വന്നതോടെ ജീവിതം കൂടുതല്‍ സുന്ദരമായി.

വിവാഹ മോചനം

മറ്റെല്ലാ വിവാഹ മോചനങ്ങളെയും പോലെ അമൃതയുടെയും ബാലയുടെയും വിവാഹ മോചനവും ആരാധകരെ ഞെട്ടിച്ചു. കാരണം ഇതുവരെ താരങ്ങള്‍ പുറത്ത് വിട്ടിട്ടില്ല. മകളെ തന്നില്‍ നിന്ന് അകറ്റുന്നു എന്നാണ് ബാല പറയുന്നത്. വിവാഹ മോചന കേസില്‍ ഹിയറിങ് നടന്നുകൊണ്ടരിക്കുകയാണിപ്പോള്‍.

English summary
Amrutha Suresh talking about her life, and how she managed to overcome her weakness and come back stronger than ever!

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam