»   » അങ്കമാലി ഡയറീസിലെ ഈ സുന്ദരിയെ ഓര്‍മ്മയുണ്ടോ? പെപ്പയുടെ കാമുകിയായിരുന്ന ആ സഖിയാണ് ഈ ബിന്നി!

അങ്കമാലി ഡയറീസിലെ ഈ സുന്ദരിയെ ഓര്‍മ്മയുണ്ടോ? പെപ്പയുടെ കാമുകിയായിരുന്ന ആ സഖിയാണ് ഈ ബിന്നി!

Posted By:
Subscribe to Filmibeat Malayalam

പുതുമുഖങ്ങള്‍ക്ക് പ്രധാന്യം കൊടുത്ത് ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത അങ്കമാലി ഡയറീസ് സമ്മാനിച്ചത് ഒരുപാട് മികച്ച താരങ്ങളെയായിരുന്നു. സിനിമ ഹിറ്റായതിനൊപ്പംട ചിത്രത്തിലെ താരങ്ങളും ശ്രദ്ധിക്കപ്പെട്ടിരുന്നു. അക്കൂട്ടത്തില്‍ ഒരു സുന്ദരി കൂടി ഉണ്ടായിരുന്നു. ബിന്നി റിങ്കി ബെഞ്ചമിന്‍. പേര് കേട്ടാല്‍ പെട്ടെന്ന് മനസിലായില്ലെങ്കില്‍ ബിന്നി അവതരിപ്പിച്ച കഥാപാത്രം എല്ലാവര്‍ക്കും പരിചിതമായിരിക്കും.

ജയറാമിനെ ജനപ്രിയനാക്കിയത് കുടുംബ ചിത്രങ്ങളായിരുന്നു! അവസാനമിറങ്ങിയ ഈ സിനിമകളുടെ അവസ്ഥ അറിയാമോ?

binny-rinky-benjamin

ചിത്രത്തിലെ നായകനായ പെപ്പയുടെ കാമുകിയായി വരുന്ന സഖിയെ അവതരിപ്പിച്ചത് ബിന്നിയായിരുന്നു. കോട്ടയം സ്വദേശിയായ ബിന്നിയുടെ ആദ്യ ചിത്രമായിരുന്നു അങ്കമാലി ഡയറീസ്. ആദ്യ സിനിമയിലൂടെ തന്നെ ശ്രദ്ധിക്കപ്പെടുന്ന വേഷം ചെയ്യാന്‍ ബിന്നിയ്ക്ക് കഴിഞ്ഞിരുന്നു. സിനിമയുടെ ഓഡീഷന്‍ വഴിയാണ് ബിന്നി അങ്കമാലി ഡയറീസിന്റെ ഭാഗമാകുന്നത്.

കളിയാക്കലല്ല, ആക്ഷേപ ഹാസ്യമാണ്! സലീം കുമാറിന്റെ ദൈവമേ കൈതൊഴാം k.കുമാറാകണം ഓഡിയന്‍സ് റിവ്യൂ...

മഹാരാജാസ് കോളേജ്, കോയമ്പത്തൂര്‍ സി.എം. സ് കോളേജ് എന്നിവിടങ്ങളില്‍ നിന്നും പഠനം പൂര്‍ത്തിയാക്കിയ ബിന്നി നിലവില്‍ ഒരു സ്വകാര്യ കമ്പനിയില്‍ വര്‍ക്ക് ചെയ്യുകയാണ്. ബെഞ്ചമിന്‍, ഗ്രേസ് എന്നിവരാണ് മാതാപിതാക്കള്‍. സിനിമയ്ക്കു പുറമെ മോഡലിങ്ങിലൂടെ പരസ്യ ചിത്രങ്ങളിലും, ആല്‍ബങ്ങളിലും അഭിനയിക്കുന്ന ബിന്നി ഇടയ്ക്ക് ഫോട്ടോ ഷൂട്ടുകളിലൂടെയും സജീവമാവാറുണ്ട്.

binny-rinky-benjamin

താരപുത്രിയെ പുറത്താക്കി, ശേഷം ബ്രഹ്മാണ്ഡ ചിത്രം സംഘമിത്ര ഉപേക്ഷിക്കേണ്ടി വന്നോ? സത്യം ഇങ്ങനെയാണ്....

സിനിമയെ കുറിച്ച് വലിയ പ്രതീക്ഷകളൊന്നും ബിന്നിയ്ക്ക് പറയാനില്ലെങ്കിലും നല്ല കഥാപാത്രങ്ങള്‍ക്ക് വേണ്ടിയുള്ള കാത്തിരിപ്പിലാണ് ബിന്നിയിപ്പോള്‍. തനിക്ക് വലിയ നായക സങ്കല്‍പ്പങ്ങളൊന്നുമില്ലെന്നും ആരുടെ കൂടെയാണോ നല്ല വേഷം കിട്ടുക അവരോടൊപ്പം അഭിനയിക്കും. അല്ലാതെ വലിയ താരമോഹങ്ങളൊന്നുമില്ലെന്നാണ് നടി ഫില്‍മി ബീറ്റിനോട് പറയുന്നത്.

English summary
Angamaly Diaries frame Binny Rinky Benjamin's latest photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X