»   » 'എന്നെപ്പറ്റി പലതും അമ്മയോട് പറഞ്ഞു, അത് കേട്ട് നിർത്താതെ കരഞ്ഞിട്ടുണ്ട്'! ലിച്ചി തുറന്നു പറയുന്നു..

'എന്നെപ്പറ്റി പലതും അമ്മയോട് പറഞ്ഞു, അത് കേട്ട് നിർത്താതെ കരഞ്ഞിട്ടുണ്ട്'! ലിച്ചി തുറന്നു പറയുന്നു..

Posted By:
Subscribe to Filmibeat Malayalam

സിനിമയിൽ അഭിനയിക്കാൻ പോയപ്പോൾ തന്നെപ്പറ്റി ആളുകൾ അമ്മയോട് കുറ്റം പറഞ്ഞിട്ടുണ്ടെന്ന് ലിച്ചി. പക്ഷേ, ആദ്യ ചിത്രമായ അങ്കമാലി ഡയറീസ് സൂപ്പർ ഹിറ്റായതോടെ അന്ന് കുറ്റപ്പെടുത്തിയവരെല്ലാം അഭിപ്രായം മാറ്റിയെന്നും ലിച്ചി മനോരമ ന്യൂസിന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി.

അങ്കമാലി ഡയറീസിന് ശേഷം അന്ന രേഷ്മ രാജ് ലിച്ചിയെന്ന പേരിലാണ് അറിയപ്പെടുന്നത്. വെളിപാടിന്റെ പുസ്തകത്തിൽ മോഹൻലാലിന്റെ നായികയായെങ്കിലും അങ്കമാലിയിലെ ലിച്ചിയെന്നാണ് മിക്കവരും അന്നയെ വിളിക്കുന്നത്. മനോരമ ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് സിനിമയിൽ അഭിനയിക്കുന്നതിന് മുൻപുണ്ടായ അനുഭവങ്ങളെക്കുറിച്ച് ലിച്ചി തുറന്നു പറഞ്ഞത്.

അഭിനയിക്കാൻ പോണോ എന്ന് സംശയം...

ആദ്യം സിനിമയിൽ നിന്ന് ഓഫർ വന്നപ്പോൾ അഭിനയിക്കാൻ പോണോ എന്ന് സംശയം തോന്നിയിരുന്നു. പക്ഷേ, കുറേപേർ നല്ലൊരു കഥാപാത്രത്തിന് വേണ്ടി കഷ്ടപ്പെടുന്നുണ്ടെന്ന് മനസിലായപ്പോൾ അഭിനയിക്കാൻ തീരുമാനിച്ചു.

താനും ബോൾഡാണ്...

സ്വന്തമായി അധ്വാനിച്ച് കുടുംബം നോക്കുന്ന ഒരാളാണ് താനും. അങ്കമാലിയിലെ ലിച്ചിയെപ്പോലെ ബോൾഡായ പെൺകുട്ടി.

ലീവ് തന്നില്ല...

നഴ്സായി ജോലി ചെയ്യുന്നതിനിടെയാണ് അന്നയ്ക്ക് അങ്കമാലി ഡയറീസിൽ അഭിനയിക്കാൻ അവസരം ലഭിക്കുന്നത്. സിനിമയിൽ അഭിനയിക്കാൻ രണ്ടുമാസത്തെ ലീവ് ചോദിച്ചപ്പോൾ നൽകിയില്ലെന്നും അന്ന അഭിമുഖത്തിൽ പറഞ്ഞു. ഹോസ്പിറ്റൽ ഡയറക്ടറായ ഫാദരാണ് നീ ധൈര്യമായി പൊയ്ക്കോ, പോയി രക്ഷപ്പെട് എന്നുപറഞ്ഞ് ലീവ് തന്നത്.

തിരികെയെത്തിയപ്പോൾ...

അഭിനയമെല്ലാം കഴിഞ്ഞ് ഹോസ്പിറ്റലിൽ തിരികെയെത്തിയപ്പോൾ തന്നെ എമർജൻസി വിഭാഗത്തിൽ നിന്നും വാർഡിലേക്ക് മാറ്റിയിരുന്നു. അവിടെ ഒന്നും ചെയ്യാനില്ലാത്തതിനാൽ ജോലി രാജിവെയ്ക്കാൻ തീരുമാനിച്ചു. ആ തീരുമാനമറിഞ്ഞപ്പോൾ ഓപ്പറേഷൻ വാർഡിലേക്ക് മാറ്റി. പക്ഷേ, ശമ്പളം കുറഞ്ഞു. അവസാനം നഴ്സിങ് പണിയുമില്ല, അഭിനയിച്ച സിനിമ പുറത്തിറങ്ങിയതുമില്ല എന്ന സ്ഥിതിയായപ്പോൾ പലരും തന്നെ കളിയാക്കുന്ന അവസ്ഥയുമായി.

തുറന്ന് പറയും...

തെറ്റാണെന്ന് തോന്നിയാൽ തുറന്നു പറയും. നോ പറയേണ്ടിടത്ത് നോ പറയണം. സിനിമയിൽ മാത്രമല്ല, നഴ്സിങ് മേഖലയിലും പ്രശ്നങ്ങളുണ്ട്. പക്ഷേ, അനീതി കണ്ടാൽ സുപ്പീരിയറിനോട് പോലും ചോദിക്കാറുണ്ട്.

ജോളിയായിട്ട്....

എല്ലാകാര്യങ്ങളും ജോളിയായിട്ടേ എടുക്കാറുള്ളു. ചിലർ ചോദിക്കാറുണ്ട് ഇതെല്ലാം എങ്ങനെ ഇത്ര സിംപിളായി പറയുന്നുവെന്ന്. പിന്നെ താൻ ടെൻഷനടിച്ചിരിക്കണോ എന്ന് അവരോട് ചോദിക്കും.

അത് തന്റെ കടമയാണ്...

ശമ്പളവർദ്ധനവിന് വേണ്ടി നഴ്സുമാർ നടത്തിയ സമരത്തിൽ ഐക്യദാർഢ്യം പ്രകടിപ്പിച്ച് പങ്കെടുത്തിട്ടുണ്ട്. അത് തന്റെ കടമയാണെന്നും അന്ന മനോരമ ന്യൂസിന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി.

സ്കൂൾ കാലം...

സ്കൂൾ കാലത്ത് സ്പോർട്സിലായിരുന്നു താത്പര്യം. ഒരു നാടകത്തിൽ അച്ഛനായി അഭിനയിച്ചിട്ടുണ്ട്. ഒരു ബബിൾഗമെങ്കിലും ചവച്ചൂടായിരുന്നോ, അങ്ങനെയെങ്കിലും മുഖത്ത് എക്സ്പ്രഷൻ വരുമായിരുന്നല്ലോ എന്നാണ് ചിലർ പറഞ്ഞത്. അതിനുശേഷം അഭിനയിക്കാൻ പോയിട്ടില്ല.

കുറ്റം പറഞ്ഞിട്ടുണ്ട്...

അങ്കമാലി ഡയറീസിൽ അഭിനയിക്കാൻ പോയപ്പോൾ എന്നെപ്പറ്റി ആളുകൾ അമ്മയോട് കുറ്റം പറഞ്ഞിട്ടുണ്ട്. അമ്മ അതെല്ലാം സങ്കടത്തോടെ എന്നോട് പറയും. അമ്മ പറയുന്നത് കേട്ട് ഒരുപാട് കരഞ്ഞിട്ടുണ്ട്.

അഭിപ്രായം മാറ്റി....

അങ്കമാലി ഡയറീസ് സൂപ്പർ ഹിറ്റായതോടെ അന്ന് കുറ്റം പറഞ്ഞവരെല്ലാം ഇപ്പോൾ അഭിപ്രായം മാറ്റിയെന്നും അന്ന പറഞ്ഞു. അന്ന് കുറ്റപ്പെടുത്തിയ നാട്ടുകാരൊക്കെ പിന്നീട് ഇവൾ നമ്മുടെ കുട്ടിയാണെന്ന് പറഞ്ഞ് അഭിനന്ദിക്കുന്നത് കേട്ടിട്ടുണ്ടെന്നും അന്ന അഭിമുഖത്തിൽ വ്യക്തമാക്കി.

English summary
anna reshma rajan says about her life in an interview.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam