For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  അനു സിത്താര ഡബ്ലുസിസിയില്‍ ഇല്ലാത്തതിന് പിന്നിലെ കാരണം ഇതോ? താരം നല്‍കിയ മറുപടി? കാണൂ!

  |

  മാര്‍ത്താണ്ഡന്‍ സംവിധാനം ചെയ്ത ജോണി ജോണി യെസ് അപ്പ മുന്നേറുകയാണ്. കുടുംബ പ്രേക്ഷകര്‍ ഇരുകൈയ്യും നീട്ടി സ്വീകരിച്ചിരിക്കുകയാണ് ഈ ചിത്രം. രാമന്റെ ഏദന്‍തോട്ടത്തിന് ശേഷം കുഞ്ചാക്കോ ബോബനൊപ്പം അഭിനയിക്കാനായതിന്റെ ത്രില്ലിലാണ് അനു സിത്താര. സിനിിമയുടെ വിശേഷത്തെക്കുറിച്ചും വരാനിരിക്കുന്ന സിനിമകളെക്കുറിച്ചുമൊക്കെ താരം തുറന്നുപറഞ്ഞിരുന്നു. എസ്തറിന്റെ അച്ഛനോടൊപ്പം മാര്‍ത്താണ്ഡന്‍ സാറിനെ നേരത്തെ കണ്ടിരുന്നുവെന്നും മമ്മൂട്ടിയുടെ സിനിമ സംവിധാനം ചെയ്യാന്‍ പോവുന്നയാളെന്ന തരത്തില്‍ ഏറെ ബഹുമാനത്തോടെയായിരുന്നു അദ്ദേഹത്തെ കണ്ടതെന്നും താരം പറയുന്നു. ഇന്നിപ്പോള്‍ അദ്ദേഹത്തിന്റെ സിനിമയില്‍ നായികയാവാന്‍ കഴിഞ്ഞതിന്റെ ത്രില്ലിലാണ് താനെന്നും താരം പറയുന്നു.

  മമ്മൂട്ടിയേയും ദുല്‍ഖറിനേയും ഒരുമിപ്പിക്കാന്‍ കമല്‍ഹാസന്‍! ഇന്ത്യന്‍ 2 ലൂടെ അത് സംഭവിക്കുമോ? കാണൂ!

  പ്ലസ് ടു പഠനത്തിനിടയില്‍ പുറകെ നടന്ന വിഷ്ണുപ്രസാദിനെക്കുറിച്ചും ഡിഗ്രി സെക്കന്‍ഡ് ഇയറില്‍ താന്‍ സമ്മതം മൂളിയതിനെക്കുറിച്ചും അടുത്ത വര്‍ഷം കല്യാണം കഴിച്ചതിനെക്കുറിച്ചും താരം നേരത്തെ തുറന്നുപറഞ്ഞിരുന്നു. വിവാഹ ശേഷം സിനിമയില്‍ തുടരുന്നതിന് പിന്നിലെ പ്രധാന കാരണങ്ങളിലൊന്ന് അദ്ദേഹത്തിന്റെയും കുടുംബത്തിന്റെയും പിന്തുണയാണെന്നും താരം വ്യക്തമാക്കിയിരുന്നു. ടൊവിനോ തോമസിനെ നായകനാക്കി മധുപാല്‍ ഒരുക്കിയ സിനിമയായ ഒരു കുപ്രസിദ്ധ പയ്യനിലും താരം അഭിനയിച്ചിട്ടുണ്ട്. വെള്ളിയാഴ്ച ചിത്രം തിയേറ്ററുകളിലേക്കെത്തുകയാണ്. താരത്തെക്കുറിച്ചുള്ള ലേറ്റസ്റ്റ് വിശേഷങ്ങളറിയാന്‍ തുടര്‍ന്നുവായിക്കൂ.

  പൂര്‍ണ്ണിമയുടെ ദീപാവലി ആഘോഷത്തിന് മാറ്റ് കൂടുതലാണ്! പ്രിയയുടെ സന്തോഷത്തിനൊപ്പം! ചിത്രങ്ങള്‍ കാണൂ!

  രാമന്റെ ഏദന്‍തോട്ടത്തിന് ശേഷമുള്ള മാറ്റം

  രാമന്റെ ഏദന്‍തോട്ടത്തിന് ശേഷമുള്ള മാറ്റം

  രഞ്ജിത്ത് ശങ്കര്‍ സംവിധാനം ചെയ്ത രാമന്റെ ഏദന്‍തോട്ടമെന്ന സിനിമയില്‍ അനു സിത്താരയും അഭിനയിച്ചിരുന്നു. താരത്തിന്റെ സിനിമാജീവിതത്തിലെ സുപ്രധാന ചിത്രങ്ങളിലൊന്നുകൂടിയാണിത്. നര്‍ത്തകിയായാണ് താരമെത്തിയത്. കുഞ്ചാക്കോ ബോബനുമായുള്ള മികച്ച സ്‌ക്രീന്‍ കെമിസ്ട്രിയായിരുന്നു സിനിമയുടെ പ്രധാന ആകര്‍ഷണീയത. വളരെ അനായാസമായാണ് ഇരുവരും കഥാപാത്രത്തെ തങ്ങളിലേക്ക് ആവാഹിച്ചത്. മികച്ച സ്വീകാര്യതയായിരുന്നു ഈ ചിത്രത്തിന് ലഭിച്ചത്. ഈ സിനിമയ്ക്ക് ശേഷം തന്റെ സിനിമാജീവിതം തന്നെ മാറി മറിഞ്ഞുവെന്നും താന്‍ കൂടുതല്‍ തിരക്കുള്ളയാളായി മാറിയെന്നും താരം പറയുന്നു. ഇപ്പോഴത്തെ തിരക്ക് താന്‍ ശരിക്കും എന്‍ജോയ് ചെയ്യുന്നുണ്ടെന്നും അനു പറയുന്നു.

  വീട്ടിലേക്ക് ഓടാന്‍ തോന്നും

  വീട്ടിലേക്ക് ഓടാന്‍ തോന്നും

  ശരിക്കും നാടന്‍ കുട്ടിയാണ് താന്‍. സിനിമാതിരക്കുകളില്ലെങ്കില്‍ നേരെ വീട്ടിലേക്ക് പോരുമെന്നും വീട് വിട്ട് അധികനാള്‍ നില്‍ക്കാനാവില്ല. ചെറുപ്പം മുതലേ ഹോസ്റ്റലില്‍ നിന്നിരുന്നുവെങ്കിലും ഈ വിഷമം തന്നെ അലട്ടിയിരുന്നുവെന്നും താരം പറയുന്നു. ഇന്നും നാല് ദിവസത്തെ ഗ്യാപ് കിട്ടിയാല്‍ നേരെ വീട്ടിലേക്ക് ഓടാറാണ് പതിവ്. തിരക്കുകള്‍ക്കിടയിലും ഇത് തന്നെ അലട്ടാറുണ്ട്. കാണുമ്പോള്‍ ആരും ജാഡയാണെന്ന് പറയില്ലെന്നുള്ളതാണ് താരത്തിന്റെ വേറൊരു ഗുണം. ജോണി ജോണി യെസ് അപ്പ തിരഞ്ഞെടുത്തതിന് പിന്നിലെ പ്രധാന കാരണം ചാക്കോച്ചനും സംവിധായകനുമാണ്.

  മുന്‍പേ അറിയാം

  മുന്‍പേ അറിയാം

  ദൈവത്തിന്റെ സ്വന്തം ക്ലീറ്റസ് എന്ന ചിത്രത്തിന്റെ പണിപ്പുരയിലാണ് അദ്ദേഹം.അമ്മ പഠിപ്പിക്കുന്ന സ്‌കൂളില്‍ എസ്തറിന്റെ അച്ഛനോടൊപ്പം അദ്ദേഹം വന്നിരുന്നു. വര്‍ഷങ്ങള്‍ക്ക് ശേഷം അദ്ദേഹത്തിന്റെ സിനിമയില്‍ നായികായാവാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്ന് താരം പറയുന്നു. സംവിധായകന്‍ തന്നെയാണ് നായികാ വേഷത്തെക്കുറിച്ച് തന്നോട് പറഞ്ഞത്. സിനിമയുടെ കഥ കേട്ടപ്പോള്‍ത്തന്നെ ഈ ചിത്രം സ്വീകരിക്കുകയായിരുന്നു. ജെയ്‌സ എന്ന കഥാപാത്രത്തെയാണ് താന്‍ അവതരിപ്പിച്ചത്. തന്റെ സ്വഭാവവുമായി വലിയ ബന്ധമൊന്നുമില്ലാത്ത കഥാപാത്രം കൂടിയാണ്. ഹ്യൂമര്‍ എലമെന്‍സ് കൂടിയുള്ള കഥാപാത്രമാണിത്.

  വിട്ടുപോകുമെന്ന് തോന്നി

  വിട്ടുപോകുമെന്ന് തോന്നി

  മറ്റ് സിനിമയുടെ തിരക്കുമായി ബന്ധപ്പെട്ട് ഈ സിനിമ നഷ്ടമാവുമെന്ന അവസ്ഥ വന്നിരുന്നു. ജെയ്‌സയെ ഏറെ ഇഷ്ടമായതിനാല്‍ ഇത് ചെയ്യാന്‍ കഴിയില്ലേയെന്നൊര്‍ത്ത് അന്ന് ടെന്‍ഷനടിച്ചിരുന്നു. എന്നാല്‍ പിന്നീട് അത് തന്നിലേക്ക് വരികയായിരുന്നു. ഈ സിനിമ തനിക്കുള്ളത് തന്നെയായിരുന്നുവെന്ന് അപ്പോഴാണ് മനസ്സിലാക്കിയതെന്നും താരം പറയുന്നു. ജോണിയെ ഏറെ ഇഷ്ടപ്പെടുന്നയാളാണ് ജെയ്‌സ. ഇരുവീട്ടുകാര്‍ക്കും ഈ ബന്ധത്തോട് താല്‍പര്യമില്ലെങ്കിലും നിന്നെയേ കെട്ടൂയെന്ന നിലപാടിലാണ് ജെയ്‌സ.

  പ്രണയത്തിനിടയിലെ വാശി

  പ്രണയത്തിനിടയിലെ വാശി

  പ്രണയിച്ച് വിവാഹം കഴിച്ചതാണ്. പ്രേമിക്കുമ്പോള്‍ എല്ലാവരും പാവമായിരിക്കുമെന്നും അങ്ങനെയാരെ ബുദ്ധിമുട്ടിക്കാറില്ലെന്നും താരം പറയുന്നു. വിഷ്ണുവേട്ടനെയേ കെട്ടൂയെന്ന കാര്യത്തില്‍ രണ്ടാള്‍ക്കും വാശിയുണ്ടായിരുന്നു. അങ്ങനെയാണ് കെട്ടിയതെന്നും താരം പറയുന്നു. കുഞ്ഞുന്നാള്‍ മുതലേ തന്നെ താരങ്ങളെ കാണാന്‍ വലിയ താല്‍പര്യമായിരുന്നു. അഭിനയത്തോടുള്ള സ്‌നേഹം, കഷ്ടപ്പെടാനുള്ള മനസ്സും ഡെഡിക്കേഷനുമൊക്കെ ഉണ്ടാവണമെന്നും താരം പറയുന്നു. അഭിനയ മോഹം മനസ്സിലുണ്ടെങ്കില്‍ അതിനായി പ്രയത്‌നിക്കൂയെന്നും അത് നിങ്ങളിലേക്ക് എത്തിയിരിക്കുമെന്നും താരം പറയുന്നു.

  അമ്മയില്‍ അംഗമാണ്

  അമ്മയില്‍ അംഗമാണ്

  താരസംഘടനയായ എഎംഎംഎയില്‍ താന്‍ അംഗമാണെന്ന് താരം പറയുന്നു. ജനിച്ചപ്പോള്‍ മുതല്‍ കേട്ട് തുടങ്ങിയതാണ് അമ്മയെക്കുറിച്ച്. വനിതാ സംഘടനയായ വിമന്‍ ഇന്‍ സിനിമ കലക്റ്റീവില്‍ താനംഗമല്ലെന്ന് താരം വ്യക്തമാക്കിയിട്ടുണ്ട്. എന്തുകൊണ്ടാണ് ഈ സംഘടനയില്‍ ഇല്ലാത്തതെന്ന് ചോദിച്ചപ്പോള്‍ കൃത്യമായ മറുപടി നല്‍കാതെ അടുത്ത ചോദ്യം ചോദിക്കാന്‍ ആവശ്യപ്പെടുകയായിരുന്നു താരം. സിനിമയില്‍ നിന്നും തനിക്ക് ദുരനുഭവങ്ങളൊന്നുമുണ്ടായിട്ടില്ലെന്നും താരം പറയുന്നു.

  English summary
  Anu Sithara's mass reply about WCC membership
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X