»   » അല്‍ഫോണ്‍സ് പുത്രനോട് ചോദിച്ചേ അനുപമ തീരുമാനങ്ങള്‍ എടുക്കൂ, അതെന്താ കാര്യം?

അല്‍ഫോണ്‍സ് പുത്രനോട് ചോദിച്ചേ അനുപമ തീരുമാനങ്ങള്‍ എടുക്കൂ, അതെന്താ കാര്യം?

Posted By:
Subscribe to Filmibeat Malayalam

പ്രേമം എന്ന ചിത്രത്തിലൂടെ മലയാള സിനിമയില്‍ എത്തിയ മൂന്ന് നായികമാരുണ്ട്. മൂന്ന് പേര്‍ക്കും ശുക്രന്‍ തെളിഞ്ഞ കാലമാണ് ഇതെന്ന് സംശയമില്ല. മലയാളത്തില്‍ നിന്നും തെലുങ്ക് സിനിമാ ലോകത്തേക്ക് ചേക്കേറിയെങ്കിലും അല്‍ഫോണ്‍സ് എന്നും ഗുരുതുല്യനാണെന്ന് അനുപമ പറയുന്നു.കൂടുതല്‍ വിശേഷങ്ങളിലേക്ക്...

' നിനക്ക് നിന്നെ കുറിച്ച് വ്യക്തമായ ബോധമുണ്ടാകണമെന്ന് എപ്പോഴും അദ്ദേഹം പറയാറുണ്ട് ' ആരാ അനുപമേ ആ 'അദ്ദേഹം'?

മേക്കപ്പ് വാരിപൂശാത്ത നായികമാരെയാണ് അല്‍ഫോണ്‍സ് പ്രേമത്തിലൂടെ മലയാളത്തിന് നല്‍കിയത്. ഓരോ നായികമാര്‍ക്കും ഓരോ പ്രത്യേകതകളായിരുന്നു. മേരിയായ അനുപമയുടെ ഒറിജിനല്‍ മുടി തന്നെയാണ് അതില്‍ വ്യത്യസ്തമായത്.

' നിനക്ക് നിന്നെ കുറിച്ച് വ്യക്തമായ ബോധമുണ്ടാകണമെന്ന് എപ്പോഴും അദ്ദേഹം പറയാറുണ്ട് ' ആരാ അനുപമേ ആ 'അദ്ദേഹം'?

മലയാളത്തില്‍ തുടക്കം കുറിച്ചു എന്നേ ഉള്ളൂ, ഇപ്പോള്‍ തെലുങ്കില്‍ താരമാണ് അനുപമ. മൂന്ന് ചിത്രങ്ങളാണ് തെലുങ്കില്‍ ചെയ്യുന്നത്. അ ആ, യെവടോ ഒക്കടു, മജ്‌നു എന്നീ ചിത്രങ്ങളുടെ ഷൂട്ടിങിലാണ് അനുപമ.

' നിനക്ക് നിന്നെ കുറിച്ച് വ്യക്തമായ ബോധമുണ്ടാകണമെന്ന് എപ്പോഴും അദ്ദേഹം പറയാറുണ്ട് ' ആരാ അനുപമേ ആ 'അദ്ദേഹം'?

സ്ലീവ്‌ലെസ് ഇട്ടാല്‍ പോലും അശ്ലീലമായി തോന്നുന്നവരുണ്ട്. എന്റെ കാര്യം അങ്ങനെയല്ല. വേഷത്തിനല്ല പ്രാധാന്യം നല്‍കുന്നത്, അഭിനത്തിനാണ്. കഥാപാത്രത്തിന് വേണ്ട വസ്ത്രങ്ങള്‍ ഞാന്‍ അണിയും. അത് ഗ്ലാമര്‍ ആണെങ്കിലും ഗ്ലാമറസ് ആണെങ്കിലും.

' നിനക്ക് നിന്നെ കുറിച്ച് വ്യക്തമായ ബോധമുണ്ടാകണമെന്ന് എപ്പോഴും അദ്ദേഹം പറയാറുണ്ട് ' ആരാ അനുപമേ ആ 'അദ്ദേഹം'?

ഹാന്റില്‍ വിത്ത് കെയര്‍ എന്ന രീതിക്കാണ് സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്നത്. ഞാന്‍ ഒരു ലെഗിന്‍സ് ധരിച്ച ഫോട്ടോ എടുത്ത് സോഷ്യന്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത വിരുതന്‍ന്മാരുണ്ട്. അതൊന്നും ശ്രദ്ധിക്കാറില്ല.

' നിനക്ക് നിന്നെ കുറിച്ച് വ്യക്തമായ ബോധമുണ്ടാകണമെന്ന് എപ്പോഴും അദ്ദേഹം പറയാറുണ്ട് ' ആരാ അനുപമേ ആ 'അദ്ദേഹം'?

നിനക്ക് നിന്നെ കുറിച്ച് വ്യക്തമായ ബോധമുണ്ടാകണമെന്ന് എപ്പോഴും എന്നോട് പറയുന്ന ആളാണ് അല്‍ഫോണ്‍സ് പുത്രന്‍. അദ്ദേഹത്തിന്റെ വാക്കുകള്‍ വലിയ പ്രചോദനം നല്‍കിയിട്ടുണ്ട്. എന്ത് ചെയ്യുമ്പോഴും പുതിയ സിനിമകള്‍ തിരഞ്ഞെടുക്കുമ്പോള്‍ വരെ അദ്ദേഹത്തിനോട് ചോദിക്കാറുണ്ട്. മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് അനുപമ വിശേഷങ്ങള്‍ പങ്കുവെച്ചത്.

ഇന്ത്യയിലെ നമ്പര്‍ വണ്‍ മൂവി പോര്‍ട്ടല്‍

മലയാളം ഫില്‍മി ബീറ്റ് ഫേസ് ബുക്ക് എക്കൗണ്ട് ലൈക്ക് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഫോളോ ട്വിറ്റര്‍

English summary
anupama parameswaran talking about Alphonse Putharen
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam