»   » അന്യഭാഷയില്‍ പ്രവേശിച്ചുവെങ്കിലും നിലപാടില്‍ മാറ്റമില്ലെന്ന് അനുപമ, പരിധി ലംഘിക്കാന്‍ ഉദ്ദേശമില്ല!

അന്യഭാഷയില്‍ പ്രവേശിച്ചുവെങ്കിലും നിലപാടില്‍ മാറ്റമില്ലെന്ന് അനുപമ, പരിധി ലംഘിക്കാന്‍ ഉദ്ദേശമില്ല!

Written By:
Subscribe to Filmibeat Malayalam

പ്രേമത്തിലെ മേരിയിലൂടെയാണ് അനുപമ പരമേശ്വരന്‍ ശ്രദ്ധിക്കപ്പെട്ടത്. ചുരുണ്ട മുടിയിഴകളുമായി സിനിമയിലേക്കെത്തിയ താരത്തിന് മികച്ച സ്വീകാര്യതയായിരുന്നു ലഭിച്ചത്. ആദ്യ സിനിമ ശ്രദ്ധിക്കപ്പെട്ടുവെങ്കിലും പിന്നീട് അത്ര മികച്ച അവസരങ്ങളൊന്നും താരത്തിന് ലഭിച്ചിരുന്നില്ല. പതിവ് പോലെ താരവും അന്യഭാഷയിലേക്ക് പോയി. തെലുങ്ക്, തമിഴ് ചിത്രങ്ങളില്‍ നിന്നായി മികച്ച സ്വീകാര്യത ലഭിച്ചതോടെ നിരവധി അവസരങ്ങളും താരത്തിന് ലഭിച്ചു.

സിനിമയ്ക്ക് വേണ്ടി തന്റെ മുടി മുറിക്കില്ലെന്ന് താരം തുടക്കത്തില്‍ വ്യക്തമാക്കിയിരുന്നുവെങ്കിലും അടുത്തിടെ താരം മുടി മുറിച്ചിരുന്നു. മേക്കോവറിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു. മേക്കോവര്‍ നടത്തിയെങ്കിലും സിനിമ സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ട നിലപാടുകളില്‍ മാറ്റം വരുത്തിയിട്ടില്ലെന്ന താരം വ്യക്തമാക്കിയിരിക്കുകയാണ്.

ബിക്കിനി വേഷത്തില്‍ അഭിനയിക്കില്ല

ബിക്കിനി ധരിച്ച് അഭിനയിക്കുന്നതിനോട് തനിക്ക് താല്‍പര്യമില്ലെന്ന് താരം നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. അടുത്തിടെ ഒരു പുതിയ ചിത്രത്തിന്റെ സംവിധായകന്‍ താരത്തോട് ഇക്കാര്യത്തിന് ആവശ്യപ്പെട്ടപ്പോഴാണ് അനുപമ കാര്യങ്ങള്‍ വ്യക്തമാക്കിയത്.

ഗ്ലാമറിലെ പരിധി ലംഘിക്കില്ല

ഗ്ലാമര്‍ വേഷങ്ങളോട് തുടക്കത്തിലെ താരത്തിന് താല്‍പര്യമുണ്ടായിരുന്നില്ല. അടുത്ത വീട്ടിലെ കുട്ടി എന്ന ഇമേജില്‍ തുടരാനാണ് തനിക്ക് താല്‍പര്യമെന്നായിരുന്നു അനപപമ വ്യക്തമാക്കിയത്.

നിലപാടിന് മാറ്റമില്ല

ഏത് താരത്തിന്റെ നായികയായി അഭിനയിക്കാനുള്ള അവസരം ലഭിച്ചാലും ഗ്ലാമറില്‍ താന്‍ പരിധി ലംഘിക്കില്ലെന്ന് താരം വീണ്ടും വ്യ്ക്തമാക്കിയിരിക്കുകയാണ്.

നിരവധി ചിത്രങ്ങള്‍

തമിഴ്, തെലുങ്ക്് ഭാഷകളിലായി നാല് ചിത്രങ്ങളാണ് അനുപമയുടേതായി പുറത്തിറങ്ങുന്നത്. ദുല്‍ഖര്‍ സല്‍മാനൊപ്പം അഭിനയിച്ച ജോമോന്റെ സുവിശേഷങ്ങളായിരുന്നു താരത്തിന്റെതായി പുറത്തിറങ്ങിയ ഒടുവിലത്തെ മലയാള ചിത്രം.

അന്യഭാഷയിലെ താരം

ആ, കോടി, സന്താനം ഭവതി തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിച്ചതോടെ അനുപമയെ തെന്നിന്ത്യന്‍ സിനിമ ഏറ്റെടുത്തു. മലയാള സിനിമ പലപ്പോഴും വേണ്ടത്ര പരിഗണിക്കാതെ പോവുന്ന താരങ്ങള്‍ അന്യഭാഷാ സിനിമകളില്‍ ചേക്കേറുന്ന പതിവു സംഭവമാണ് അനുപമയുടെ കാര്യത്തിലും സംഭവിച്ചത്.

പ്രേമം നല്‍കിയ സൗഭാഗ്യം

തന്റെ ജീവിതത്തില്‍ വളരെ വലിയ മാറ്റം വരുത്തിയ സിനിമയായിരുന്നു പ്രേമം. ആദ്യ ചിത്രത്തിലൂടെ തന്നെ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു അനുപമ. അതിനാല്‍ത്തന്നെ വീട് പുതുക്കിപ്പണിതപ്പോള്‍ മറ്റൊരു പേരും മനസ്സിലുണ്ടായിരുന്നില്ല. അങ്ങനെയാണ് പ്രേമം എന്ന് പേര് നല്‍കിയത്.

വിമര്‍ശനത്തെക്കുറിച്ച്

തന്നെക്കുറിച്ച് ആരെങ്കിലും മോശം അഭിപ്രായം പറഞ്ഞാല്‍ എന്തുകൊണ്ടാണ് അത്തരത്തിലൊരു അഭിപ്രായം വന്നതെന്ന് ശ്രദ്ധിക്കും. സ്വയം വിശകലനം ചെയ്ത് തിരുത്തലുകളുമായാണ് മുന്നേറുന്നത്. ജീവിതത്തില്‍ ഏതു പ്രതിസന്ധി വന്നാലും നേരിടാന്‍ കഴിയുമെന്ന് തനിക്ക് വിശ്വാസമുണ്ടെന്നും താരം പറയുന്നു.

സ്വഭാവത്തില്‍ മാറ്റമില്ല

നാട്ടിന്‍പുറത്ത് ജീവിച്ചു വളര്‍ന്ന വ്യക്തിയാണ് അനുപമ പരമേശ്വരന്‍. തെന്നിന്ത്യന്‍ സിനിമയില്‍ നിറഞ്ഞു നില്‍ക്കുമ്പോഴും സിനിമയുടെ ഗ്ലാമറൊന്നും തന്റെ സ്വഭാവത്തില്‍ മാറ്റം വരുത്തിയിട്ടില്ലെന്ന് അനുപമ പറയുന്നു. മറ്റുള്ളവരുടെ സ്വകാര്യതയേയും വ്യക്തിത്വത്തേയും മാനിക്കാറുണ്ട്.

മാണിക്യ മലരായ പൂവി ജഗദീഷ് വേര്‍ഷനെ കൊന്ന് കൊലവിളിച്ച് സോഷ്യല്‍ മീഡിയ, ട്രോളിന്‍റെ ചാകരയും, കാണൂ!

ഫാന്‍സിന്‍റെ പതിവ് തള്ളല്ല, മാമാങ്കം വിസ്മയിപ്പിക്കുമെന്നതിന് പിന്നിലെ പ്രധാന കാരണം ഇദ്ദേഹമാണ്,കാണൂ!

ഫീല്‍ഡ് ഔട്ടിന്‍റെ വക്കത്തുനിന്നും ഏട്ടനെ രക്ഷിച്ച ഇക്ക, ഏട്ടന് വേണ്ടിയാണ് ഇക്ക അത് ചെയ്തത്, കാണൂ!

English summary
Anupama Parameswaran is talking about her life.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam