»   » സിനിമയില്‍ വന്നതിനു ശേഷം സ്വഭാവത്തില്‍ സംഭവിച്ച മാറ്റത്തെക്കുറിച്ച് അനുപമ പരമേശ്വരന്‍ !!

സിനിമയില്‍ വന്നതിനു ശേഷം സ്വഭാവത്തില്‍ സംഭവിച്ച മാറ്റത്തെക്കുറിച്ച് അനുപമ പരമേശ്വരന്‍ !!

Posted By: Nihara
Subscribe to Filmibeat Malayalam

അല്‍ഫോന്‍സ് പുത്രന്‍ സംവിധാനം ചെയ്ത പ്രേമത്തിലൂടെ സിനിമയിലെത്തിയ താരമാണ് അനുപമ പരമേശ്വരന്‍. ആദ്യ പകുതിയില്‍ നിറഞ്ഞു നില്‍ക്കുന്ന മേരിയെ ചിത്രം കണ്ട പ്രേക്ഷകര്‍ക്ക് അത്ര പെട്ടെന്ന് മറക്കാന്‍ കഴിഞ്ഞെന്ന് വരില്ല. മലയാളത്തിലൂടെയാണ് തുടങ്ങിയതെങ്കിലും പിന്നീട് അനുപമയും അന്യഭാഷയിലേക്ക് ചേക്കേറുകയായിരുന്നു.

ആ, കോടി, സന്താനം ഭവതി തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിച്ചതോടെ അനുപമയെ തെന്നിന്ത്യന്‍ സിനിമ ഏറ്റെടുത്തു. മലയാള സിനിമ പലപ്പോഴും വേണ്ടത്ര പരിഗണിക്കാതെ പോവുന്ന താരങ്ങള്‍ അന്യഭാഷാ സിനിമകളില്‍ ചേക്കേറുന്ന പതിവു സംഭവമാണ് അനുപമയുടെ കാര്യത്തിലും സംഭവിച്ചത്. പുതിയ തെലുങ്ക് ചിത്രത്തിന്റെ ഷൂട്ടിങ്ങില്‍ നിന്നും ബ്രേക്കെടുത്ത് വീട്ടിലെത്തിയ താരം വിശേഷങ്ങള്‍ പങ്കുവെക്കുകയാണ്. പ്രശ്‌സത മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് താരം കാര്യങ്ങള്‍ വ്യക്തമാക്കിയിട്ടുള്ളത്.

യാത്രകളോട് പ്രത്യേക ഇഷ്ടം

യാത്ര ചെയ്യാന്‍ ഏറെ ഇഷ്ടമുള്ളയാളാണ് താനെന്ന് അനുപമ പരമേശ്വരന്‍ പറയുന്നു. ഷോപ്പിംഗാണെന്ന് പറഞ്ഞാല്‍ പുറത്തിറങ്ങാന്‍ മടി കാണിക്കുന്ന തന്നോട് യാത്രയാണെന്ന് പറഞ്ഞാല്‍ അപ്പോള്‍ തന്നെ താന്‍ ബാഗുമെടുത്ത് ഇറങ്ങുമെന്നും അനുപമ പറയുന്നു.

വീടിന് മറ്റൊരു പേരും നല്‍കാനില്ല

തന്റെ ജീവിതത്തില്‍ വളരെ വലിയ മാറ്റം വരുത്തിയ സിനിമയായിരുന്നു പ്രേമം. ആദ്യ ചിത്രത്തിലൂടെ തന്നെ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു അനുപമ. അതിനാല്‍ത്തന്നെ വീട് പുതുക്കിപ്പണിതപ്പോള്‍ മറ്റൊരു പേരും മനസ്സിലുണ്ടായിരുന്നില്ല. അങ്ങനെയാണ് പ്രേമം എന്ന് പേര് നല്‍കിയത്.

മോശം കമന്റ് കേട്ടു കഴിഞ്ഞാല്‍

തന്നെക്കുറിച്ച് ആരെങ്കിലും മോശം അഭിപ്രായം പറഞ്ഞാല്‍ എന്തുകൊണ്ടാണ് അത്തരത്തിലൊരു അഭിപ്രായം വന്നതെന്ന് ശ്രദ്ധിക്കും. സ്വയം വിശകലനം ചെയ്ത് തിരുത്തലുകളുമായാണ് മുന്നേറുന്നത്. ജീവിതത്തില്‍ ഏതു പ്രതിസന്ധി വന്നാലും നേരിടാന്‍ കഴിയുമെന്ന് തനിക്ക് വിശ്വാസമുണ്ടെന്നും താരം പറയുന്നു.

ഒരാളെക്കുറിച്ച് അറിയാതെ വിലയിരുത്തരുത്

മറ്റുള്ളവരെക്കുറിച്ച് ഒന്നും അറിയാതെയാണ് പലരും വിമര്‍ശനം നടത്താറുള്ളത്. വ്യക്തമായി അറിയാതെ മറ്റുള്ളവരെക്കുറിച്ച് മോശം പറഞ്ഞ് നടക്കുന്നതില്‍ കാര്യമില്ല. അത്തരത്തില്‍ നിരവധി അനുഭവങ്ങളുണ്ടെന്ന് അനുപമ പറയുന്നു. തന്റെ ഫേസ്ബുക്ക് പേജ് നോക്കിയാല്‍ ഇത് വ്യക്തമായി മനസ്സിലാവും. വീട്ടിലിരിക്കുന്ന അച്ഛനേയും അമ്മയേയും നോക്കാന്‍ സമയമില്ലാത്തവരാണ് സെലിബ്രിറ്റികളുടെ കുറ്റവും കുറവും എഴുതാന്‍ നോക്കുന്നതെന്നും താരം പറയുന്നു.

സിനിമയുടെ ഗ്ലാമര്‍ സ്വഭാവം മാറ്റിയിട്ടില്ല

നാട്ടിന്‍പുറത്ത് ജീവിച്ചു വളര്‍ന്ന വ്യക്തിയാണ് അനുപമ പരമേശ്വരന്‍. തെന്നിന്ത്യന്‍ സിനിമയില്‍ നിറഞ്ഞു നില്‍ക്കുമ്പോഴും സിനിമയുടെ ഗ്ലാമറൊന്നും തന്റെ സ്വഭാവത്തില്‍ മാറ്റം വരുത്തിയിട്ടില്ലെന്ന് അനുപമ പറയുന്നു. മറ്റുള്ളവരുടെ സ്വകാര്യതയേയും വ്യക്തിത്വത്തേയും മാനിക്കാറുണ്ട്.

നോ പറയാന്‍ പഠിച്ചു

സിനിമയില്‍ വന്നതിനു ശേഷമുണ്ടായ ഏറ്റവും വലിയ മാറ്റങ്ങളിലൊന്നാണ് പറ്റാത്ത കാര്യങ്ങള്‍ക്ക് നോ പറയാന്‍ ശീലിച്ചത്. ആദ്യമൊക്കെ നോ പറഞ്ഞാല്‍ മറ്റുള്ളവര്‍ എങ്ങനെ കരുതുമെന്ന തരത്തില്‍ ചിന്തിക്കുമായിരുന്നു. പിന്നീടാണ് ചെയ്യാന്‍ പറ്റാത്ത കാര്യങ്ങളോട് നോ പറയാന്‍ ശീലിച്ചത്.

English summary
Anupama Parameswaran is talking about her life.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam