»   » പരിചയപ്പെടുന്നവരെല്ലാം നല്ലത് മാത്രമേ ഇവരെക്കുറിച്ച് പറയുന്നുള്ളൂ, ശരിക്കും ലേഡി സൂപ്പര്‍ സ്റ്റാര്‍

പരിചയപ്പെടുന്നവരെല്ലാം നല്ലത് മാത്രമേ ഇവരെക്കുറിച്ച് പറയുന്നുള്ളൂ, ശരിക്കും ലേഡി സൂപ്പര്‍ സ്റ്റാര്‍

By: Nihara
Subscribe to Filmibeat Malayalam

മലയാള സിനിമയിലെ ലേഡി സൂപ്പര്‍ സ്റ്റാര്‍ വിശേഷണത്തിന് അര്‍ഹതയുള്ള അഭിനേത്രിയാണ് താനെന്ന് തന്റെ പ്രവര്‍ത്തിയിലൂടെയും പെരുമാറ്റത്തിലൂടെയും തെളിയിച്ച് മുന്നേറുകയാണ് മഞ്ജു വാര്യര്‍ എന്ന അഭിനേത്രി. വ്യക്തി ജീവിതത്തിലെ പ്രതിസന്ധിയില്‍ പ്രേക്ഷകര്‍ ഒന്നടങ്കം താരത്തിനൊപ്പമായിരുന്നു. മുന്‍ഭര്‍ത്താവും നടനുമായ ദിലീപിന്റെ രണ്ടാം വിവാഹത്തില്‍ മഞ്ജുവിനൊപ്പമായിരുന്നു പ്രേക്ഷകരെല്ലാം.

പരിചയപ്പെടുന്നവര്‍ക്കെല്ലാം നല്ലത് മാത്രമേ ഈ അഭിനേത്രിയെക്കുറിച്ച് പറയാനുള്ളൂ. തെന്നിന്ത്യന്‍ താരം അമല അക്കിനേനിയും മഞ്ജു വാര്യരും ഒന്നിച്ചഭിനയിച്ച കെയര്‍ ഓഫ് സൈറാ ബാനു തിയേറ്ററുുകളില്‍ മികച്ച പ്രതികരണം നേടി മുന്നേറുകയാണ്. വര്‍ഷങ്ങള്‍ക്കു ശേഷമാണ് അമല വീണ്ടും മലയാളത്തിലേക്ക് എത്തിയത്. ഉള്ളടക്കം, എന്റെ സൂര്യപുത്രി ഈ രണ്ട് സിനിമകളിലൂടെയാണ് അമല അക്കിനേനി പ്രേക്ഷകരുടെ ഹൃദയത്തില്‍ ഇടം നേടിയത്.

അഭിനേത്രിക്കുമപ്പുറത്ത് നല്ലൊരു വ്യക്തിത്വമുണ്ട്

മഞ്ജു വാര്യര്‍ മികച്ച അഭിനേത്രിയാണെന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ല. എന്നാല്‍ അതിനുമപ്പുറത്തേക്ക് നല്ലൊരു വ്യക്തിത്വമുണ്ട് മഞ്ജുവിനെന്ന് അമല പറയുന്നു. സൈറാബാനുവില്‍ അഭിനയിക്കുന്നതിനിടയിലാണ് താരവുമായി കൂടുതല്‍ അടുത്തിടപഴകാന്‍ അവസരം ലഭിച്ചത്.

രണ്ടു സിനിമകളിലൂടെ പ്രേക്ഷകശ്രദ്ധ നേടി

മലയാളികളുടെ പ്രിയപ്പെട്ട അഭിനേത്രിയാണ് അമല. സൂര്യപുത്രിയിലെ മായാവിനോദിനി അത്ര പെട്ടെന്നൊന്നും പ്രേക്ഷകരുടെ മനസ്സില്‍ നിന്നും ഇറങ്ങിപ്പോവില്ല. അച്ഛനെ തേടി പോവുന്ന പതിവു നായികാ സങ്കല്‍പ്പങ്ങളില്‍ നിന്നും മാറി തന്റെ അമ്മയെ തേടി കണ്ടു പിടിക്കുന്ന അമലയുടെ ഒരൊറ്റ കഥാപാത്രം മതി പ്രേക്ഷകര്‍ ഈ അഭിനേത്രിയെ ഓര്‍ത്തിരിക്കാന്‍. അമ്മയും മകളുമായി ശ്രീവിദ്യയും അമലയും തകര്‍ത്തഭിനയിച്ച ചിത്രമായിരുന്നു എന്റെ സൂര്യപുത്രിക്ക്. കണ്‍മുന്നില്‍ വെച്ച് അപ്രത്യക്ഷനായ കാമുകനെ കാത്തിരിക്കുന്ന വിരഹിണിയായ അമലയെയാണ് ഉള്ളടക്കത്തിലൂടെ നമ്മള്‍ കണ്ടത്.

ആദ്യമായി മഞ്ജുവിനെ കണ്ടതിനെക്കുറിച്ച് അമല

മലയാള സിനിമയില്‍ അഭിനയിച്ചിരുന്നുവെങ്കിലും അന്ന് മഞ്ജു വാര്യരെ പരിചയപ്പെടാന്‍ കഴിഞ്ഞിരുന്നില്ല. ലാളിത്യവും തുറന്ന പെരുമാറ്റവും കൊണ്ട് എന്‍റെ ഹൃദയത്തില്‍ ഇടെ നേടാന്‍ മഞ്ജുവിന് കഴിഞ്ഞു.

പബ്ലിക് പ്രോസിക്യൂട്ടറായ ആനി ജോണ്‍ തറവാടി

ആനി ജോണ്‍ തറവാടി എന്ന അഭിഭാഷകയായി അമലാ പോളും സൈറാ ബാനു എന്ന പോസ്റ്റ് വുമണായി മഞ്ജു വാര്യരും വേഷമിടുന്നു. കിസ്മത്തിലെ നായകനായി ശ്രദ്ധ നേടിയ ഷെയ്ന്‍ നിഗം പ്രധാന വേഷത്തിലുണ്ട്. ഇറോസ് ഇന്റര്‍നാഷണലാണ് നിര്‍മ്മാണം. സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടിയ മൂന്നാമിടം എന്ന ഹ്രസ്വചിത്രം ആന്റണി സോണി ഒരുക്കിയിരുന്നു. ആര്‍ ജെ ഷാന്‍ ആയിരുന്നു ഈ ഹ്രസ്വചിത്രത്തിന്റെ രചന നിര്‍വഹിച്ചിരുന്നത്.

മഞ്ജുവിനൊപ്പമുള്ള അഭിനയം അവിസ്മരണീയം

ഗൃഹാതുരത സമ്മാനിക്കുന്നതാണ് മലയാളത്തിലേക്കുള്ള തിരികെവരവെന്ന് അമല പറയുന്നു. ഇന്ത്യന്‍ സിനിമയിലെ മികച്ച നടിമാരിലൊരാളായ മഞ്ജുവിനൊപ്പം അഭിനയിക്കാന്‍ സാധിക്കുന്നതും വലിയ കാര്യമായി കാണുന്നു. അവിസ്മരണീയമെന്നാണ് മഞ്ജു അമലയ്‌ക്കൊപ്പമുളള ചിത്രത്തെ വിലയിരുത്തുന്നത്.

English summary
Amala was all praise for Manju Warrier. She said that, apart from being a good actor, Manju is a great personality. She has some very fond memories with Manju from the sets of C/O Saira Banu.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam