»   » പ്രിയദര്‍ശന്‍ അപ്പാനി രവിയെ ഫോണില്‍ വിളിച്ചു ഞെട്ടിച്ച 'ദാറ്റ് മൊമന്റ്', ബാക്കി അപ്പാനി തന്നെ പറയും

പ്രിയദര്‍ശന്‍ അപ്പാനി രവിയെ ഫോണില്‍ വിളിച്ചു ഞെട്ടിച്ച 'ദാറ്റ് മൊമന്റ്', ബാക്കി അപ്പാനി തന്നെ പറയും

Posted By: നിള
Subscribe to Filmibeat Malayalam

കണ്ടുശീലിച്ച വില്ലന്‍മാരുടെ കൂട്ടത്തിലേക്കായിരുന്നു മെലിഞ്ഞ ശരീരവും താടിയുമായി ഈ ചെറുപ്പക്കാരന്റെ രംഗപ്രവേശം. 84 പുതുമുഖങ്ങളോടൊപ്പം ബിഗ് സ്‌ക്രീനില്‍ ഹരിശ്രീ കുറിച്ച ശരത് കുമാറിന് അധികം വൈകാതെ തന്നെ ലാല്‍ ജോസ് ചിത്രമായ വെളിപാടിന്റെ പുസ്തകത്തില്‍ അഭിനയിക്കാനുള്ള അവസരം ലഭിച്ചു, അതും സൂപ്പര്‍ താരത്തോടൊപ്പമുള്ള ഒരു മുഴുനീള റോള്‍. മോഹന്‍ലാലിനെപ്പോലെ തന്നെ വില്ലനായി തുടക്കം. ആ ചരിത്രം ആവര്‍ത്തിക്കപ്പെടുമോ എന്നാണ് ഇനിയറിയേണ്ടത്.

അഭിനന്ദനങ്ങളുടെ പ്രവാഹമാണ് ശരത് കുമാറിന്. അപ്പാനി രവി എന്നു പറയുന്നതു തന്നെയാകും നല്ലത്. ആദ്യ സിനിമയുടെ കഥാപാത്രത്തിന്റെ പേരില്‍ തന്നെ അറിയപ്പെടുന്ന അപൂര്‍വ്വം നടന്‍മാരില്‍ ഒരാള്‍. എന്തിന്, ശരത് കുമാറെന്ന പേര് സ്വന്തം അമ്മ പോലും മറന്നെന്നും പറയുന്നു അപ്പാനി രവി.

അഭിനന്ദന പ്രഹാവങ്ങള്‍ തുടരുമ്പോള്‍ മലയാളത്തിന്റെ ഇഷ്ട സംവിധായകന്‍ പ്രയദര്‍ശന്‍ തന്നെ വിളിച്ചു ഞെട്ടിച്ചെന്നാണ് ശരത്കുമാര്‍ റേഡിയോ മാംഗോയ്ക്കു നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞത്.

അപ്രതീക്ഷിതമായി എത്തിയ വിളി

അപ്രതീക്ഷിതമായാണ് പ്രിയദര്‍ശന്റെ വിളിയെത്തിയത്. പരിചയമില്ലാത്ത ഒരു കോള്‍ ഫോണിലേക്കെത്തി. എടുത്തപ്പോള്‍ ഗാംഭീര്യമുള്ള ശബ്ദം. 'എനിക്ക് നിന്നെ ഒരുപാട് ഇഷ്ടമാണ്, നിന്റെ അഭിനയം കണ്ടു, രണ്ട് ദിവസം മുന്‍പ് കൂടെ നിന്ന് ഫോട്ടോ എടുത്തപ്പോള്‍ ആ സിനിമയില്‍ അഭിനയിച്ച ആളാണെന്ന് അറിയില്ലായിരുന്നു. എല്ലാവരേയും ഞാന്‍ ഇങ്ങണെ വിളിച്ച് അഭിനന്ദിക്കാറില്ല', ഇത്രയും പറഞ്ഞപ്പോഴും അത് ആരാണെന്ന് ശരത് കുമാറിന് മനസ്സിലായിരുന്നില്ല.

ദാറ്റ് മൊമന്റ്

ആരാണെന്നു മനസ്സിലായില്ല എന്ന് ശരത് കുമാര്‍ പറഞ്ഞപ്പോള്‍ മറുതലയ്ക്കല്‍ നിന്ന് മറുപടി:''ഞാന്‍ പ്രിയദര്‍ശനാണ്', താന്‍ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിപ്പോകുകയാണ് ചെയ്തതെന്ന് ശരത് കുമാര്‍. അപ്പാനിയുടെ മനസ്സിലേക്ക് ഒരു പാട്ടാണ് ഓടിയെത്തിയത്- 'ദൂരെക്കിഴക്കുദിക്കും....' ആ മൊമന്റില്‍ മുത്തുക്കുടയുമായി പശ്ചാത്തലത്തില്‍ ആരൊക്കെയോ നൃത്തം ചെയ്യുന്നതായി സങ്കല്‍പിച്ചു പോയെന്നും ശരത് കുമാര്‍.

അനുരാഗ് കശ്യപിന്റെ അഭിനന്ദനം

അങ്ങ് ബോളിവുഡില്‍ നിന്നും ശരത് കുമാറിനെ തേടി അഭിനന്ദനം എത്തിയിട്ടുണ്ട്. ബോളിവുഡ് സംവിധായകന്‍ അനുരാഗ് കശ്യപും അപ്പാന് രവിക്ക് പ്രശംസയുമായി ഫേസ്ബുക്ക് പോസ്റ്റ് ഇട്ടിരുന്നു.

ഇമേജ് മാറ്റിയ ജിമിക്കി കമ്മല്‍

അങ്കമാലി ഡയറീസില്‍ വില്ലനായാണ് തിളങ്ങിയതെങ്കിലും വെളിപാടിന്റെ പുസ്തകത്തിന്‍ പൊസിറ്റീവ് കഥാപാത്രമാണ് ശരത് കുമാറിന്റേത്. ഇപ്പോള്‍ അഭിനന്ദിക്കുന്നവര്‍ വാചാലരാകുന്നത് ജിമ്മിക്കി കമ്മല്‍ സോങ്ങിലെ ശരത് കുമാറിന്റെ ഡാന്‍സിനെക്കുറിച്ചാണ്. കൊറിയോഗ്രാഫറായ പ്രസന്ന മാസ്റ്റര്‍ക്കാണ് അതിന്റെ ക്രെഡിറ്റ് ശരത് കുമാര്‍ നല്‍കുന്നത്.

കീരിക്കാടന്‍ ജോസ്, സ്ഫടികം ജോര്‍ജ്ജ്, അപ്പാനി


സിനിമയില്‍ അഭിനയിക്കാന്‍ തുടങ്ങിയതോടെ പേരുകള്‍ പലതും ലഭിച്ചു ശരത് കുമാറിന്. കീരിക്കാടന്‍ ജോസും സ്ഫടികം ജോര്‍ജ്ജും എന്ന പോലെ തലയെടുപ്പുള്ള പേരായിത്തന്നെ അപ്പാനി രവിയെന്നും മുഴങ്ങുന്നുണ്ട്. അതൊരു ഓസ്‌കാര്‍ പുരസ്‌കാരമെന്ന പോലെയാണ് ശരത് കുമാര്‍ കാണുന്നതും.

അമ്മക്കു പോലും അപ്പാനി

സ്വന്തം അമ്മ വരെ ശരത്കുമാറെന്ന പേര് മറന്നെന്നും പറയുന്നു അപ്പാനി. സുഹൃത്തുക്കളില്‍ ചിലരുടെ ഇടയിലും അപ്പാനി രവിയാണ്. അപ്പാനി രവി, അപ്പാനി, ശരത് കുമാര്‍, അപ്പാനി ശരത് അങ്ങനെ പേരുകള്‍ പലതുമാണ് ഇപ്പോള്‍ അപ്പാനി രവിക്ക്.

എന്തും ചെയ്യും

ഏതു തരത്തിലുള്ള റോള്‍ ചെയ്യാനും തനിക്ക് മടിയില്ലെന്നാണ് അഭിമുഖത്തില്‍ ശരത് കുമാര്‍ പറയുന്നത്. എവിടെച്ചെന്നാലും കാലിക്കുപ്പിയുമായി ചെല്ലാനാണ് ആഗ്രഹം. പിന്നെ അതു നിറക്കുക. അതിനാണ് ശ്രമം.

സിനിമ സ്വപ്നം

സിനിമ സ്വപ്‌നമായി കൊണ്ടുനടന്ന കലാകാരനായിരുന്നു അപ്പാനി രവി. തിരുവനന്തപുരം അരുവിക്കര സ്വദേശിയായ ശരത്കുമാര്‍ നാടകക്കളരിയിലും സജീവമാണ്. സ്‌കൂള്‍ കാലഘട്ടത്തില്‍ തന്നെ അഭിനയ, നാടക രംഗങ്ങളിലും സ്‌കൂള്‍ കലോത്സവ വേദികളിലും സജീവമാണ്.

English summary
Appani Ravi says he was shocked when Priyadarshan called him

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam