»   » പാവാടയുടെ അവസാന സീന്‍ ഷൂട്ട് കഴിഞ്ഞപ്പോള്‍ ഞാന്‍ കരഞ്ഞു പോയി

പാവാടയുടെ അവസാന സീന്‍ ഷൂട്ട് കഴിഞ്ഞപ്പോള്‍ ഞാന്‍ കരഞ്ഞു പോയി

Posted By:
Subscribe to Filmibeat Malayalam


കുങ്കുമപ്പൂവിലെ ജയന്തിയില്‍ നിന്ന് ഗീതാ പ്രഭാകറിലേക്കുള്ള ആശ ശരതിന്റെ മാറ്റം യഥാര്‍ത്ഥത്തില്‍ ഗംഭീരമായിരുന്നു. പിന്നീട് മമ്മൂട്ടിയക്കൊപ്പം വര്‍ഷം, കൂടാതെ തമിഴില്‍ രണ്ട് ചിത്രങ്ങൡ അഭിനയിച്ച ആശ ശരത് ഒടുവില്‍ ചെയ്തത് മാര്‍ത്താണ്ഡന്‍ സംവിധാനം ചെയ്ത പാവട എന്ന ചിത്രത്തിലാണ്. നടി ശോഭന ചെയ്യാനിരുന്ന സിസിലി എന്ന കഥാപാത്രത്തെയാണ് പാവാടയില്‍ ആശ ശരത് അവതരിപ്പിച്ചത്.

എന്നാല്‍ പാവാടയിലെ സിസിലി എന്ന കഥാപാത്രം താന്‍ ഒരു വെല്ലുവിളിയായി ഏറ്റെടുത്താണെന്ന് ആശ ശരത് പറയുന്നു. ഒരു സ്ത്രീയുടെ വിവിധ പ്രായമായിരുന്നു ഞാന്‍ ചെയ്തത്. എന്നാല്‍ ആ വേഷം ചെയ്യുമ്പോള്‍ താന്‍ അല്ലാതെയായി മാറുകയായിരുന്നു. സീന്‍ കഴിഞ്ഞ് എല്ലാവരും കയ്യടിച്ചപ്പോഴാണ് ഇത് ഒരു സിനിമയാണെന്ന തോന്നല്‍ തനിക്കുണ്ടായത്. ശരിക്കും ഞാന്‍ കരഞ്ഞു പോയി. ആശാ ശരത് പറയുന്നു. മനോരമ ഓണ്‍ലൈന് നല്‍കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം പറയുന്നത്. തുടര്‍ന്ന് വായിക്കൂ...

പാവാടയുടെ അവസാന സീന്‍ ഷൂട്ട് കഴിഞ്ഞപ്പോള്‍ ഞാന്‍ കരഞ്ഞു പോയി

വ്യത്യസ്തമായ വേഷങ്ങള്‍ ചെയ്യാന്‍ ഇഷ്ടപ്പെടുന്ന ആളാണ് ഞാന്‍. അതുക്കൊണ്ട് തന്നെയാണ് പ്രായം നോക്കാതെ പാവാടയില്‍ സിസിലി എന്ന കഥാപാത്രം ചെയ്തത്. ഒരിക്കലും താന്‍ ഇമേജിനെ നോക്കി സിനിമ തെരഞ്ഞടുക്കാന്‍ ശ്രമിക്കാറില്ലെന്ന് ആശ ശരത് പറയുന്നു.

പാവാടയുടെ അവസാന സീന്‍ ഷൂട്ട് കഴിഞ്ഞപ്പോള്‍ ഞാന്‍ കരഞ്ഞു പോയി

പാവാട എന്ന ചിത്രത്തില്‍ പ്രേക്ഷകര്‍ക്ക് ഒരുപാട് സന്ദേശങ്ങള്‍ നല്‍കുന്നുണ്ട്. മദ്യപാനം, പെണ്‍കുട്ടികള്‍ക്കുണ്ടാകുന്ന സിനിമാ ലോകത്തെ ചതികുഴികള്‍ അങ്ങനെ ഒട്ടേറെ കാര്യങ്ങള്‍. അത്തരമൊരു സിനിമയുടെ പ്രാധാന്യം മനസിലാക്കിയാണ് പാവാട താന്‍ തെരഞ്ഞെടുക്കുന്നത്.

പാവാടയുടെ അവസാന സീന്‍ ഷൂട്ട് കഴിഞ്ഞപ്പോള്‍ ഞാന്‍ കരഞ്ഞു പോയി

സിസിലി എന്ന കഥപാത്രത്തിന്റെ വിവിധ പ്രായമാണ് താന്‍ അവതരിപ്പിക്കുന്നത്. അതുക്കൊണ്ട് ഓരോ സീനിലും ഡബ്ബിങില്‍ പോലും മാറ്റം ഉണ്ടായിരുന്നു. അവിടെ ഞാന്‍ ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ട്.

പാവാടയുടെ അവസാന സീന്‍ ഷൂട്ട് കഴിഞ്ഞപ്പോള്‍ ഞാന്‍ കരഞ്ഞു പോയി

സിനിമയുടെ ക്ലൈമാക്‌സ് ഒറ്റ ഷോട്ടിലായിരുന്നു എടുത്തത്. ആ സീന്‍ കഴിഞ്ഞപ്പോള്‍ താന്‍ അറിയതെ കരഞ്ഞു പോയി. പിന്നെ ചുറ്റുമുള്ളവര്‍ നിന്ന് കൈയ്യടിക്കുമ്പോഴാണ് ഇത് സിനിമയാണെല്ലോ എന്ന് തോന്നി പോയത്.

പാവാടയുടെ അവസാന സീന്‍ ഷൂട്ട് കഴിഞ്ഞപ്പോള്‍ ഞാന്‍ കരഞ്ഞു പോയി

മണിയന്‍പിള്ള രാജു ചേട്ടന്‍ സിനിമയെ കുറിച്ച് തന്നോട് പറഞ്ഞപ്പോള്‍ ഇങ്ങനെ പറഞ്ഞു. ഇത് ശോഭനയ്ക്ക് വേണ്ടി വച്ചിരുന്ന കഥാപാത്രമാണ്. അത് കേട്ടപ്പോള്‍ എനിക്ക് ഒരു ജിജ്ഞാസ തോന്നി. പക്ഷേ അന്നും താന്‍ ഈ കഥപാത്രം ചെയ്യാന്‍ തീരുമാനിച്ചിരുന്നില്ല. ആശ ശരത് പറയുന്നു.

പാവാടയുടെ അവസാന സീന്‍ ഷൂട്ട് കഴിഞ്ഞപ്പോള്‍ ഞാന്‍ കരഞ്ഞു പോയി

ക്ഷേത്രത്തിലെ ദീപാരാധന തൊഴാന്‍ പോയപ്പോഴാണ് മണിയന്‍പിള്ള രാജു ചേട്ടന്‍ തന്റെ കൈയ്യിലേക്ക് അഡ്വാന്‍സ് തരുന്നത്. അത് കുറേ പുഷ്പങ്ങള്‍ അത് കുറേ പുഷ്പങ്ങള്‍ക്കിടയില്‍ വച്ചുക്കൊണ്ടാണെന്ന് ആശ ശരത് പറയുന്നു.

English summary
Asha sarath about Malayalam film Pavada.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam