For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  പുലിമുരുകനെപ്പോലെ ഇരിക്കും, മോഹന്‍ലാലിനെക്കാണുമ്പോള്‍ പുലിയെന്നാണ് ആദം വിളിക്കുന്നതെന്നും ആസിഫ് അലി!

  |

  യുവതാരങ്ങളില്‍ ഏറെ ശ്രദ്ധേയനായ താരമാണ് ആസിഫ് അലി. ശ്യാമപ്രസാദ് മലയാള സിനിമയ്ക്ക് സമ്മാനിച്ച നിരവധി പ്രതിഭകളിലൊരാള്‍ കൂടിയാണ് ഈ താരം. ഋതു എന്ന സിനിമയിലൂടെയാണ് താരം തുടക്കം കുറിച്ചത്. ടെക്കി ലൈഫിനെക്കുറിച്ച് പ്രതിപാദിച്ച ചിത്രത്തിലെ താരത്തിന്‍രെ പ്രകടനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. നെഗറ്റീവ് ടച്ചുള്ള കഥാപാത്രമായിരുന്നുവെങ്കില്‍ക്കൂടിയും മികച്ച തുടക്കം തന്നെയായിരുന്നു അത്.

  അപൂര്‍വ്വരാഗം, ട്രാഫിക്, ഓര്‍ഡിനറി, ഒഴിമുറി, തുടങ്ങി നിരവധി സിനിമകളിലാണ് താരം ഇതിനോടകം തന്നെ അഭിനയിച്ചിട്ടുള്ളത്. ബിടെക്കാണ് താരത്തിന്‍രെതായി പുറത്തിറങ്ങിയ ഒടുവിലത്തെ ചിത്രം. കോഹിനൂര്‍ എന്ന ചിത്രത്തിലൂടെ താരം നിര്‍മ്മാണരംഗത്തേക്കും പ്രവേശിച്ചിരുന്നു. ആഡംസ് വേള്‍ഡ് ഓഫ് ഉമേജിനേഷന്‍ എന്ന ബാനറിലാണ് താരം സിനിമ നിര്‍മ്മിച്ചത്. മോഹന്‍ലാലിന്റെ കടുത്ത ആരാധകനാണ് തന്റെ മകനെന്ന് താരം പറയുന്നു. അടുത്തിടെ ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിനിടയിലാണ് താരം ഇതേക്കുറിച്ച് വിശദീകരിച്ചത്. ഇതേക്കുറിച്ച് കൂടുതലറിയാന്‍ തുടര്‍ന്നുവായിക്കൂ.

  പുലിമുരുകനെ അനുകരിക്കും

  പുലിമുരുകനെ അനുകരിക്കും

  മലയാള സിനിമയെ നൂറുകോടി നേട്ടത്തിലേക്കെത്തിച്ച ചിത്രമാണ് പുലിമുരുകന്‍. വൈശാഖ് സംവിധാനം ചെയ്ത ചിത്രത്തിന് മികച്ച സ്വീകാര്യതയായിരുന്നു ലഭിച്ചത്. ചിത്രത്തിലെ മോഹന്‍ലാലിന്റെ അഭിനയം ഏറെ ഇഷ്ടപ്പെട്ടത് കുട്ടികള്‍ക്കാണ്. പുലിയെ നേരിടുന്ന മുരുകന്‍രെ സാഹസികത അനുകരിച്ച് നിരവധി കുരുന്നുകള്‍ രംഗത്തെത്തിയിരുന്നു. മോഹന്‍ലാലിന്റെ കടുത്ത ഫാനാണ് തന്റെ മകനെന്ന് ആസിഫ് അലി പറയുന്നു. പുലിമുരുകന്‍ ഇരിക്കുന്നത് പോലെ ഇരിക്കാറൊക്കെയു്. മോഹന്‍ലാലിനെ കാണുമ്പോള്‍ പുലിയെന്നാണ് പറയാറുള്ളത്. ഒറിജിനല്‍ പുലിയെ കാണുമ്പോള്‍ ടൈഗര്‍ എന്നും പറയും.

  ആദമിനെ അറിയാത്തവരില്ല

  ആദമിനെ അറിയാത്തവരില്ല

  സിനിമയില്‍ അഭിനയിക്കാതെ തന്നെ താരങ്ങളേക്കാള്‍ കൂടുതല്‍ പ്രശസ്തി ലഭിക്കുന്നവരാണ് താരങ്ങളുടെ മക്കള്‍. ദുല്‍ഖര്‍, ആസിഫ് അലി, നിവിന്‍ പോളി, പൃഥ്വിരാജ് തുടങ്ങിയവരുടെ മക്കളെയെല്ലാം പ്രേക്ഷകര്‍ക്ക് അറിയാം. അക്കൂട്ടത്തില്‍ പ്രധാനിയാണ് ആദമും. കുഞ്ഞുന്നാള്‍ മുതലുള്ള താരപുത്രന്റെ ചിത്രങ്ങള്‍ നേരത്തെ തന്നെ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു. അടുത്തിടെയായിരുന്നു ആസിഫ് സമ ദമ്പതികളുടെ വിവാഹ വാര്‍ഷികം. വിവാഹ വാര്‍ഷിക ദിനാഘോഷത്തില്‍ നിറഞ്ഞുനിന്നത് ആദമും സഹോദരിയുമായിരുന്നു.

  സമ വന്നതിന് ശേഷമുള്ള മാറ്റം

  സമ വന്നതിന് ശേഷമുള്ള മാറ്റം

  ആരാധികമാരെ ഞെട്ടിച്ചായിരുന്നു ആസിഫ് സമയെ ജീവിതസഖിയാക്കിയത്. ഇവരുടെ വിവാഹത്തിനിടയിലെ ചിത്രങ്ങളെല്ലാം സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു. സമ വന്നതിന് ശേഷം താന്‍ കൃത്യമായി ഭക്ഷണം കഴിക്കാന്‍ തുടങ്ങിയെന്നാണ് താരം പറയുന്നത്. മകനും മകളും വന്നതിന് ശേഷവും താന്‍ ഒരുപാട് മാറിയെന്ന് താരം പറയുന്നു. സ്വന്തം പേരന്‍സിനെ നന്നായി മനസ്സിലാക്കിയത് ആദമിന്റെ ജനനനത്തിന് ശേഷമാണ്. താന്‍ ജനിച്ചപ്പോഴും അവര്‍ ഇത്രയും സന്തോഷിച്ചിട്ടുന്നെും എക്‌സൈറ്റ്‌മെന്റായിട്ടുന്നെുമൊക്കെ അപ്പോളാണ് താന്‍ മനസ്സിലാക്കിയത്.

  മകളുടെ ജനനം

  മകളുടെ ജനനം

  നിനക്കൊരു മകള്‍ ജനിച്ചാലേ നീ പഠിക്കൂയെന്ന് പറഞ്ഞ് നിരവധി പേര്‍ ശപിച്ചിട്ടു്. മകളുടെ ജനനത്തിന് ശേഷമുള്ള മാറ്റത്തെക്കുറിച്ച് താന്‍ ഇപ്പോള്‍ പഠിച്ച് വരികയാണെന്ന് താരം പറയുന്നു. മക്കളുടെ കാര്യത്തില്‍ താന്‍ അപ്‌ഡേറ്റഡ് അല്ലെന്നും താരം വ്യക്തമാക്കുന്നു. മുന്‍പൊരു കല്യാണത്തിന് പോയപ്പോള്‍ മകളുടെ പ്രായം ചോദിച്ചപ്പോള്‍ താന്‍ മൂന്നുമാസം എന്നായിരുന്നു പറഞ്ഞത്. എന്നാല്‍ ഏഴ് മാസമെന്ന് സമ പറഞ്ഞപ്പോഴാണ് മനസ്സിലായതെന്നും ആസിഫ് പറയുന്നു.

  ആദമിനെ എല്ലാവരും തിരിച്ചറിയുന്നു

  ആദമിനെ എല്ലാവരും തിരിച്ചറിയുന്നു

  സ്റ്റാര്‍ കിഡായല്ല അവനെ വളര്‍ത്തുന്നത്. പക്ഷേ പുറത്ത് പോവുമ്പോഴും മറ്റുമായി അവന്റെ ഫോട്ടോസ് പുറത്തുവന്നതുകൊണ്ട് അവനെ എല്ലാവരും തിരിച്ചറിയാറുണ്ട്. ആസിഫ് അലി പങ്കെടുക്കുന്ന പരിപാടികളില്‍ മിക്കതിലും ഈ താരപുത്രന്‍ ഒപ്പമുണ്ടാവാറുണ്ട്. ഇതേക്കുറിച്ചും അവതാരകന്‍ ചോദിച്ചിരുന്നു. വല്ലപ്പോഴും വീട്ടിലെത്തുന്ന താന്‍ ഉദ്ഘാടനത്തിനോ മറ്റ് പരിപാടികള്‍ക്കോ പോവുമ്പഴേക്കും മകനെ ഒരുക്കി നിര്‍ത്തി തന്റെ കൂടെ വിടുന്നത് ഭാര്യയാണ.് സമയുടെ പ്ലേയാണതെന്നും താരം പറയുന്നു. താന്‍ റെഡിയാവുന്നതിനിടയില്‍ അവനും ഡ്രസൊക്കെ മാറി റെഡിയായി നില്‍ക്കാറുണ്ട്.

  അവനെ വെച്ച് സെല്‍ഫി

  അവനെ വെച്ച് സെല്‍ഫി

  അടുത്തിടെ ഒരു ഉദ്ഘാടനത്തിന് പോയപ്പോള്‍ അവനെയും കൊണ്ടുപോയി. അവിടയെത്തിയപ്പോള്‍ അവനെ ഏല്‍പ്പിക്കാന്‍ ആരെയും കണ്ടില്ല. പിന്നെ വേദിയിലേക്ക് പോയപ്പോള്‍ അവനെയും കൊണ്ടുപോവുകയായിരുന്നു. അവനെ വെച്ച് ആള്‍ക്കാര്‍ സെല്‍ഫിയൊക്കെ എടുക്കുന്നത് കണ്ടിരുന്നുവെന്നും താരം പറയുന്നു. തന്നോടൊപ്പം മിക്ക സ്ഥലങ്ങളിലും ഒപ്പമുണ്ടാവുന്നതിനാലാണ് അവന്‍ ഇത്ര പരിചിതനായി മാറിയത്.

  English summary
  Asif Ali talking about his son
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X