»   »  അഭിനേതാവിന് ലൊക്കേഷനില്‍ ഒരു സ്വാതന്ത്രവുമില്ലേ, ആസിഫ് അലി പറയുന്നു

അഭിനേതാവിന് ലൊക്കേഷനില്‍ ഒരു സ്വാതന്ത്രവുമില്ലേ, ആസിഫ് അലി പറയുന്നു

Posted By: AkhilaKS
Subscribe to Filmibeat Malayalam


ആസിഫ് അലി അഭിനയരംഗത്ത് നിന്ന് നിര്‍മ്മാണ രംഗത്തേക്ക് ചുവടൊന്ന് മാറ്റി ചവിട്ടുകയാണ് കോഹനൂര്‍ എന്ന ചിത്രത്തിലൂടെ. വിനയ് ഗോവിന്ദാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ആദ്യമായി ഒരു സിനിമയുടെ നിര്‍മ്മാണ പ്രവര്‍ത്തനം കൂടി ഏറ്റെടുത്ത് പ്രവര്‍ത്തിച്ചപ്പോള്‍ ആസിഫ് അലി പറയുന്നതിങ്ങനെ. തുടര്‍ന്ന് വായിക്കുക

Also Read; ആസിഫ് അലി ഒരു സെല്‍ഫിഷാണ് അപര്‍ണ വിനോദ് പറയുന്നു

അഭിനേതാവിന് ലൊക്കേഷനില്‍ ഒരു സ്വതന്ത്രവുമില്ലേ, ആസിഫ് അലി പറയുന്നു

നിര്‍മ്മാതാവുമ്പോള്‍, ഒരുപാട് ഉത്തരവാദിത്വങ്ങളും ടെന്‍ഷനും ഉണ്ടാകുമെന്ന് പലരും പറഞ്ഞിരുന്നു. പക്ഷേ അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നാണ് ആസിഫ് അലി പറയുന്നത്. ഒരു നിര്‍മ്മാതാവ് എന്നൊരു സ്ഥാനം കൂടി ലഭിച്ചപ്പോള്‍ ലൊക്കേഷനിലും, ടൈമിങിലുമൊക്കെ ഒരുപാട് സ്വാതന്ത്രം കിട്ടിയെന്ന് ആസിഫ് അലി പറയുന്നു. മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം വെളുപ്പെടുത്തിയത്. തുടര്‍ന്ന് കാണുക.

അഭിനേതാവിന് ലൊക്കേഷനില്‍ ഒരു സ്വതന്ത്രവുമില്ലേ, ആസിഫ് അലി പറയുന്നു

സിനിമ എന്നൊരു മോഹം നേരത്തെ ഉണ്ടായിരുന്നു. അതുക്കൊണ്ട് തന്നെ കഷ്ടപ്പെട്ട് സിനിമയിലെത്തിയ എനിക്ക് ചെയ്യുന്നതെല്ലാം വളരെ പെര്‍ഫ്ക്ടണമെന്നും നിര്‍ബന്ധമുണ്ടായിരുന്നു. ആസിഫ് അലി പറയുന്നു.

അഭിനേതാവിന് ലൊക്കേഷനില്‍ ഒരു സ്വതന്ത്രവുമില്ലേ, ആസിഫ് അലി പറയുന്നു

കിളി പോയി എന്ന ചിത്രം മുതല്‍ വിനയ് എന്ന സംവിധായകനെ അറിയാം, കൂടാതെ കോഹിനൂര്‍ എന്ന ചിത്രത്തിന്റെ നല്ല ഒരു സ്‌ക്രിപ്റ്റാണ് വിനയ് തനിയ്ക്ക് തന്നത്. അങ്ങനെ സ്‌ക്രിപ്റ്റില്‍ തനിയ്ക്ക് വിശ്വാസം വന്നതുക്കൊണ്ടാണ് താന്‍ സിനിമ ഏറ്റെടുത്തതെന്നും ആസിഫ് അലി പറഞ്ഞു.

അഭിനേതാവിന് ലൊക്കേഷനില്‍ ഒരു സ്വതന്ത്രവുമില്ലേ, ആസിഫ് അലി പറയുന്നു


1980 കളിലെ ഒരു സംഭവ കഥയെ ആസ്പദമാക്കിയാണ് ചിത്രം. കൂടാതെ കോഹിനൂരിലെ കഥാപാത്രങ്ങള്‍ പഴയ കാലഘട്ടവുമായി സാമ്യം തോന്നുമായിരുന്നു. അതുക്കൊണ്ട് തന്നെ ആ പശ്ചാത്തലം മാറ്റി പുതുമയുള്ളതാക്കുക എന്നൊരു വെല്ലുവിളി കൂടി സിനിമയ്ക്ക് ഉണ്ടായിരുന്നു.

അഭിനേതാവിന് ലൊക്കേഷനില്‍ ഒരു സ്വതന്ത്രവുമില്ലേ, ആസിഫ് അലി പറയുന്നു


കോഹിനൂര്‍ ഒരു നല്ല സിനിമയണ്, സിനിമ ഏത് വിഭാഗത്തില്‍ പെടുന്നു എന്ന് പറയുന്നതിനോട് കാര്യമില്ലെന്നും ആസിഫ് അലി പറയുന്നു.

English summary
Kohinoor is Malayalam heist film, set in the 1980's, directed by Vinay Govind.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam