»   » ഒരു ന്യൂജനറേഷന്‍ താര പദവിയല്ല തനിക്ക് വേണ്ടതെന്ന് ആസിഫ് അലി

ഒരു ന്യൂജനറേഷന്‍ താര പദവിയല്ല തനിക്ക് വേണ്ടതെന്ന് ആസിഫ് അലി

Posted By:
Subscribe to Filmibeat Malayalam

ശ്യാമ പ്രസാദ് സംവിധാനം ചെയ്ത ഋതു എന്ന ചിത്രത്തുലൂടെയാണ് ആസിഫ് അലിയുടെ സിനിമയിലേക്കുള്ള അരങ്ങേറ്റം. പിന്നീട് സിബി മലയില്‍ സംവിധാനം ചെയ്ത അപൂര്‍വ്വ രാഗം എന്ന ചിത്രത്തിലൂടെ പെട്ടന്നായിരുന്നു ആസിഫ് അലിയുടെ സിനിമയിലെ മുന്നേറ്റം.

ശേഷം വന്ന ട്രാഫിക്, സോള്‍ട്ട് ആന്റ് പേപ്പര്‍ എന്നീ ചിത്രങ്ങളിലൂടെയും ആസിഫ് ശ്രദ്ധ നേടി. പിന്നീട് ഇറങ്ങിയ ചിത്രങ്ങളിലെല്ലാം താരത്തിന്റെ അഭിനയിത്തില്‍ ഒരു ആവര്‍ത്തന വിരസതയായിരുന്നു. എന്നാല്‍ അവയൊന്നും കാര്യമായി വിജയിച്ചതുമില്ല.

asif-ali

വിനയ് ഗോവിന്ദ് സംവിധാനം ചെയ്ത് അടുത്തിടെ പുറത്തിറങ്ങിയ കോഹിനൂര്‍ മികച്ച ചിത്രമായിരുന്നു. ചിത്രത്തില്‍ ആസിഫ് അലി പരിപൂര്‍ണ തൃപ്തനാണെന്ന് പറയുന്നു. ഇതുവരെ ഉണ്ടായ തന്റെ സിനിമകളില്‍ കോഹിനൂരിന് മുമ്പ് ഉണ്ടായ ചിത്രങ്ങള്‍ അതിന് ശേഷമുള്ളവ എന്നിങ്ങനെ വേര്‍തിരിഞ്ഞ് കാണേണ്ട അവസ്ഥ തനിയ്ക്ക് ഉണ്ടായെന്നും ആസിഫ് പറയുന്നു.

താന്‍ ആഗ്രഹിച്ച ചിത്രങ്ങള്‍ കോഹിനൂര്‍ പോലെയുള്ളതായിരുന്നു. ഒരിക്കലും ന്യൂജനറേഷന്‍ താര പദവിയല്ല താന്‍ ആഗ്രഹിക്കുന്നതെന്നും ആസിഫ് അലി പറയുന്നു. മനോരമ ഓണ്‍ലന് നല്‍കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം പറഞ്ഞത്.

English summary
Asif Ali about Kohinoor film.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam