»   » 'കാറ്റ്' റിലീസിന് മുന്‍പേ പരാജയപ്പെടുമെന്ന് പറഞ്ഞയാള്‍ക്ക് ആസിഫ് നല്‍കിയ മറുപടി.. മാതൃകാപരം!

'കാറ്റ്' റിലീസിന് മുന്‍പേ പരാജയപ്പെടുമെന്ന് പറഞ്ഞയാള്‍ക്ക് ആസിഫ് നല്‍കിയ മറുപടി.. മാതൃകാപരം!

Posted By: Nihara
Subscribe to Filmibeat Malayalam

പത്മരാജന്റെ മകനായ അനന്തപദ്മനാഭന്‍ തിരക്കഥ ഒരുക്കി അരുണ്‍ അരവിന്ദ് സംവിധാനം ചെയ്ത കാറ്റ് തിയറ്ററുകളിലേക്കെത്താനുള്ള തയ്യാറെടുപ്പിലാണ്. ചിത്രം റിലീസ് ചെയ്യുന്നതിന് മുന്നോടിയായുള്ള വിശേഷങ്ങള്‍ പങ്കുവെക്കുന്നതിനായി നായകനായ ആസിഫ് അലി ഫേസ്ബുക്ക് ലൈവില്‍ എത്തിയിരുന്നു. ആരാധകരുമായി സംവദിക്കുന്നതിനിടയിലാണ് പ്രകോപനപരമായ ചോദ്യവുമായി ഒരാളെത്തിയത്. കാറ്റ് പരാജയമാവുമെന്നായിരുന്നു അയാള്‍ പറഞ്ഞത്. ഈ ചോദ്യത്തിന് ആസിഫ് അലി നല്‍കിയ മറുപടിയും സ്വീകരിച്ച സമീപനവും മറ്റ് താരങ്ങള്‍ക്ക് മാതൃകയാക്കാവുന്നതാണ്. പ്രകോപിതനാവാതെ വളരെ ശാന്തമായാണ് ആസിഫ് അയാള്‍ക്ക് മറുപടി നല്‍കിയത്.

പ്രേമിച്ചിട്ടൊക്കെയുണ്ട് പക്ഷേ.. വിവാഹം കഴിക്കാത്തതിന്റെ കാരണം തുറന്നു പറഞ്ഞ് സൗബിന്‍!

ബച്ചന്റെ പിറന്നാളിന് ഐശ്വര്യ പാര്‍ട്ടി ഒരുക്കിയിരുന്നു.. ജയ ബച്ചനാണ് വേണ്ടെന്നു വെച്ചത്.. കാരണം??

സിനിമ ഇറങ്ങുന്നതിന് മുന്‍പ് തന്നെ പോസ്റ്റ്‌മോര്‍ട്ടം ചെയ്യരുത്. നേരത്തെ അഡ്വഞ്ചേഴ്‌സ് ഓഫ് ഓമനക്കുട്ടന്‍ ഇറങ്ങിയപ്പോഴും ഇതേ പോലെ സംഭവിച്ചിരുന്നു. ഒരാള്‍ക്ക് ഇഷ്ടപ്പെടാത്ത സിനിമ മറ്റ് പലര്‍ക്കും ഇഷ്ടപ്പെട്ടേക്കാം. എല്ലാവര്‍ക്കും ആ ചിത്രം കാണാനുള്ള അവസരം നല്‍കൂയെന്നുമാണ് ആസിഫ് അലി പറഞ്ഞത്. വളരെയധികം പ്രതീക്ഷകളുമായാണ് താന്‍ ഈ ചിത്രത്തിനെ സമീപിച്ചത്. ചെറിയ ഇടവേളയ്ക്ക് ശേഷമാണ് താന്‍ പരിചയ സമ്പന്നനായ സംവിധായകനൊപ്പം ജോലി ചെയ്യുന്നതെന്നും താരം വ്യക്തമാക്കി.

Asif Ali

അവാര്‍ഡ് സിനിമയാണോ ഇതെന്ന തരത്തില്‍ പലരും സംശയങ്ങള്‍ ഉയര്‍ത്തുന്നുണ്ട്. അവാര്‍ഡ് സിനിമയല്ല. എന്നാല്‍ സാധാരണ ചിത്രങ്ങളില്‍ നിന്നും വ്യത്യസ്തമായി ഒരുക്കിയ ചിത്രമാണ് ഇതെന്നും ആസിഫ് പറയുന്നു. തന്‍രെ കരിയറില്‍ ഇതുവരെ കാണാത്ത ഭാവപ്പകര്‍ച്ചയുമായാണ് ആസിഫ് കാറ്റില്‍ പ്രത്യക്ഷപ്പെടുന്നത്.

English summary
Asif Ali talking about Kaattu.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam