For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  കുഞ്ചാക്കോ ബോബന്റെ മറ്റൊരു നായിക കൂടി സിനിമയിലേക്ക് തിരിച്ചുവരുന്നു, 'ട്രാന്‍സി'ലൂടെ!

  |

  കുഞ്ചാക്കോ ബോബന്റെ നായികമായി മികച്ച പ്രകടനം കാഴ്ച വെച്ച അശ്വതി മേനോന്‍ വീണ്ടും സിനിമയിലേക്ക് തിരിച്ചുവരവിനൊരുങ്ങുന്നതായി റിപ്പോര്‍ട്ടുകള്‍. 2000 ല്‍ പുറത്തിറങ്ങിയ സത്യം ശിവം സുന്ദരം എന്ന ചിത്രത്തിലാണ് ഇരുവരും ഒരുമിച്ച് അഭിനയിച്ചത്. റാഫി മെക്കാര്‍ട്ടിന്‍ സംവിധാനം ചെയ്ത ചിത്രം നിര്‍മ്മിച്ചത് സിയാദ് കോക്കറായിരുന്നു. ചിത്രത്തിലെ ഗാനങ്ങളെല്ലാം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

  സഖാവ് അലക്‌സ് പൊളിച്ചടുക്കും, അഭിനയിക്കാന്‍ മറന്ന് ജീവിച്ച മമ്മൂട്ടിക്ക് അറഞ്ചം പുറഞ്ചം ട്രോള്‍!

  സത്യം ശിവം സുന്ദരത്തിലൂടെയാണ് അശ്വതി തുടക്കം കുറിച്ചത്. സാവിത്രിയുടെ അരഞ്ഞാണം എന്ന സിനിമയിലാണ് താരം പിന്നീട് അഭിനയിച്ചത്. നീണ്ട ഇടേവള അവസാനിപ്പിച്ച് സിനിമയില്‍ സജീവമാവാനുള്ള തയ്യാറെടുപ്പിലാണ് താരം ഇപ്പോള്‍. അന്‍വര്‍ റഷീദ് സംവിധാനം ചെയ്യുന്ന ട്രാന്‍സിലൂടെയാണ് താരം തിരിച്ചെത്തുന്നത്.

  ഡാഡയുടെ മകളാണ് അലംകൃതയെന്ന് പൃഥ്വി, അല്ലെന്ന് സുപ്രിയ, ഇവര്‍ക്കിടയില്‍ നസ്രിയയും,കാണൂ!

   18 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം

  18 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം

  ഒന്നും രണ്ടുമല്ല 18 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് അശ്വതി മേനോന്‍ സിനിമയിലേക്ക് തിരിച്ചുവരുന്നത്. ഇത്ര കാലമായിട്ടും താരത്തെ പ്രേക്ഷകര്‍ മറന്നിരുന്നില്ലെന്നതാണ് മറ്റൊരു പ്രധാനപ്പെട്ട കാര്യം.കുഞ്ചാക്കോ ബോബനും അശ്വതിയും നായികനായകന്‍മാരായെത്തിയ ചിത്രത്തില്‍ ജഗതി ശ്രീകുമാര്‍, ബാലചന്ദ്രമേനോന്‍, കൊച്ചിന്‍ ഹനീഫ, ഹരിശ്രീ അശോകന്‍, അംബിക, ഇന്ദ്രന്‍സ്, ഹരിശ്രീ അശോകന്‍, ജഗദീഷ് തുടങ്ങിയവരും അഭിനയിച്ചിരുന്നു. തെരുവില്‍ അലയുന്ന അന്ധഗായകരുടെ സഹോദരിയായാണ് അശ്വതി വേഷമിട്ടത്. വാക്കിങ് ഇന്‍ ദി മൂണ്‍ലൈറ്റ് എന്ന ഹരിഹരന്റെ ഗാനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. സൂര്യനായി തഴുകി ഉറക്കമുണര്‍ത്തുമെന്നച്ഛനെയാണെനിക്കിഷ്ടം എന്ന ഗാനവും ആസ്വാദക ഹൃദയം കീഴടക്കിയിരുന്നു.

  സിനിമയില്‍ തുടക്കമിട്ടത്

  സിനിമയില്‍ തുടക്കമിട്ടത്

  നിര്‍മ്മാതാവായ സിയാദ് കോക്കറിന്റെ അടുത്ത ബന്ധുവാണ് തന്നെ സിനിമയിലേക്ക് എത്തിച്ചത്. കോളേജില്‍ ജൂനിയറായി പഠിക്കുന്നതിനിടയിലാണ് തന്റെ കാര്യത്തെക്കുറിച്ച് അദ്ദേഹത്തോട് സൂചിപ്പിച്ചത്. പിന്നീട് സംവിധായകന്‍ റാഫി തന്റെ വീട്ടിലെത്തിയാണ് ചിത്രത്തെക്കുറിച്ച് വിശദീകരിച്ചതെന്നും അശ്വതി പറയുന്നു. ഓണ്‍ മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തിനിടയിലാണ് താരം തന്റെ സിനിമാപ്രവേശത്തെക്കുറിച്ച് മനസ്സ് തുറന്നത്. കുഞ്ചാക്കോ ബോബന്റെ നായികയായി തുടക്കം കുറിച്ചതിനാല്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. അക്കാലത്ത് ചോക്ലേറ്റ് ഹീറോയായി അരങ്ങു വാഴുന്ന താരമായിരുന്നു ചാക്കോച്ചന്‍. അദ്ദേഹത്തിനോടൊപ്പം അരങ്ങേറിയ നായികയെന്ന നിലയിലാണ് അശ്വതി കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടത്.

  തമിഴിലും അഭിനയിച്ചിരുന്നു

  തമിഴിലും അഭിനയിച്ചിരുന്നു

  പിജി പഠനം പൂര്‍ത്തിയാക്കുന്നത് വരെ താന്‍ അഭിനയിച്ചിരുന്നു. തെങ്കാശിപ്പട്ടണം, ഒന്നാമന്‍ തുടങ്ങിയ ചിത്രങ്ങളുടെ തമിഴ് റീമേക്കിലും താന്‍ അഭിനയിച്ചിരുന്നുവെന്ന് അശ്വതി പറയുന്നു. മറ്റ് ചില സിനിമകളിലേക്കുള്ള അവസരം ലഭിച്ചിരുന്നുവെങ്കിലും പഠനവുമായി ബന്ധപ്പെട്ട തിരക്കുകളിലായതിനാല്‍ സ്വീകരിക്കാന്‍ കഴിയാതെ പോവുകയായിരുന്നു. പഠനത്തിനായിരുന്നു മുന്‍ഗണന നല്‍കുന്നത്. അത് കഴിഞ്ഞതിന് ശേഷവും അവസരങ്ങള്‍ ലഭിച്ചിരുന്നുവെങ്കിലും മിക്കതും ആവര്‍ത്തനവിരസതയുളവാക്കുന്ന തരത്തിലുള്ളതായിരുന്നു. നല്ല സിനിമകളൊന്നും ലഭിക്കാത്തതിനെത്തുടര്‍ന്ന് താന്‍ വീണ്ടും ദുബായിലേക്ക് തിരിച്ചുപോയിരുന്നുവെന്നും താരം പറയുന്നു. എറണാകുളം സ്വദേശിയാണെങ്കിലും ദുബായിലാണ് അശ്വതി ജനിച്ചുവളര്‍ന്നത്.

  തിരിച്ചുവരവിന് പിന്നില്‍

  തിരിച്ചുവരവിന് പിന്നില്‍

  നീണ്ട ഇടവേളയ്ക്ക് ശേഷമുള്ള തിരിച്ചുവരവിന് പിന്നില്‍ ഭര്‍ത്താവായ വികാസിന്റെ പ്രേരണയാണെന്നും അശ്വതി പറയുന്നു. വിവാഹത്തിന് ശേഷവും നൃത്ത പരിപാടികളുമായി താന്‍ സജീവമായിരുന്നു. അപ്പോഴൊക്കെ സിനിമയിലേക്ക് തിരിച്ചുവരുന്നതിനെക്കുറിച്ച് അദ്ദേഹം സംസാരിച്ചിരുന്നു. തിരിച്ചുവരുന്ന കാര്യത്തെക്കുറിച്ച് സംസാരിക്കാന്‍ സംവിധായകന്‍ റാഫിയെ വിളിച്ചിരുന്നു. അതിനിടയിലാണ് അന്‍വര്‍ റഷീദ് സംവിധാനം ചെയ്യുന്ന ട്രാന്‍സിലെ അവസരവും തേടിയെത്തിയത്. ഇന്നും പ്രേക്ഷകര്‍ തന്നെ ഓര്‍ത്തിരിക്കുന്നുവെന്ന കാര്യം തന്നെ അത്ഭുതപ്പെടുത്തിയിട്ടുണ്ടെന്നും താരം പറയുന്നു. വര്‍ഷങ്ങള്‍ക്ക് ശേഷമുള്ള തിരിച്ചുവരവിന് മികച്ച സ്വീകാര്യതയാണ് ലഭിച്ചത്.

  English summary
  Aswathy Menon back on film
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X