»   » അശ്ലീലമാണെന്നും തുണിക്ക് ഇറക്കം കുറവാണെന്നും അറിഞ്ഞ് തന്നെയാണ് അവളുടെ രാവുകളില്‍ അഭിനയിച്ചത്!

അശ്ലീലമാണെന്നും തുണിക്ക് ഇറക്കം കുറവാണെന്നും അറിഞ്ഞ് തന്നെയാണ് അവളുടെ രാവുകളില്‍ അഭിനയിച്ചത്!

Written By:
Subscribe to Filmibeat Malayalam

അതുവരെയുണ്ടായിരുന്ന നായികാ സങ്കല്‍പ്പങ്ങളെ പൊളിച്ചെഴുതിയ ചിത്രമായിരുന്നു അവളുടെ രാവുകള്‍. ഐവി ശശി സംവിധാനം ചെയ്ത ഈ ചിത്രത്തിലൂടെയാണ് സാന്തി എന്ന നിര്‍ത്തകി സീമയായി മലയാള സിനിമയില്‍ തുടക്കം കുറിച്ചത്. അതൊരു ഉഗ്രന്‍ തുടക്കമായിരുന്നു. മുന്‍നിര നായകന്‍മാര്‍ക്കൊപ്പമെല്ലാം അഭിനയിച്ച് സീമ മലയാള സിനിമയെ അടക്കി ഭരിക്കുന്ന കാഴ്ചയായിരുന്നു പിന്നീട് കണ്ടത്.

അവളുടെ രാവുകള്‍ സിനിമ ഇറങ്ങിയിട്ട് 40 വര്‍ഷം പിന്നിടുകയാണ്. സിനിമയിലെ മാത്രമല്ല ജീവിതത്തിലും സീമയുടെ നായകന്‍ ഐവി ശശിയായിരുന്നു.നര്‍ത്തകിയായി സിനിമയിലേക്കെത്തിയ സീമയുടെ ജീവിതം മാറി മറിച്ച സംവിധായകനായിരുന്നു അദ്ദേഹം. അവളുടെ രാവുകള്‍ 40 വര്‍ഷം പിന്നിടുന്നതിനിടയില്‍ ചിത്രവുമായി ബന്ധപ്പെട്ട ഓര്‍മ്മകള്‍ പങ്കുവെക്കുകയാണ് സീമ. വനിതയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് താരം കാര്യങ്ങള്‍ വ്യക്തമാക്കിയത്.

നായികയാവാമോ എന്ന് ചോദിച്ചു

നര്‍ത്തകിയായാണ് ശാന്തി സിനിമയിലേക്ക് എത്തിയത്. പ്രശസ്ത കോറിയോഗ്രാഫറുടെ കീഴില്‍ പ്രവര്‍ത്തിച്ചുവരുന്നതിനിടയിലാണ് അടുത്ത സിനിമയില്‍ നായികയാവാമോയെന്ന് ഐവി ശശി ചോദിച്ചത്.

ചോദ്യത്തിന് നല്‍കിയ മറുപടി

താന്‍ ആവശ്യപ്പെടുന്ന പണം പ്രതിഫലമായി താരമോയെന്നായിരുന്നു അന്ന് താന്‍ ചോദിച്ചതെന്ന് സീമ പറയുന്നു. താരമെന്ന് സമ്മതിച്ചതോടെയാണ് ചിത്രത്തില്‍ അഭിനയിക്കാന്‍ തയ്യാറായത്.

അന്ന് ലഭിച്ച പ്രതിഫലം

മൂവായിരം രൂപയായിരുന്നു ആ സിനിമയില്‍ അഭിനയിച്ചതിന് ലഭിച്ച പ്രതിഫലം. 18 ദിവസം കൊണ്ടാണ് അവളുടെ രാവുകളുടെ ചിത്രീകരണം പൂര്‍ത്തിയാക്കിയത്.

സംവിധായകനിലുള്ള വിശ്വാസം

അന്ന് ആ സിനിമയില്‍ അഭിനയിച്ചുകൊണ്ടിരിക്കുമ്പോള്‍ നായികയുടെ പ്രാധാന്യത്തെക്കുറിച്ചൊന്നും തനിക്ക് അറിയുമായിരുന്നില. സംവിധായകനിലുള്ള വിശ്വാസമായിരുന്നു മുന്നോട്ട് നയിച്ചത്.

മുന്‍നിര നായികമാര്‍ വിസമ്മതിച്ചു

അവളുടെ രാവുകളില്‍ അഭിനയിക്കുന്നതിന് മുന്‍നിര നായികമാര്‍ വിസമ്മതിച്ചുവെന്ന് അറിഞ്ഞിരുന്നു. 19ാമത്തെ വയസ്സിലാണ് താന്‍ ആ സിനിമയില്‍ അഭിനയിച്ചതെന്നും സീമ പറയുന്നു.

സംവിധായകന്‍ പറഞ്ഞുതന്നു

അവളുടെ രാവുകളിലെ രാജിയെക്കുറിച്ചുള്ള കാര്യങ്ങളെല്ലാം അദ്ദേഹം വിശദമാക്കിയിരുന്നു. വള്‍ഗറായ കഥാപാത്രമല്ല അതെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. സംവിധായകനില്‍ പൂര്‍ണ്ണ വിശ്വാസം അര്‍പ്പിച്ചാണ് അത് ചെയ്തത്.

കുറ്റബോധം തോന്നിയിട്ടില്ല

അവളുടെ രാവുകളില്‍ അഭിനയിച്ചതുമായി ബന്ധപ്പെട്ട് ഇന്നുവരെ കുറ്റബോധം തോന്നിയിട്ടില്ല. ആ കഥാപാത്രത്തിന്റെ കരുത്ത് കാരണമാണ് നിരവധി നല്ല അവസരങ്ങള്‍ ലഭിച്ചത്.

40 വര്‍ഷം

അതുവരെയുള്ള സിനിമാസങ്കല്‍പ്പങ്ങളെ ഒന്നടങ്കം പൊളിച്ചെഴുതിയ അവളുടെ രാവുകള്‍ എന്ന സിനിമ പുറത്തിറങ്ങിയിട്ട് 40 വര്‍ഷം പിന്നിടുകയാണ്. ഇന്നും മലയാള സിനിമയും പ്രേക്ഷകരും ഈ സിനിമയെ ഓര്‍ത്തിരിക്കുന്നുണ്ട്.

മമ്മൂട്ടിയും ദുല്‍ഖറും ഒരുമിച്ചെത്തുമ്പോള്‍ അമാലും സുല്‍ഫത്തും ആര്‍ക്കൊപ്പമായിരിക്കും, കാണൂ!

മിസ് യൂ എന്ന് ശ്രീദേവി പറഞ്ഞതും ബോണി കപൂര്‍ പറന്നെത്തി, അവസാന നിമിഷത്തെക്കുറിച്ച് വെളിപ്പെടുത്തല്‍!

English summary
Seema about Avalude Ravukal

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam