»   »  മോശം കമന്റുകള്‍ എന്റെ വാശി കൂട്ടുന്നുവെന്ന് ദുല്‍ഖര്‍ സല്‍മാന്‍

മോശം കമന്റുകള്‍ എന്റെ വാശി കൂട്ടുന്നുവെന്ന് ദുല്‍ഖര്‍ സല്‍മാന്‍

Written By:
Subscribe to Filmibeat Malayalam

സോഷ്യല്‍ മീഡിയയില്‍ താരങ്ങളെ തേജോവധം ചെയ്യാന്‍ ഒരു കൂട്ടര്‍ എന്നും ഒരുങ്ങി നില്‍ക്കുന്നുണ്ട്. ചിലര്‍ക്ക് ഇത്തരം കമന്റ്‌സ് കാണുമ്പോള്‍ ഉള്ള ആത്മവിശ്വാസവും നഷ്ടപ്പെടും. എന്നാല്‍ മറ്റു ചിലര്‍, അതിനെ വളരെ പോസിറ്റീവായി എടുക്കും. പോസിറ്റീവായി എടുക്കുന്നവരുടെ കൂട്ടത്തിലാണ് ദുല്‍ഖര്‍ സല്‍മാന്‍.

മോശം കമന്റുകള്‍ കാണുമ്പോള്‍ എനിക്ക് വാശികൂടുകയാണ് ചെയ്യുന്നതെന്ന് ക്ലബ്ബ് എഫ്എമ്മിലെ റെഡ് കാര്‍പെറ്റില്‍ ആര്‍ജെ മാത്തുക്കുട്ടിയോട് സംസാരിക്കവെ ദുല്‍ഖര്‍ സല്‍മാന്‍ പറഞ്ഞു. കലി എന്ന പുതിയ ചിത്രത്തിന്റെ വിശേഷങ്ങള്‍ പങ്കുവച്ച് സംസാരിക്കുകയായിരുന്നു ദുല്‍ഖര്‍.

dulquar-salmaan

ഇപ്പോള്‍ ദേശീയ പുരസ്‌കാരം പ്രഖ്യാപിച്ചപ്പോള്‍ ഒത്തിരി വിമര്‍ശനങ്ങളെ അഭിമുഖീകരിക്കേണ്ടതായി വന്നിട്ടുണ്ടാവാം. സോഷ്യല്‍ മീഡിയയിലും ട്രോള്‍ ചെയ്യപ്പെടുന്നു. ഇത്തരത്തിലുള്ള മോശം കമന്റുകള്‍ കാണുമ്പോള്‍ കലിവരാറുണ്ടോ എന്നായിരുന്നു മാത്തുക്കുട്ടിയുടെ ചോദ്യം. കലി വരാറുണ്ടെന്ന് പറഞ്ഞുകൊണ്ട് ദുല്‍ഖര്‍ തുടങ്ങി.

എന്നെ കുറിച്ച് നല്ല കമന്റുകള്‍ കാണുന്നതിനെക്കാള്‍ കൂടുതല്‍ ഞാന്‍ കാണുന്നത് മോശം കമന്റുകളാണ്. ഒരു പക്ഷെ ഞാനത്തരം കമന്റുകളില്‍ മാത്രം ശ്രദ്ധിക്കുന്നത് കൊണ്ടാവാം. അത്തരം കമന്റുകള്‍ എനിക്ക് എനര്‍ജി തരുന്നതായിട്ടാണ് തോന്നിയിട്ടുള്ളത്. എനിക്ക് കൂടുതല്‍ വാശി തോന്നും. ഇനിയും നന്നാക്കണം എന്നും ചെയ്യണം എന്നും തോന്നും- ദുല്‍ഖര്‍ പറഞ്ഞു.

-
-
-
-
-
-
-
-
English summary
Bad comments about me on social media is giving me a kind of energy

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam