»   » ബാഹുബലിയില്‍ ഒരുപാട് തെറ്റുകള്‍ പറ്റി; അസംതൃപ്തനാണെന്ന് ഛായാഗ്രാഹകന്‍

ബാഹുബലിയില്‍ ഒരുപാട് തെറ്റുകള്‍ പറ്റി; അസംതൃപ്തനാണെന്ന് ഛായാഗ്രാഹകന്‍

Posted By:
Subscribe to Filmibeat Malayalam

ഇന്ത്യന്‍ സിനിമയില്‍ ചരിത്രമെഴുതിയ ചിത്രമാണ് എസ് എസ് രാജമൗലി സംവിധാനം ചെയ്ത ബാഹുബലി. ഇന്ത്യയില്‍ മാത്രമല്ല, ഇന്ത്യയ്ക്ക് പുറത്തും ചിത്രം മികച്ച വിജയം നേടി. തെലുങ്കിലും മലയാളത്തിലുമായി എടുത്ത ചിത്രം ഹിന്ദി, മലയാളം, ഫ്രഞ്ച് ഭാഷകളിലേക്ക് ഡബ്ബ് ചെയ്യുകയും ചെയ്തു.

ഇത്രവലിയ വിജയം നേടിയ ചിത്രത്തിന്റെ ഏറ്റവും വലിയ പ്ലസ് പോയിന്റെ ഛായാഗ്രാഹണവും വിഷ്വല്‍ എഫക്ട്‌സുമൊക്കെയാണ്. എന്നാല്‍ ബാഹുബലിയുടെ സിജിഐ (കമ്പ്യൂട്ടര്‍ ജെനറേറ്റര്‍ ഇമേജ്) യില്‍ ഒരുപാട് തെറ്റുകള്‍ പറ്റിയിട്ടുണ്ടെന്നും, അതില്‍ താന്‍ അസംതൃപ്തനാണെന്നും ഛായാഗ്രാഹകന്‍ കെകെ സെന്തില്‍ കുമാര്‍.

ബാഹുബലിയില്‍ ഒരുപാട് തെറ്റുകള്‍ പറ്റി; അസംതൃപ്തനാണെന്ന് ഛായാഗ്രാഹകന്‍

ഇന്ത്യന്‍ സിനിമയില്‍ ചരിത്രമെഴുതിയ ചിത്രമാണ് എസ് എസ് രാജമൗലി സംവിധാനം ചെയ്ത ബാഹുബലി. പ്രഭാസ്, റാണ, അനുഷ്‌ക ഷെട്ടി, തമന്ന, സത്യരാജ്, രമ്യ കൃഷ്ണന്‍ തുടങ്ങിയവര്‍ മുഖ്യവേഷത്തിലെത്തിയ ചിത്രം ഇന്ത്യന്‍ സിനിമയില്‍ ഏറ്റവും കൂടുതല്‍ ബോക്‌സോഫീസ് കളക്ഷന്‍ നേടിയ സിനിമയാണ്.

ബാഹുബലിയില്‍ ഒരുപാട് തെറ്റുകള്‍ പറ്റി; അസംതൃപ്തനാണെന്ന് ഛായാഗ്രാഹകന്‍

സിനിമയില്‍ ഒരുപാട് തെറ്റുകള്‍ പറ്റിയെന്നും അതില്‍ താന്‍ അസംതൃപ്തനാണെന്നും ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ഛായാഗ്രാഹകന്‍ കെകെ സെന്തില്‍ കുമാര്‍ പറഞ്ഞു.

ബാഹുബലിയില്‍ ഒരുപാട് തെറ്റുകള്‍ പറ്റി; അസംതൃപ്തനാണെന്ന് ഛായാഗ്രാഹകന്‍

കമ്പ്യൂട്ടര്‍ ജെനറേറ്റള്‍ ഇമേജുകളില്‍ (സിജിഐ) പാകപ്പിഴകള്‍ പറ്റിയെന്നാണ് സെന്തില്‍ കുമാര്‍ പറയുന്നത്. ചില രംഗങ്ങള്‍ യഥാര്‍ത്ഥമല്ലെന്നും, സ്റ്റിക്കര്‍ ഇമേജുകളാണെന്നും തോന്നിയെന്ന് ക്യാമറമാന്‍ പറയുന്നു

ബാഹുബലിയില്‍ ഒരുപാട് തെറ്റുകള്‍ പറ്റി; അസംതൃപ്തനാണെന്ന് ഛായാഗ്രാഹകന്‍

ചിത്രത്തിന്റെ രണ്ടാം ഭാഗത്തിനും ക്യാമറ ചലിപ്പിയ്ക്കുന്നത് സെന്തില്‍ കുമാര്‍ തന്നെയാണ്. ഒന്നാം ഭാഗം ഇത്ര വലിയ വിജയമാകും എന്ന് പ്രതീക്ഷിച്ചില്ലെന്നും, അതുകൊണ്ട് തന്നെ രണ്ടാം ഭാഗം വെല്ലുവിളിയാണെന്നും ഛായാഗ്രാഹകന്‍ പറഞ്ഞു.

ബാഹുബലിയില്‍ ഒരുപാട് തെറ്റുകള്‍ പറ്റി; അസംതൃപ്തനാണെന്ന് ഛായാഗ്രാഹകന്‍

ഒന്നാം ഭാഗത്തില്‍ വന്ന പിഴവുകളൊക്കെ രണ്ടാം ഭാഗത്തില്‍ പരിഹരിക്കും. അതിനുള്ള ശ്രമങ്ങളാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിയ്ക്കുന്നത്- കെകെ സെന്തില്‍ കുമാര്‍ പറഞ്ഞു.

ബാഹുബലിയില്‍ ഒരുപാട് തെറ്റുകള്‍ പറ്റി; അസംതൃപ്തനാണെന്ന് ഛായാഗ്രാഹകന്‍

ആദ്യ ഭാഗം വെറുമൊരു ആമുഖമാണെന്നും രണ്ടാം ഭാഗത്താണ് യഥാര്‍ത്ഥ കഥയെന്നും ഛായാഗ്രാഹകന്‍ പറയുന്നു.

ബാഹുബലിയില്‍ ഒരുപാട് തെറ്റുകള്‍ പറ്റി; അസംതൃപ്തനാണെന്ന് ഛായാഗ്രാഹകന്‍

അരുന്ധതി, ഈച്ച, മഹാധീര തുടങ്ങിയ ചിത്രങ്ങള്‍ക്കും ക്യാമറ ചലിപ്പിച്ചത് കെകെ സെന്തില്‍ കുമാറാണ്. ഇപ്പോള്‍ റിലീസിന് ഒരുങ്ങി നില്‍ക്കുന്ന ഷാരൂഖ് ഖാന്റെ ദില്‍വാലെയിലും അദ്ദേഹം സഹകരിച്ചിട്ടുണ്ട്.

English summary
The Bahubali Cinematographer K K Senthil Kumar said, “I am disappointed by a lot of things in the movie. There are so many scenes where there were silly mistakes, which made the CGI look fake.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam