»   » കുതിരയെ തരാമെന്ന് പറഞ്ഞ് മോഹന്‍ലാല്‍ പറ്റിച്ചു, 'ബാലേട്ട'ന്റെ മകള്‍ പറയുന്നത് !!

കുതിരയെ തരാമെന്ന് പറഞ്ഞ് മോഹന്‍ലാല്‍ പറ്റിച്ചു, 'ബാലേട്ട'ന്റെ മകള്‍ പറയുന്നത് !!

By: Nihara
Subscribe to Filmibeat Malayalam

മോഹന്‍ലാല്‍ ചിത്രമായ ബോലേട്ടന്‍ കണ്ടവരാരും ബാലേട്ടന്റെ കുഞ്ഞു മക്കളെയും മറന്നു കാണാന്‍ സാധ്യതയില്ല. ഗോപികയും അനിയത്തി കീര്‍ത്തനയുമാണ് ചിത്രത്തില്‍ മോഹന്‍ലാലിന്റെയും ദേവയാനിയുടെയും മകളായി വേഷമിട്ടത്. ബാലേട്ടന്‍ കുളിപ്പിച്ചാല്‍ മതിയന്ന് പറഞ്ഞ് വാശി പിടിച്ച് കരയുന്ന കുസൃതിക്കുടുക്കകളെ ചിത്രം കണ്ട പ്രേക്ഷകര്‍ക്ക് മറക്കാന്‍ കഴിയില്ല.

വിഎം വിനു സംവിധാനം ചെയ്ത ചിത്രം ബോക്‌സോഫീസില്‍ മികച്ച വിജയമാണ് സമ്മാനിച്ചത്. 2003 ല്‍ പുറത്തിറങ്ങിയ ചിത്രത്തിന് ശേഷം ഗോപികയും കീര്‍ത്തനയും മറ്റു ചില സിനിമകളില്‍ കൂടി വേഷമിട്ടു. ശിവത്തില്‍ ബിജു മേനോന്റെ മകളായി വേഷമിട്ടു. മയിലാട്ടത്തില്‍ രംഭയുടെ കുട്ടിക്കാലവും അവതരിപ്പിച്ചു. പിന്നീട് ഗോപിക സിനിമയോട് ബൈ പറഞ്ഞ് പഠനത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ചു. മെഡിക്കല്‍ ബിരുദം പൂര്‍ത്തിയാക്കി ഇന്റേണ്‍ഷിപ്പ് ചെയ്യുകയാണ് ഗോപിക ഇപ്പോള്‍. അനുജത്തി കീര്‍ത്തന എഞ്ചിനീയറിങ്ങ് പഠനവും പൂര്‍ത്തിയാക്കി. മാതൃഭൂമിക്ക് നല്‍കിയ അഭിമുഖത്തിലാണ് ഗോപിക വിശേഷങ്ങള്‍ പങ്കുവെച്ചത്.

മോഹന്‍ലാലിനും മുന്‍പ് ബിജു മേനോന്റെ മകളായി വേഷമിട്ടു

മോഹന്‍ലാല്‍ ചിത്രമായ ബാലേട്ടനും മുന്‍പ് ബിജു മേനോന്റെ മകളായാണ് ഗോപിക അഭിനയിച്ചത്. ശിവം എന്ന ചിത്രത്തിലെ കൊച്ചു മിടുക്കിയെ പ്രേക്ഷകര്‍ ഇന്നും ഓര്‍ത്തിരിക്കുന്നുണ്ട്. നാടക നടനായിരുന്ന അച്ഛന്റെ പാത പിന്തുടര്‍ന്നാണ് ഗോപികയും കീര്‍ത്തനയും സിനിമയില്‍ അരങ്ങേറിയത്.

മരിക്കുമെന്ന് അന്ന് അറിഞ്ഞിരുന്നില്ല

ശിവം സിനിമയില്‍ തന്റെ കഥാപാത്രം മരിക്കുന്ന കാര്യം ആദ്യം പറഞ്ഞിരുന്നില്ലെന്ന് ഗോപിക പറഞ്ഞു. സെറ്റില്‍ വെച്ച് കൈയ്യുടെ അളവെടുത്തപ്പോള്‍ ചോദിച്ചതിന് ഗ്ലൗസ് തയ്ക്കാനാണെന്നാണ് പറഞ്ഞിരുന്നത്. സെറ്റില്‍ കുഞ്ഞു ശവപ്പെട്ടിയും കണ്ടിരുന്നു. പിന്നീട് സംവിധായകനായ ഷാജി കൈലാസിനോട് ചോദിച്ചപ്പോഴാണ് തന്റെ കഥാപാത്രം മരിക്കുമെന്ന് അറിഞ്ഞത് . അതറിഞ്ഞപ്പോള്‍ താന്‍ ബഹളം വെച്ചിരുന്നുവെന്നും ഗോപിക ഓര്‍ത്തെടുത്തു.

മോഹന്‍ലാല്‍ കുതിരയെ തരാമെന്ന് പറഞ്ഞ് പറ്റിച്ചു

ബാലേട്ടന്‍ ഷൂട്ടിങ്ങിനിടയില്‍ നിരവധി രസകരമായ കാര്യങ്ങള്‍ സംഭവിച്ചിരുന്നു. ഷൂട്ടിങ്ങിനിടയില്‍ പനി പിടിച്ചപ്പോള്‍ അഭിനയിക്കാന്‍ മടി കാണിച്ചതിനെത്തുടര്‍ന്ന് മോഹന്‍ലാല്‍ അങ്കിള്‍ കുതിരയെ തരാമെന്ന് പറഞ്ഞു. തന്‍രെ വീട്ടില്‍ ഒരുപാട് കുതിരകളുണ്ടെന്നും അഭിനയം പൂര്‍ത്തിയാക്കിയാല്‍ തരാമെന്നുമായിരുന്നു താരം പറഞ്ഞത്. ഇത് വിശ്വസിച്ച് അഭിനയം പൂര്‍ത്തിയാക്കി.

വേറെ ചിത്രങ്ങള്‍ ലഭിച്ചിരുന്നു

ബാലേട്ടന് ശേഷം തങ്ങളെ തേടി നിരവധി അവസരങ്ങള്‍ വന്നിരുന്നുവെങ്കിലും അതൊക്കെ വേണ്ടെന്നു വെക്കുകയായിരുന്നുവെന്നും ഗോപിക വ്യക്തമാക്കി. പഠനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനായിരുന്നു താല്‍പര്യം.

സിനിമയിലേക്ക് തിരിച്ചു വരുന്നു, നായികയായി

വര്‍ഷങ്ങള്‍ക്ക് ശേഷം നായികയായി വീണ്ടും സിനിമയിലേക്ക് തിരിച്ചെത്താനുള്ള തയ്യാറെടുപ്പിലാണ് ഗോപിക. നായികയായാണ് ഇത്തവണ പ്രത്യക്ഷപ്പെടുന്നത്.

English summary
Gopika turns as a heroine.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam