»   » അഭിനേതാവിനെ വിവാഹം ചെയ്തതാണ് കരിയറിലെ വലിയ ഭാഗ്യമെന്ന് ബീനാ ആന്റണി!

അഭിനേതാവിനെ വിവാഹം ചെയ്തതാണ് കരിയറിലെ വലിയ ഭാഗ്യമെന്ന് ബീനാ ആന്റണി!

Written By:
Subscribe to Filmibeat Malayalam

കഴിഞ്ഞ 25 വര്‍ഷമായി അഭിനയരംഗത്ത് സജീവമാണ് ബീനാ ആന്റണി. ഇപ്പോള്‍ പരമ്പരകളിലാണ് കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിച്ചിട്ടുള്ളതെങ്കിലും ഒരുകാലത്ത് സിനിമയില്‍ നിറഞ്ഞുനിന്നിരുന്ന താരമായിരുന്നു ഇവര്‍. നായകന്റെ സഹോദരിയായും നായികയുടെ അനിയത്തിയായും കൂട്ടുകാരിയായും നിറഞ്ഞുനിന്നിരുന്നു ഈ താരം. ബീന ആന്റണി എന്ന താരത്തിന്റെ കരിയറിലെ മാറ്റത്തെക്കുറിച്ചും വളര്‍ച്ചയെക്കുറിച്ചും പ്രേക്ഷകര്‍ക്ക് കൃത്യമായി അറിയാവുന്നതാണ്.

Arya: പെണ്ണുകാണാനായി ആര്യയെത്തി, സന്തോഷം നിയന്ത്രിക്കാനാവാതെ,വികാരധീനയായി അബര്‍നദി,കാണൂ!

ജീവിതത്തിലെ തന്നെ പ്രധാനപ്പെട്ട ഹോബിയായി മാറിയിരിക്കുകയാണ് അഭിനയമെന്ന് ബീനാ ആന്റണി പറയുന്നു. അഭിനയ ജീവിതമില്ലെങ്കില്‍ നില നില്‍ക്കാന്‍ പററില്ലെന്ന തരത്തിലാണ് തന്റെ ഇപ്പോഴത്തെ കാര്യമെന്നും താരം പറയുന്നു. ഷൂട്ടിങ്ങും കൃത്യമായ ടൈറ്റ് ഷെഡ്യൂളുകളും അണിയറപ്രവര്‍ത്തകരും എല്ലാമായി ആകെ സജീവമാണ് തന്‍രെ ജീവിതമെന്നും ബീന ആന്റണി പറയുന്നു. തന്റെ അഭിനയ ജീവിതത്തെക്കുറിച്ച് താരം പറയുന്നതെന്തൊക്കെയാണെന്നറിയാന്‍ കൂടുതല്‍ വായിക്കൂ.

ഞാന്‍ മരിച്ചിട്ടില്ല ജീവിച്ചിരിപ്പുണ്ട്, വ്യാജവാര്‍ത്തക്കെതിരെ പൊട്ടിത്തെറിച്ച് ദീപ്തി എെപിഎസ്!

തിരക്കിട്ട അഭിനയം

ഒരേ സമയം മൂന്ന് പരമ്പരകളിലാണ് താരം അഭിനയിക്കുന്നത്. വീക്കെന്‍ഡില്‍ പോലും മിക്കപ്പോഴും ഷൂട്ടിങ്ങ് ഉണ്ടാവാറുണ്ട്. എന്നാല്‍ അതുമായി താന്‍ പൊരുത്തപ്പെട്ടുവെന്നും അത് ബുദ്ധിമുട്ടായി തോന്നുന്നില്ലെന്നും താരം പറയുന്നു. 7.30 മുതല്‍ 9 വരെയുള്ള പ്രൈം ടൈമില്‍ പ്രേക്ഷകര്‍ സീരിയലിന് മുന്നില്‍ത്തന്നെയാണ്. മറ്റ് ജോലികളെല്ലാം തീര്‍ത്ത് വീട്ടമ്മമാര്‍ ഈ സമയത്ത് ടിവിക്ക് മുന്നിലെത്തും. അതിനനുസരിച്ചാണ് സംവിധായകരും കാര്യങ്ങള്‍ പ്ലാന്‍ ചെയ്യുന്നതെന്ന് താരം പറയുന്നു.

ഒരേ മേഖലയില്‍ ജോലി ചെയ്യുന്നു

തിരക്കിട്ട അഭിനയ ജീവിതത്തില്‍ കുടുംബത്തെയും കൃത്യമായി മാനേജ് ചെയ്യാന്‍ താരത്തിന് കഴിയുന്നുണ്ട്. അഭിനേതാവായ മനോജിനെ വിവാഹം ചെയ്തതാണ് കരിയറിലെ ഏറ്റവും വലിയ ഭാഗ്യമെന്നും താരം വ്യക്തമാക്കുന്നു. തന്നെക്കാളും നന്നായി ഈ മേഖലയിലെ കാര്യങ്ങളെക്കുറിച്ച് മനോജിന് അറിയാം. അതിനാല്‍ അഭിനയ ജീവിതവും കുടുംബ ജീവിതവും വളരെ സുഗമമായി മുന്നോട്ട് പോവുന്നുണ്ടെന്നും താരം വ്യക്തമാക്കുന്നു.

നിരവധി അവസരങ്ങള്‍

വളര്‍ന്നുവരുന്ന പ്രതിഭകള്‍ക്കായി നിരവധി അവസരങ്ങളാണ് ഇന്നുള്ളത്. സ്വപ്‌നങ്ങള്‍ സാക്ഷാത്ക്കരിക്കുന്നതിനായി യുവതലമുറയ്ക്ക് വളരെ പെട്ടെന്ന് തന്നെ കഴിയുമെന്നും അവര്‍ വ്യക്തമാക്കുന്നു. നിരവധി അവസരങ്ങളുണ്ട്. അവ എത്തിപ്പിടിക്കുന്നിടത്താണ് വിജയം. ആഗ്രഹിച്ചത് കൊണ്ടും കഴിവുള്ളത് കൊണ്ടും ആരും വിജയിച്ച ചരിത്രമില്ല. അത് നേടിയെടുക്കാനുള്ള ഇച്ഛാശക്തിയുമുണ്ടെങ്കിലേ കാര്യങ്ങള്‍ നേടാന്‍ കഴിയൂ.

മനോജിനൊപ്പം അഭിനയിച്ചപ്പോള്‍

പ്രണയിച്ച് വിവാഹിതരായ ദമ്പതികളാണ് മനോജും ബീനാ ആന്റണിയും വിവിധ പരിപാടികള്‍ക്കായി ഇരുവരും ഒരുമിച്ചെത്തിയിരുന്നുവെങ്കിലും ഇതാദ്യമായാണ് ഇരുവരും ഒരുമിച്ച് ്ഭിനയിച്ചത്. മഴവില്‍ മനോരമയില്‍ പ്രേക്ഷപണം ചെയ്യുന്ന ആത്മസഖിയിലാണ് ഇവര്‍ ഒരുമിച്ചെത്തുന്നത്. ഭാര്യയും ഭര്‍ത്താവുമായിത്തന്നെയാണ് ഇരുവരും എത്തുന്നത്. വിജയകരമായി മുന്നേറുകയാണ് ഈ പരമ്പര.

English summary
I want to act till I die: Beena Antony.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X