»   » നീനയ്ക്ക് ശേഷം മറ്റു സിനിമകളൊന്നും സ്വീകരിക്കാതിരുന്നതിന് പിന്നിലെ കാരണം വെളിപ്പെടുത്തി ദീപ്തി സതി !

നീനയ്ക്ക് ശേഷം മറ്റു സിനിമകളൊന്നും സ്വീകരിക്കാതിരുന്നതിന് പിന്നിലെ കാരണം വെളിപ്പെടുത്തി ദീപ്തി സതി !

By: Nihara
Subscribe to Filmibeat Malayalam

ലാല്‍ജോസ് ചിത്രമായ നീനയിലൂടെയാണ് ദീപ്തി സതി മലയാള സിനിമയിലേക്ക് കടന്നുവന്നത്. ചിത്രത്തിന് വേണ്ടി നീണ്ട മുടി വെട്ടിയ നീനയെ പിന്നെ സിനിമയില്‍ കണ്ടതുമില്ല. രണ്ടു വര്‍ഷത്തോളം നീണ്ടു നിന്ന ഇടവേളയ്ക്ക് ശേഷം സിനിമയില്‍ സജീവമാകൂനുള്ള തയ്യാറെടുപ്പിലാണ് താരമിപ്പോള്‍. നീനയ്ക്ക് ശേഷം തന്നെ തേടിയെത്തിയ ഓഫറുകളൊന്നും സ്വീകരിക്കാന്‍ കഴിയാതിരുന്നതിനെക്കുറിച്ച് താരം പറയുന്നത് ഇങ്ങനെയാണ്.

നീനയിലെപ്പോലെ തന്നെയുള്ള ടോം ബോയിഷ് കഥാപാത്രമാണ് പിന്നീട് തന്നെ തേടി വന്നതെന്ന് ദീപ്തി സതി പറയുന്നു. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് താരം കാര്യങ്ങള്‍ വ്യക്തമാക്കിയത്. ശ്യാംധര്‍ മമ്മൂട്ടി ചിത്രം, ദുല്‍ഖര്‍ സല്‍മാന്‍ ചിത്രമായ സോളോ തുടങ്ങി നിരവധി സിനിമകളുമായി മലയാളത്തില്‍ സജീവമാവാനുള്ള തയ്യാറെടുപ്പിലാണ് താരമിപ്പോള്‍.

പെരുന്തച്ചനിലെ റോള്‍ മോനിഷയ്ക്ക് നല്‍കിയപ്പോള്‍ ഡിപ്രഷനടിച്ചിരുന്നുവെന്ന് മാതു !മതം മാറിയത് ?

നീനയ്ക്ക് ശേഷം ദീപ്തി എവിടെപ്പോയി

ആദ്യ ചിത്രത്തിലൂടെ തന്നെ ശ്രദ്ധിക്കപ്പെട്ട ദീപ്തി സതിയെ പിന്നീട് മലയാള സിനിമയില്‍ കണ്ടില്ല. മുന്‍ മിസ്സ് കേരള കൂടിയായിരുന്ന താരം അന്യഭാഷയില്‍ സജീവമായിരുന്നു. കന്നഡയിലും തെലുങ്കിലുമായി പുറത്തിറങ്ങിയ ജാഗ്വാറില്‍ മികച്ച പ്രകടനമാണ് താരം കാഴ്ച വെച്ചത്.

അവസരങ്ങള്‍ ലഭിച്ചിരുന്നില്ലേ

നീനയ്ക്ക് ശേഷം ദീപ്തിയെ തേടി നിരവധി അവസരങ്ങള്‍ എത്തിയിരുന്നുവെങ്കിലും എല്ലാം ടോംബോയിഷ് ടൈപ്പിലുള്ള നീനയെ ഓര്‍മ്മിപ്പിക്കുന്ന തരത്തിലുള്ളതായിരുന്നു. സ്റ്റീരിയോടൈപ്പാവാന്‍ താല്‍പര്യമില്ലാത്തതിനാല്‍ താരം ഓഫറുകളൊന്നും സ്വീകരിച്ചിരുന്നില്ല.

രണ്ടു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം തിരിച്ചെത്തുന്നു

നീനയ്ക്ക് ശേഷമുള്ള നീണ്ട ഇടവേളയ്ക്ക് ശേഷം വ്യത്യസ്ത തരത്തിലുള്ള കഥാപാത്രങ്ങളുമായി ദീപ്തി സതി വീണ്ടപം എത്തുകയാണ്. ദുല്‍ഖര്‍ സല്‍മാന്‍ ചിത്രമായ സോളോ, മമ്മൂട്ടി ശ്യാംധര്‍ ചിത്രം തുടങ്ങി അഞ്ചോളം ചിത്രങ്ങളാണ് ഇപ്പോള്‍ ദീപ്തി ഏറ്റെടുത്തിട്ടുള്ളത്.

മമ്മൂട്ടിയോടൊപ്പമുള്ള അനുഭവം

ശ്യാംധര്‍ ചിത്രത്തില്‍ ഐടി പ്രൊഫഷണലായാണ് ദീപ്തി വേഷമിടുന്നത്. മമ്മൂട്ടിയുടെയും ആശ സറത്തിേെന്റയും കഥാപാത്രങ്ങള്‍ക്കൊപ്പം നില്‍ക്കുന്ന വേഷം തന്നെയാണ് ഈ ചിത്രത്തില്‍ താരത്തിന് ലഭിച്ചിട്ടുള്ളത്. ഷൂട്ടിങ്ങ് സമയത്ത് മമ്മൂട്ടി തന്നെ ഒരുപാട് സഹായിച്ചിരുന്നുവെന്ന് താരം പറഞ്ഞു.

ദുല്‍ഖറിനൊപ്പം വേഷമിട്ടതിനെക്കുറിച്ച്

ദുല്‍ഖര്‍ സല്ഡമാന്‍ ചിത്രമായ സോളോയിലും ദീപ്തി സതി പ്രധാന വേഷത്തിലെത്തുന്നുണ്ട്. ബോളിവുഡ് സംവിധായകനായ ബിജോയ് നമ്പ്യാരാണ് ചിത്രം സംവിധാനം ചെയ്യുന്നത്. മലയാളം, തെലുങ്ക്, കന്നഡ സിനിമകളില്‍ സാന്നിധ്യമറിയിച്ച ദീപ്തി തമിഴിലും അരങ്ങേറുകയാണ് സോളോയിലൂടെ.

ആദ്യ ചിത്രത്തിലെ പോലുള്ള മേക്കോവര്‍ വീണ്ടും പ്രതീക്ഷിക്കാം

ആദ്യ ചിത്രരമായ നീനയ്ക്ക് വേണ്ടി ദീപ്തി സതി നടത്തിയ മേക്കോവര്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. നീണ്ട മുടി മുറിച്ച് ബോയ് കട്ട് സ്‌റ്റൈലിലാണ് താരം ചിത്രത്തില്‍ പ്രത്യക്ഷപ്പെട്ടത്. വരാനിരിക്കുന്ന ചിത്രങ്ങളിലും അത്തരത്തിലുള്ള മേക്കോവറുകള്‍ പ്രതീക്ഷിക്കാമെന്നാണ് താരം പറയുന്നത്.

English summary
I got many offers after the debut, but most of them weren't different from the tomboyish Neena. The last thing I wanted was to get typecast, that too at the beginning of my career. So, I waited for a role with a difference to come up.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam