»   »  ആ റിസ്‌ക് ഞാന്‍ ഏറ്റെടുത്തു, കന്നട ചിത്രത്തില്‍ ഐറ്റം ഡാന്‍സ് ചെയ്തതിനെ കുറിച്ച് ഭാമ

ആ റിസ്‌ക് ഞാന്‍ ഏറ്റെടുത്തു, കന്നട ചിത്രത്തില്‍ ഐറ്റം ഡാന്‍സ് ചെയ്തതിനെ കുറിച്ച് ഭാമ

Posted By: Rohini
Subscribe to Filmibeat Malayalam

നിവേദ്യം എന്ന ലോഹിതദാസ് ചിത്രത്തില്‍ ഒരു നാടന്‍ പെണ്‍കുട്ടിയായിട്ടാണ് ഭാമ എന്ന നടി അഭിമുഖമായത്. തുടര്‍ന്ന് മലയാളത്തില്‍ ഒന്ന് രണ്ട് വേഷങ്ങള്‍ അത്തരത്തില്‍ ചെയ്യുമ്പോഴേക്കും നടിയ്ക്ക് കന്നടയില്‍ നിന്നും തമിഴില്‍ നിന്നും അവസരങ്ങള്‍ വന്നു.

സ്ത്രീ കേന്ദ്രീകൃത സിനിമകള്‍ ഇല്ലാത്തതിന് കാരണം നായകന്മാരാണെന്ന് ഭാമ; ഭാമയ്‌ക്കെതിരെ റഹ്മാന്‍

നാടന്‍ പെണ്‍കുട്ടി ഇമേജില്‍ നിന്ന് കന്നടയിലേക്ക് പോയ ഭാമ ഓട്ടോ രാജ എന്ന ചിത്രത്തില്‍ ഒരു ഐറ്റം ഡാന്‍സ് ചെയ്തതോടെ മലയാളികള്‍ ഞെട്ടി. ആ സിനിമയും പാട്ടും ചെയ്യാനുണ്ടായ കാരണത്തെ കുറിച്ച് ഭാമ പറയുന്നു.

ഓട്ടോരാജയുടെ കഥ

ഒരു ഗ്രാമത്തില്‍ ജനിച്ചു വളര്‍ന്ന പെണ്‍കുട്ടിയുടെ ചെറുപ്പം മുതലേയുള്ള ആഗ്രഹമാണ് ഒരു നായികയാകണം എന്ന്. അവള്‍ ആ സ്വപ്‌നത്തില്‍ എത്തിച്ചേരുന്നു. സിനിമയുടെ തുടക്കത്തിലൊക്കെ ധാവണിയും മൂക്കുത്തിയും മുല്ലപ്പൂവുമൊക്കെ അണിഞ്ഞെത്തുന്ന നായികയാണ്. സിനിമാ നടി ആയ ശേഷമുള്ള മാറ്റം കാണിക്കുമ്പോള്‍ മറ്റൊരു ഗെറ്റപ്പ് സ്വീകരിക്കേണ്ടി വരുന്നു.

കഥ കേള്‍ക്കുമ്പോള്‍

ചിത്രത്തിന്റെ സംവിധായകന്‍ കൊച്ചിയില്‍ വന്നിട്ടാണ് എന്നോട് സിനിമയുടെ കഥ പറയുന്നത്. കഥ കേട്ടപ്പോള്‍ എനിക്ക് വളരെ അധികം ഇഷ്ടമായി. അവസാനമാണ് ഇങ്ങനെയൊരു പാട്ട് ഉണ്ട് എന്ന് പറഞ്ഞത്. നിര്‍ബന്ധിയ്ക്കില്ല എന്നും, എന്നാല്‍ കഥാപാത്രത്തിന്റെയും സിനിമയുടെയും വിജയത്തിന് ഇത് അത്യാവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.

ആ റിസ്‌ക്ക് ഞാനേറ്റെടുത്തു

മറുപടി പിന്നീട് പറയാം എന്നദ്ദേഹത്തോട് പറഞ്ഞശേഷം ഞാന്‍ ആലോചിച്ചു. ഒരു നാടന്‍ പെണ്‍കുട്ടി എന്ന ഇമേജുള്ള ഞാന്‍ ഈ പാട്ട് ചെയ്യുന്നതോടെ ഉയരുന്ന വിമര്‍ശനങ്ങളെ കുറിച്ച് എനിക്ക് നല്ല ബോധ്യമുണ്ടായിരുന്നു. ഗ്ലാമര്‍ വേഷങ്ങള്‍ ചെയ്താല്‍ ഇനിയും അത്തരത്തിലുള്ള കഥാപാത്രങ്ങള്‍ മാത്രമേ വരൂ എന്നും പലരും പറഞ്ഞു. എന്നാല്‍ അത്രയൊന്നും വള്‍ഗറായ വേഷമല്ല ആ ഗാനരംഗത്ത് ഞാന്‍ ധരിയ്ക്കുന്നത്. ആ കഥാപാത്രം വളരെ ആഴമുള്ളതാണ്. ഈ കഥാപാത്രം ഞാന്‍ ചെയ്യുന്നത് കൊണ്ടാണ് പ്രശ്‌നം, ഒരു തെന്നിന്ത്യന്‍ നടിയാണെങ്കില്‍ ആരും വിമര്‍ശിക്കില്ല. ആ ഇമേജാണ് പ്രശ്‌നം. ഒടുവില്‍ ഞാന്‍ ആ റിസ്‌ക് ഏറ്റെടുത്തു ചെയ്തു.

മലയാളത്തില്‍ ചെയ്യുമോ?

അത്തരമൊരു കഥാപാത്രം മലയാളത്തില്‍ ലഭിച്ചാല്‍ ചെയ്യില്ല എന്നായരുന്നു ഭാമ ആദ്യം പറഞ്ഞത്. എന്നാല്‍ കഥയും കഥാപാത്രവും ഇഷ്ടപ്പെട്ടാല്‍, അപ്പോഴത്തെ മൂഡ് പോലെ ചിലപ്പോള്‍ ഏറ്റെടുത്തേക്കാം എന്ന് ഭാമ പറയുന്നു.

ഇതാണ് ആ പാട്ട്

ഇതാണ് ഓട്ടോ രാജ എന്ന ചിത്രത്തില്‍ ഭാമ ചെയ്ത ആ ഐറ്റം ഡാന്‍സ്. ഷേയിം ഷേയിം രാജ എന്ന് തുടങ്ങുന്ന വീഡിയോ ഗാനം കാണൂ

English summary
Bhama about her item song in Auto Raja

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam