»   » പോയത് അഭിമുഖമെടുക്കാന്‍ വന്നത് നടിയായി, ആദ്യം മമ്മൂട്ടി സിനിമ, പിന്നാലെ മോഹന്‍ലാല്‍ ചിത്രവും

പോയത് അഭിമുഖമെടുക്കാന്‍ വന്നത് നടിയായി, ആദ്യം മമ്മൂട്ടി സിനിമ, പിന്നാലെ മോഹന്‍ലാല്‍ ചിത്രവും

Posted By: Nihara
Subscribe to Filmibeat Malayalam

സിനിമാ മാസികയ്ക്കു വേണ്ടി സംവിധായകനെ ഇന്റര്‍വ്യൂ ചെയ്യാന്‍ പോയതാണ് ശാലിനി താര. ഭാസകര്‍ ദി റാസ്‌കലിന്റെ ഷൂട്ടിങ്ങുമായി ബന്ധപ്പെട്ട് സിദ്ദിഖിന്റെ ഇന്റര്‍വ്യു എടുക്കുന്നതിനിടെ അപ്രതീക്ഷിതമായാണ് ശാലിനിയുടെ കരിയര്‍ തന്നെ മാറി മറിഞ്ഞത്. ചിത്രത്തില്‍ വില്ലത്തിയെ അവതരിപ്പിക്കാന്‍ ആളെ തേടുന്ന കാര്യം അഭിമുഖത്തിനിടെ സംവിധായകന്‍ പറഞ്ഞിരുന്നു.

മുംബൈയില്‍ നിന്നുള്ള മോഡലിനെയാണ് വില്ലത്തിയുടെ റോളിലേക്ക് പരിഗണിക്കുന്നതെന്നായിരുന്നു ആദ്യം അറിയിച്ചിരുന്നത്. എന്നാല്‍ അഭിമുഖം കഴിഞ്ഞതില്‍പ്പിന്നെയാണ് ആ റോളിലേക്ക് ശാലിനിയെ പരിഗണിച്ചാലോ എന്ന് സംവിധായകന്‍ തോന്നിയത്. ഓഡിഷനു വേണ്ടി വിളിച്ചപ്പോള്‍ ഒരു കൈ നോക്കാന്‍ തയ്യാറായിത്തന്നെയാണ് ശാലിനി വന്നതും. അതോടെയാണ് ശാലിനിയുടെ ജീവിതം മാറി മറിഞ്ഞത്. മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് അഭിനേത്രി കാര്യങ്ങള്‍ വിശദീകരിച്ചത്.

സിനിമയിലേക്കെത്തിയതിനെക്കുറിച്ച്

അഭിനയത്തില്‍ യാതൊരുവിധ മുന്‍പരിചയവുമില്ലായിരുന്നു. പരസ്യ ചിത്രത്തില്‍ തല കാണിച്ചതൊഴിച്ചാല്‍ മറ്റ് യാതൊരുവിധ പരിചയവും ഉണ്ടായിരുന്നില്ല. സംവിധായകന്‍ സിദ്ദിഖ് ഓഡിഷനു വിളിച്ചത് വലിയ അംഗീകാരമായി കരുതിയാണ് പങ്കെടുത്തത്.

അഭിഭാഷക ഓര്‍ വില്ലത്തി

ഓഡിഷനു ശേഷമാണ് അഭിനയിക്കുന്നതിനായി പരിഗണിച്ചത്. രണ്ട് വേഷങ്ങളാണ് സംവിധായകന്‍ മുന്നില്‍ വെച്ചത്. അഭിഭാഷക ഓര്‍ വില്ലത്തി. വില്ലത്തിയെയാണ് തിരഞ്ഞെടുത്തത്. അങ്ങനെ ഭാസ്‌കര്‍ ദി റാസ്‌കലിലെ വില്ലത്തിയായി ശാലിനി എത്തി.

മമ്മൂട്ടി കമല്‍ ചിത്രത്തിലേക്ക് നിര്‍ദേശിച്ചു

ഓഡിഷന്റെ ക്ലിപ്പിങ്ങ് കണ്ട് മമ്മൂട്ടി കമല്‍ സിനിമയിലേക്ക് തന്നെ നിര്‍ദേശിച്ചുവെങ്കിലും സ്വീകരിക്കാന്‍ കഴിഞ്ഞില്ല. രണ്ടു സിനിമകളുടെയും ഷൂട്ട് ഒരേ സമയത്തായിരുന്നു.

പിന്നീട് മോഹന്‍ലാലിനോടൊപ്പം

മോഹന്‍ലാല്‍ ചിത്രമായ ഒപ്പത്തിലാണ് പിന്നീട് ശാലിനി അഭിനയിച്ചത്. വര്‍ഷങ്ങള്‍ക്കു ശേഷം പ്രിയദര്‍ശന്‍ മോഹന്‍ലാല്‍ കൂട്ടുകെട്ട് ഒരുമിച്ച ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചത്.

English summary
Salini Thara is talking about her film experience.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam