»   » മലയാളത്തില്‍ ഇപ്പോള്‍ കാണാറില്ല, എന്തുകൊണ്ട്, നടി ഭാവന വെളിപ്പെടുത്തുന്നു!

മലയാളത്തില്‍ ഇപ്പോള്‍ കാണാറില്ല, എന്തുകൊണ്ട്, നടി ഭാവന വെളിപ്പെടുത്തുന്നു!

Posted By: Sanviya
Subscribe to Filmibeat Malayalam

2002ല്‍ പുറത്തിറങ്ങിയ നമ്മള്‍ എന്ന ചിത്രത്തിലൂടെ അഭിനയരംഗത്ത് എത്തിയ നടിയാണ് ഭാവന. തുടര്‍ന്ന് ഒട്ടേറെ മലയാള സിനിമയില്‍ അഭിനയിച്ച നടിയെ അടുത്തിടെയായി മലയാള സിനിമയിലേക്ക് കാണാന്‍ കിട്ടുന്നില്ല. എന്നാല്‍ മലയാള സിനിമയില്‍ നിന്ന് നല്ല കഥകള്‍ കിട്ടുന്നില്ലെന്ന് ഭാവന പറയുന്നു.

നല്ല പ്രോജക്ടുകള്‍ വന്നാല്‍ തീര്‍ച്ചയായും ഞാന്‍ ചെയ്യും. ഒരിക്കലും നഷ്ടപ്പെടരുത് എന്ന് തോന്നുന്ന കഥകള്‍ കേള്‍ക്കുന്നത് മലയാളത്തില്‍ കുറവാണെന്നും എല്ലാംകൊണ്ടും തനിക്ക് സൗകര്യപ്രദമായ ചിത്രങ്ങളെ താന്‍ മലയാളത്തില്‍ ചെയ്യുകയുള്ളൂവെന്നും നടി പറയുന്നു.


ഹണി ബീ രണ്ടാം ഭാഗം

ഹണി ബീ രണ്ടാം ഭാഗത്തിലാണ് ഭാവന അഭിനയിക്കുന്നത്. ജൂനിയര്‍ ലാല്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പൂജ കഴിഞ്ഞ ദിവസം നടന്നു.


രണ്ടാം ഭാഗത്തെ കുറിച്ച്

ചിത്രത്തിന്റെ രണ്ടാം ഭാഗം വരുന്നതില്‍ ഒരുപാട് സന്തോഷമുണ്ടെന്ന് നടി പറഞ്ഞു. ആദ്യ ഭാഗത്തേക്കാള്‍ രസകരമാകും ചിത്രത്തിന്റെ രണ്ടാം ഭാഗമെന്നും നടി കൂട്ടി ചേര്‍ത്തു.


കഥാപാത്രങ്ങള്‍

ആസിഫ് അലി, ഭാവന, ബാബുരാജ്, ശ്രീനാഥ് ഭാസി, ബാലു വര്‍ഗീസ് എന്നിവര്‍ തന്നെയാണ് ചിത്രത്തിന്റെ രണ്ടാം ഭാഗത്തിലും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.


വരാനിരിക്കുന്ന ചിത്രങ്ങള്‍

കുട്ടികളുണ്ട് സൂക്ഷിക്കുക, അഡ്വഞ്ചേഴ്‌സ് ഓമനകുട്ടന്‍ എന്നിവയാണ് പുറത്തിറങ്ങാനിരിക്കുന്ന ഭാവനയുടെ മലയാള ചിത്രങ്ങള്‍.ഭാവനയുടെ ഫോട്ടോസിനായി

English summary
Bhavana about Honey Bee two.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam